ചെന്നൈ: സ്‌പെഷ്യല്‍ ഇഫക്‌ട് മാന്ത്രികനായ എല്‍. ഐ കണ്ണന്‍ വിക്രമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കരിങ്കാലന്‍’. ചോള രാജവംശത്തിലെ കരിങ്കാല ചോളന്‍ എന്ന രാജാവിന്റെ വേഷത്തിലാണ് വിക്രം ഈ ചിത്രത്തിലഭിനയിക്കുന്നത്. 2000 വര്‍ഷം മുന്‍പ് ഭരണം നടത്തിയിരുന്ന ചോള രാജാവായ കരിങ്കാല ചോളന്‍ അലക്‌സാണ്ടറെപ്പോലെ ധൈര്യശാലിയായിരുന്നു. കരിങ്കാലനു വേണ്ടി ചോള കാലഘട്ടത്തിലെ തുറമുഖ പട്ടണമായിരുന്ന കാവേരി പൂം പട്ടണവും കച്ചവട കേന്‌ദ്രമായിരുന്ന ഉറൈയൂരും പുനസൃഷ്‌ടിക്കുന്നതിന്റെ ജോലികള്‍ തുടങ്ങിക്കഴിഞ്ഞു.
ചരിത്ര വിദഗ്‌ദ്ധരുടെ ഉപദേശം തേടിയും ചരിത്ര പുസ്‌തകങ്ങള്‍ പരിശോധിച്ചും സാങ്കേതിക വിദ്യയുടെ സഹായത്തോടെ കരിങ്കാല ചോളനെ തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടെ അവതരിപ്പിക്കാനാണ് സംവിധായകന്‍ കണ്ണന്‍ ശ്രമിക്കുന്നത്. പാര്‍ത്ഥിക്കും വാസനുമാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ . ഇന്നോളം തമിഴില്‍ ആരും പരീക്ഷിച്ചിട്ടില്ലാത്തത്ര കിടിലന്‍ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെയാണ് കരിങ്കാല ചോളനെ അവതരിപ്പിക്കുന്നത്
തമിഴില്‍ ‘കരികാല ചോളനാ’വാന്‍ വിക്രം മാത്രമേയുള്ളൂ. . കരിങ്കാല ചോളനെ കാണാന്‍ എത്തുന്നവര്‍ക്ക് 2000 വര്‍ഷം മുമ്പത്തെ ചോള കാലഘട്ടത്തിന്റെ സത്യസന്ധമായ പുനസൃഷ്‌ടി കാണാനാവും എന്നും കണ്ണന്‍ പറഞ്ഞു. യന്തിരനു സ്‌പെഷ്യല്‍ ഇഫക്‌ടുകളൊരുക്കി അനവധി അനുമോദനങ്ങളും മാധ്യമശ്രദ്ധയും നേടിയ ആളാണ് കണ്ണന്‍ .
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: filmmakers