സൌന്ദര്യ നക്ഷത്രം ഓര്‍മ്മയായിട്ട് എട്ടു വര്‍ഷം

April 17th, 2012

saundarya-epathram

അഭിനയത്തിന്റേയും അംഗീകാരങ്ങളുടേയും പുതിയ ആകാശങ്ങള്‍ തേടി പറന്ന നടി സൌന്ദര്യ ഓര്‍മ്മയായിട്ട് ഇന്നേക്ക് എട്ടു വര്‍ഷം തികയുന്നു. സൌന്ദര്യ എന്ന പേരിന് സൌന്ദര്യത്തോടൊപ്പം മികച്ച അഭിനയം കാഴ്ച വെക്കുന്നവള്‍ എന്നു കൂടെ അര്‍ഥമുണ്ടെന്ന് പ്രേക്ഷകന് മനസ്സിലാക്കി ക്കൊടുത്ത നടിയായിരുന്നു അവര്‍. സൌന്ദര്യ അഭിനയിച്ച ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ മോഹന്‍ലാലിന്റെ നായികയായും, യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായും അവര്‍ വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാ‍നിച്ചു. ഏറനാട്ടിലെ യാഥാസ്ഥിതിക മുസ്ലിം പെണ്‍കൊടിയുടെ പ്രണയവും വിരഹവുമായിരുന്നു കിളിച്ചുണ്ടന്‍ മാമ്പഴത്തിലെങ്കില്‍ നാഗരിക യുവതിയുടെ തന്റേടവും ചുറുചുറുക്കുമാണ് യാത്രക്കരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലെ ജ്യോതി എന്ന കഥാപാത്രം പറയുന്നത്.

ഗന്ധര്‍വ്വ എന്ന ചിത്രത്തിലൂടെ 1992-ല്‍ ആണ് സൌന്ദര്യ സിനിമാഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രങ്ങളില്‍ തന്നെ ഭാഗ്യ നായിക എന്ന പേരു സമ്പാദിക്കുവാന്‍ അവര്‍ക്കായി. പിന്നീട് അമിതാഭ് ബച്ചനോടൊപ്പം പോലും നായികയായി അഭിനയിക്കുവാന്‍ അവസരം ലഭിച്ചു. ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത് സൌന്ദര്യ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ദ്വീപ ദേശീയ പുരസ്കാരം നേടി.

2004 ഏപ്രില്‍ 17നു ബി. ജെ. പി. യുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ടതായിരുന്നു സൌന്ദര്യയും സംഘവും. പറന്നുയര്‍ന്ന് 30 സെക്കന്റുകള്‍ക്കകം സെസ്ന 180 എന്ന വിമാനം നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. ബാംഗ്ലൂരിനടുത്തുണ്ടായ ആ വിമാന ദുരന്തത്തില്‍ പൊലിഞ്ഞു പോയത് തെന്നിന്ത്യയിലെ മികച്ച ഒരു അഭിനേത്രി ആണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ചലച്ചിത്രോല്‍സവം

April 14th, 2012

അബുദാബി: ഇന്ത്യന്‍ എംബസ്സി കള്‍ച്ചര്‍ വിങ്ങും ഇന്ത്യന്‍ ഫിലിം സൊസൈറ്റി യു. എ. ഇ. യും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ചലച്ചിത്രോല്‍സവം സെമിനാറും ഏപ്രില്‍ 19 മുതല്‍ 21 വരെ അബുദാബി ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയത്തിലും അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലുമായി നടക്കും. പ്രമുഖ ചലച്ചിത്ര സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ജബ്ബാര്‍ പട്ടേല്‍, ഗിരിഷ് കാസറവള്ളി, ഗൗതം ഘോഷ് എന്നിവര്‍ പങ്കെടുക്കും ഇവരുടെ ചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 02-4493724, 055-9710025, 050-5669529 email: ifsinfo@ifsuae.com, wesite: www.ifsuae.com

