പെരിന്തല് മണ്ണ: പ്രശസ്ത സീരിയല്‍ നടി രസ്ന കോടതിയില്‍ ഹാജരായി. രസ്നയുടെ പിതാവ് അബ്ദുള്‍ നാസറിനെതിരെ മാതാവ് സാജിത നല്കിയ കേസില്‍ സാക്ഷി പറയുവാനാണ് നടി കോടതിയില്‍ എത്തിയത്. സാജിതയെ അബ്ദുള്‍ നാസര്‍ മാനസികമായും ശാരീരികമായും പീഢിപ്പിച്ചതായി ആരോപിച്ചാണ് കേസ്. ഈ കേസില്‍ നടി പിതാവിനെതിരായി മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കേസിന്റെ തുടര്‍വിചാരണ ഡിസംബറിലേക്ക് നീട്ടിവച്ചു.
സ്വകാര്യ ചാനലായ ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്തിരുന്ന പാരിജാതം എന്ന സീരിയലില്‍ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് രസ്ന ശ്രദ്ദേയയായത്. സീരിയലില്‍ അഭിനയിച്ചു കിട്ടുന്ന പണം പിതാവ് ആവശ്യപ്പെട്ടതായും നല്കുവാന് വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. എന്നാല്‍ ആരോപണങ്ങളെ അബ്ദുള്‍ നാസര്‍ നിഷേധിച്ചിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy
നല്ലത്