ഫേസ് ബുക്കില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം : സന്തോഷ് പണ്ഡിറ്റ്

October 16th, 2012

fake-photo-of-santhosh-pandit-in-face-book-ePathram
കൊച്ചി : ‘പാവം പണ്ടിറ്റിനിട്ടും പണി’ എന്ന തലക്കെട്ടോടെ സന്തോഷ് പണ്ഡിറ്റിന് മര്‍ദ്ദമേറ്റു എന്നു ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ കളില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ് എന്ന്‍ സന്തോഷ് പണ്ഡിറ്റ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നും താന്‍ പുതിയ ചിത്ര ത്തിന്റെ തിരക്കിലാണെന്നും പണ്ഡിറ്റ് പറഞ്ഞു.

santhosh-pandit-edited-photo-in-face-book-ePathram

‘പാവം പണ്ടിറ്റിനിട്ടും പണി’എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നും ചിത്രം ഫോട്ടോ ഷോപ്പിന്റെ സഹായ ത്തോടെ നിര്‍മ്മിച്ചതാണ് എന്നും തെളിയിക്കുന്ന പോസ്റ്റുകളും ഫേസ് ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസ ങ്ങളായി ഫേസ് ബുക്കിലെ ഏറ്റവും സജീവമായ സംവാദങ്ങ ളിലൊന്നായിരുന്ന ഈ ചിത്രവുമായി ബന്ധപ്പെട്ട് നടന്നത്. നേരമ്പോക്കിനായി ഒരുക്കിയ ഫണ്ണി പേജുകളിലും ചില സംഘടന കളുടെ പേരിലുള്ള പേജു കളിലും ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് അഞ്ഞൂറോളം പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുമുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സന്തോഷ് പണ്ഡിറ്റിനു നേര്‍ക്ക് ചീമുട്ടയേറ്

November 4th, 2011

rotten-eggs-epathram

പെരിന്തല്‍മണ്ണ: ടി.വി ചര്‍ച്ചകളില്‍ തന്റെ സിനിമയെ പറ്റിയും പ്രേക്ഷകരില്‍ നിന്നുമുള്ള പ്രോത്സാഹനത്തെ പറ്റിയും വാചാലനാകുന്ന സന്തോഷ് പണ്ഡിറ്റിനു പ്രേക്ഷകര്‍ എപ്രകാരം തന്നെ സ്വീകരിക്കുന്നു എന്നത് നേരിട്ട് അനുഭവിക്കുവാന്‍ അവസരം ലഭിച്ചു. പെരിന്തല്‍ മണ്ണയിലെ ഒരു ബ്യൂട്ടീപാര്‍ലര്‍ ഉദ്‌ഘാടനത്തിനു എത്തിയപ്പോളാണ് പ്രേക്ഷകര്‍ സന്തോഷിനെ “സ്നേഹ പ്രകടനം” കൊണ്ട് വീര്‍പ്പു മുട്ടിച്ചത്. ഉദ്‌ഘാടനത്തിനു ശേഷം സന്തോഷിനെ ഏറെ പ്രശസ്തനാക്കിയ ‘രാത്രി ശിവരാത്രി’ എന്ന പാട്ട് പാടുവാന്‍ ആരംഭിച്ചതോടെ നാലുപാടു നിന്നും ചീമുട്ടയും തക്കാളിയും കൊണ്ടുള്ള ഏറു വന്നു. കൂടാതെ അസഭ്യവര്‍ഷവും. ഒടുവില്‍ ചീമുട്ടയേറില്‍ നിന്നും രക്ഷപ്പെടുവാന്‍ കാറില്‍ കയറിയെങ്കിലും “ആരാധകര്‍” കാറിനെ പിന്തുടര്‍ന്നും ചീമുട്ടയെറിഞ്ഞു. “ആരാധകരുടെ” ചീമുട്ടയെറിഞ്ഞുള്ള “സ്നേഹപ്രകടനത്തില്‍” നിന്നും രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ച പോലീസുകാര്‍ക്കു നേരെയും ചീമുട്ടയേറുണ്ടായി. ചാനല്‍ ചര്‍ച്ചകളില്‍ തന്റെ സിനിമ കണ്ടവര്‍ ആരും അത് മോശമാണെന്ന് അഭിപ്രായപ്പെടില്ലെന്ന് ആവര്‍ത്തിക്കുന്ന സന്തോഷ് പണ്ഡിറ്റിനെ പ്രേക്ഷകര്‍ കൈകാര്യം ചെയ്തത് തികച്ചും അപ്രതീക്ഷിതമായായിരുന്നു.

യൂറ്റൂബിലെ നെഗറ്റീറ്റ് പബ്ലിസ്റ്റിയിലൂടെ പ്രശസ്തനായ സന്തോഷിന്റെ “കൃഷ്ണനും രാധയും” എന്ന ചിത്രം തീയേറ്ററുകളില്‍ നിന്നും സമീപകാലത്തിറങ്ങിയ സൂപ്പര്‍ താര ചിത്രങ്ങളേക്കാള്‍ മികച്ച കളക്ഷന്‍ ആണ് നേടിക്കൊണ്ടിരിക്കുന്നത്. തീയേറ്ററുകള്‍ കയറുന്ന പ്രേക്ഷകരില്‍ അധികവും സിനിമ തുടങ്ങുന്നത് മുതല്‍ കൂക്കിവിളിച്ചും അസഭ്യം പറഞ്ഞുമാണ് സന്തോഷിന്റെ ചിത്രത്തെ “വിജയി”പ്പിച്ചത്. തീയേറ്ററുകളിലെ അതേ വികാരം തന്നെ പെരിന്തല്‍ മണ്ണയിലെ ജനങ്ങളും ചീമുട്ടയേറിലൂടെ പ്രകടിപ്പിച്ചു എന്നു വേണം കരുതുവാന്‍.

-

വായിക്കുക: , ,

4 അഭിപ്രായങ്ങള്‍ »


« രണ്ടാമൂഴം : ഭീമനായി മോഹന്‍ലാല്‍, മമ്മുട്ടി ദുര്യോധനന്‍
ജയിംസ് ബോണ്ട് ചിത്രം വീണ്ടും »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine