
- ലിജി അരുണ്‍
വായിക്കുക: actress, controversy
മുംബൈ: വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കെതിരെ ബോളിവുഡിലെ മുന്‍കാല ഒന്നാം നമ്പര്‍ നായിക മാധുരി ദീക്ഷിത്. ഭര്‍ത്താവ് ശ്രീറാം മാധവിമായി പിണക്കത്തിലാണ് താനെന്ന പ്രചരണങ്ങള്‍ക്കെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംങ് സൈറ്റായ ട്വിറ്ററിലൂടെയാണ് മാധുരി പ്രതികരിച്ചത്. ‘ ഞാന്‍ വിവാഹജീവിതം ആസ്വദിക്കുകയാണ്. ഞങ്ങളുടെ കൂടുംബം ഇന്ത്യയിലേക്കു മടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു ‘ മാധുരി പറയുന്നു.
വിവാഹശേഷം ബോളിവുഡില്‍നിന്നും അകന്ന മാധുരി 2007 ല്‍ ‘ആജാ നാച്ച്‌ലെ’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അതു കൂടാതെ അടുത്തിടെയായി ടെലിവിഷന്‍ മെഗാഷോയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. മടങ്ങിവരവില്‍ സിനിമയില്‍ കൂടുതല്‍ സജീവമാകുന്നതിനായും ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ്. അതിനായി തന്നെ സമീപിക്കുന്ന നിര്‍മ്മാതാക്കളില്‍നിന്നും ഓഫറുകള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലുമാണ്.
- ലിജി അരുണ്‍
വായിക്കുക: actress, bollywood, madhuri-dixit
ന്യൂഡല്‍ഹി : സലിം കുമാറിന്റെ ആദാമിന്റെ മകന്‍ അബു എന്ന മലയാള ചലച്ചിത്രം ഇന്ത്യയില്‍ നിന്നും ഓസ്ക്കാര്‍ നോമിനേഷന്‍ നേടി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും കരസ്ഥമാക്കിയതാണ് ഈ ചിത്രം. വിദേശ ചിത്ര വിഭാഗത്തിലാണ് ആദാമിന്റെ മകന്‍ അബു പരിഗണിക്കപ്പെടുക. സലിം അഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനയത്തിന് സലിം കുമാര്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും നേടിയിരുന്നു.
- ജെ.എസ്.
വായിക്കുക: awards, salim-kumar, world-cinema
കൊച്ചി : ‘പ്രണയം’ ഹിറ്റിലേക്ക് നീങ്ങുമ്പോള്‍ ബ്ലെസി ഈ ചിത്രം ഹിന്ദിയിലെടുക്കാനുള്ള ചര്‍ച്ചകളില്‍ സജീവമായിരിക്കുന്നു. ഒരു പ്രമുഖ ചാനലിലെ അഭിമുഖത്തിലാണ് പ്രണയം ഹിന്ദിയില്‍ ചെയ്യുന്നകാര്യം ബ്ലെസ്സി അറിയിച്ചത്. കേരളത്തില്‍ പ്രണയം നല്ല അഭിപ്രായം നേടിക്കഴിഞ്ഞു.
ഹിന്ദിയില്‍ പ്രമുഖ താരങ്ങളാണ് അഭിനയിക്കുന്നത്. മോഹന്‍ലാല്‍ ചെയ്ത മാത്യൂസ് എന്ന കഥാപാത്രത്തെ അമിതാഭ് ബച്ചനായിരിക്കും അവതരിപ്പിക്കുകയെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണത്രേ.
മോഹന്‍ലാലിന് പകരക്കാരനായ ഒരു നടനെ ഹിന്ദിയില്‍ കണ്ടെത്തുക എന്നതു തന്നെയാണ് ബ്ലെസ്സിയ്ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. പ്രണയത്തിന്റെ പ്രചാരണത്തിരക്കുകള്‍ അവസാനിക്കുമ്പോള്‍ ഹിന്ദി റീമേക്കിന്റെ രചനാജോലികള്‍ ആരംഭിക്കുമെന്ന് ബ്ലെസ്സി പറഞ്ഞു.
- ലിജി അരുണ്‍
വായിക്കുക: mohanlal
ബാംഗ്ലൂര്‍ : കന്നഡ നടന്‍ ദര്‍ശനുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയ നികിതയുടെ വിലക്ക് എടുത്തു കളഞ്ഞു. ദര്‍ശന്റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു സംഘടന വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരെ വനിതാ സംഘടനകളും മറ്റും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. നികിതയുടെ വിലക്ക് നീക്കം ചെയ്തില്ലെങ്കില്‍ താന്‍ സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കും എന്ന് പ്രമുഖ കന്നഡ നടന്‍ രാജ്കുമാര്‍ പ്രഖ്യാപിച്ചതാണ് വിലക്ക് നീക്കാന്‍ പ്രേരകമായത് എന്നാണ് സൂചന.
വിലക്ക് നീക്കം ചെയ്യാന്‍ നടി രേഖാമൂലം ആവശ്യപ്പെടണം എന്നായിരുന്നു സംഘടനയുടെ ആവശ്യം. എന്നാല്‍ ഇത് നടി നിരസിച്ചു. പിന്നീട് തങ്ങള്‍ നേരത്തെ എടുത്ത തീരുമാനം തെറ്റായി പോയി എന്ന് തങ്ങള്‍ക്ക് ബോദ്ധ്യമായി എന്ന് അറിയിച്ച സംഘടന നിരുപാധികം വിലക്ക് പിന്‍വലിക്കുകയും ചെയ്തു.
ഗാര്‍ഹിക പീഡനക്കുറ്റം ആരോപിക്കപ്പെട്ട് പോലീസ് പിടിയിലായ ദര്‍ശന്‍ ഇപ്പോഴും ജെയിലില്‍ ആണ്.
- ജെ.എസ്.
വായിക്കുക: actress, cinema-politics, controversy, relationships