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

വിഷുവിന് കോബ്ര എത്തുന്നു

April 12th, 2012

co-brothers-epathram

ഇത്തവണ വിഷു ആഘോഷിക്കുവാന്‍ മലയാള ക്കരയിലേക്ക് കോ ബ്രദേഴ്സ് (കോബ്ര) എത്തുന്നു. മമ്മൂട്ടിയും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കനിഹയും പത്മപ്രിയയുമാണ് നായികമാര്‍. പ്ലേ ഹൌസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ലാലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഹാസ്യത്തിനും സസ്പെന്‍സിനും ആക്ഷനുമെല്ലാം പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്. ബാബു ആന്റണി, ജഗതി ശ്രീകുമാര്‍, മണിയന്‍‌പിള്ള രാജു, ലാലു അലക്സ്, സലിംകുമാര്‍, ബിന്ദു മുരളി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വേണുവാണ് ചിത്രത്തിനു ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ക്സ് പോള്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിവാഹശേഷം മം‌മ്ത മോഹന്‍‌ദാസ് തിരിച്ചെത്തുന്നു

April 10th, 2012
mamta mohandas-epathram
വിവാഹ ശേഷം നടി മം‌മ്താ മോഹന്‍‌ദാസ് തിരിച്ചെത്തുന്നു. ഈസ്റ്റ്കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന ‘മൈ ബോസ്’‘ എന്ന ദിലീപ് ചിത്രത്തിലാണ് മം‌മ്ത നായികയാകുന്നത്. വിവാഹ ശേഷം തന്റെ മം‌മ്ത പ്രതിഫലം പതിനഞ്ചു ലക്ഷമായി ഉയര്‍ത്തിയതായും വാര്‍ത്തകളുണ്ട്. അന്യഭാഷകളില്‍ ചില മലയാളി നടിമാര്‍ കോടികള്‍ പ്രതിഫലം വാങ്ങും‌മ്പോള്‍  മലയാളത്തില്‍ വളരെ തുച്ഛമാണ് നടിമാരുടെ പ്രതിഫലം. കാവ്യാമാധവനാണ് ഇന്ന് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍.
പ്രണയത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട്  ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മൈ ബോസില്‍ ഒരു സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായാണ് ദിലീപ് വേഷമിടുന്നത്. ദിലീപിന്റെ ബോസിന്റെ റോളിലാണ് മം‌മ്ത എത്തുന്നത്. ലെന, സലിം‌കുമാര്‍,സായ്‌കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കും.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ശ്രീനിവാസനെതിരെ കവി മാനനഷ്ടത്തിനു പരാതി നല്‍കി

April 7th, 2012

sreenivasan-epathram

നടനും സംവിധായകനുമായ ശ്രീനിവാസനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ മാനനഷ്ടത്തിനു  കവി സത്യചന്ദ്രന്‍ പൊയില്‍കാവ് പരാതി നല്‍കി. കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയെയാണ് സത്യചന്ദ്രന്‍ സമീപിച്ചത്. ഏപ്രില്‍ 21 ന് ഹാജരാകാന്‍ കോടതി ശ്രീനിവാസനും മറ്റുള്ളവര്‍ക്കും കോടതി  സമന്‍സ് അയച്ചു. ശീനിവാസന്‍ കഥയും തിരക്കഥയും എഴുതിയ ‘കഥ പറയുമ്പോള്‍’ എന്ന സിനിമയുടെ യഥാര്‍ഥ കഥ തന്റേതാണെന്ന് നേരത്തെ സത്യചന്ദ്രന്‍ അവകാശപ്പെട്ടിരുന്നു. 2011 നവംബറില്‍ പുറത്തിറക്കിയ സിനിമാ മംഗളത്തില്പ്രസിദ്ധീകരിച്ച ‍ ശ്രീനിവാസനുമായുള്ള ഈ അഭിമുഖത്തില്‍ കഥ മോഷണത്തെക്കുറിച്ചുള്ള ആരോപണത്തെ കുറിച്ച് ശ്രീനിവാസന്‍ സത്യചന്ദ്രനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചു എന്നാണ് പരാതി. സിനിമാ മംഗളം പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ ബാബു ജോസഫ്, എഡിറ്റര്‍ പലിശേരി, ലേഖകന്‍ എം. എസ് ദാസ് എന്നിവരാണ് മറ്റ് പ്രതികള്‍. ആര്‍. ശരത് സംവിധാനം ചെയ്യുന്ന പറുദ്ദീസയുടെ സെറ്റിലാണ് ശ്രീനിയിപ്പോള്‍. കോടതി നടപടികളെക്കുറിച്ച് അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

91 of 174« First...1020...909192...100110...Last »

« Previous Page« Previous « മീരയുടെ വിവാഹ നിശ്ചയം റദ്ദാക്കി
Next »Next Page » വിവാഹശേഷം മം‌മ്ത മോഹന്‍‌ദാസ് തിരിച്ചെത്തുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine