ദുബായ് : പ്രവാസ ലോകത്തെ കലാകാരന്മാരെ അണി നിരത്തി സ്വരുമ വിഷന്‍ ഒരുക്കിയ മൂന്നാമത് ടെലി സിനിമ ‘വേനല്‍ പക്ഷികള്‍’ സ്പീഡ് ഓഡിയോസ് & വീഡിയോസ് റിലീസ് ചെയ്യുന്നു.
ഇതിലെ നായകന്‍ മാഹിന്‍ എന്ന കഫറ്റെരിയ ജീവനക്കാരന്‍റെ നിസ്സഹായത കളെയും, വേദന കളെയും നന്മ നിറഞ്ഞ മനസ്സിനെയും അതി ഭാവുകത്വ ത്തിലേക്ക് വഴുതി വീഴാതെ അഭിനയിച്ചു ഫലിപ്പിച്ചിരി ക്കുന്നത് അസീസ് തലശ്ശേരി.
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനും, ഗള്‍ഫിലെ റേഡിയോ ശ്രോതാക്കള്‍ക്ക് പ്രിയങ്കരനുമായ റജി മണ്ണേല്‍, നടിയും നര്‍ത്തകി യുമായ നിവ്യാ നിസ്സാര്‍ എന്നിവരും മുഖ്യ കഥാപാത്ര ങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നു. കൂടാതെ നാടക രംഗത്തെ പ്രമുഖരായ കലാകാരന്മാരും കഥാപാത്ര ങ്ങള്‍ക്ക് വേഷ പ്പകര്‍ച്ച യേകുന്നു.
റഹീം പൊന്നാനി യുടെ കഥക്ക് സുബൈര്‍ വെള്ളിയോട് തിരക്കഥയും സംഭാഷണവും ഒരുക്കി.
ക്യാമറ : അനില്‍ വടക്കേക്കര. എഡിറ്റിംഗ് : ജിമ്മി ജോണ്‍. അസോസിയേറ്റ് ഡയറക്ടര്‍ : സുബൈര്‍ പറക്കുളം. നിര്‍മ്മാണം : ബോസ് ഖാദര്‍. സംവിധാനം : സക്കീര്‍ ഒതളൂര്‍.