പ്രേക്ഷകനെ ഞെട്ടിക്കുന്ന 22 ഫീമെയില്‍ കോട്ടയം

April 21st, 2012

22-female-kottayam-epathram

ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം മലയാള സിനിമാ പ്രേക്ഷകനെ ഞെട്ടിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഷോ കണ്ടവര്‍ ഇതാണ് വ്യത്യസ്ഥത എന്ന് ഒറ്റക്കെട്ടായാണ് സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്ന സാള്‍ട്ട് ആന്റ് പെപ്പറിനു ശേഷം ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കോട്ടയം കാരിയായ ഒരു നേഴ്സിന്റെ പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങളുടെ കഥയുമായാണ് ഇത്തവണ ആഷിഖ് അബു എത്തിയത്. പീഡിപ്പിക്കപ്പെടുന്ന സ്ത്രീയോട് സമൂഹം കാണിക്കുന്ന ക്രൂരതയുടെ നേര്‍ക്കാഴ്ച കൂടിയാണ് ഈ ചിത്രം.

rima-kallingal-22-female-kottayam-epathram

ടെസയുടെ ജോലിയിലും പ്രണയത്തിലും ഉണ്ടാകുന്ന ദുരന്തങ്ങളും തുടന്ന് ആത്മഹത്യയുടെ വക്കോളം എത്തിയിട്ടും തന്റേടത്തോടെ അവള്‍ അതിജീവിക്കുന്നതുമായ കഥയാണ് 22 ഫീമെയിലില്‍. ടെസ കെ. എബ്രഹാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് റീമ കല്ലിങ്ങലാണ്. റീമ അവതരിപ്പിക്കുന്ന ടിപ്പിക്കല്‍ പ്ലാസ്റ്റിക് നായികാ വേഷങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു ടെസ് എന്ന ജീവനുള്ള കഥാപാത്രം. ഫഹദ് ഫാസില്‍ തന്റെ കരിയറില്‍ വലിയ ഒരു ചുവടു കൂടെ മുന്നോട്ട് വച്ചിരിക്കുന്നു ഈ ചിത്രത്തിലെ സിറില്‍ എന്ന കഥാപാത്രത്തിലൂടെ.

ശ്യാം പുഷ്കരനും അഭിലാഷും ചേര്‍ന്നൊരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നെടും തൂണ്‍. യുക്തിഭദ്രമായ തിരക്കഥകള്‍ മലയാള സിനിമയ്ക്ക് അന്യമായ നാളുകളില്‍ ഇത്തരം ഉദ്യമങ്ങള്‍ പ്രതീക്ഷ പകരുന്നതാണ്. മലയാള സിനിമയിലെ തിക്കഥാ രംഗത്ത് ഇന്ന് ഏറ്റവും വലിയ വിജയ കൂട്ടുകെട്ട് എന്ന് അഹങ്കരിക്കുന്ന ഉദയ് സിബി ടീം ഒരുക്കിയ മായാമോഹിനിയും, ടി. ദാമോദരന്‍ മാഷിനു ശേഷം തീപ്പൊരി ഡയലോഗുകളുടെ തമ്പുരാന്‍ എന്ന വിശേണം ചാര്‍ത്തിക്കിട്ടിയ രഞ്ജിപണിക്കര്‍ ദി കിങ്ങ് ആന്റ് കമ്മീഷ്ണറിലൂടെയും മലയാളി പ്രേക്ഷകനെ വിഡ്ഡികളാക്കിയതിന്റെ തൊട്ടടുത്ത വാരമാണ് ഈ ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മെഗാ – സൂപ്പര്‍ താരങ്ങളും വലിയ ബാനറുകളും പിന്നിലുണ്ടായിട്ടും ടിക്കറ്റെടുത്ത് തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകനോട് ഒട്ടും നീതി പുലര്‍ത്താത്ത ഇവർക്ക് ചുട്ട മറുപടി കൂടിയാണ് ഈ ചെറിയ ചിത്രം.

ഷൈജു ഖാലിദാണ് ക്യാമറ ചെയ്തിരിക്കുന്നത്. വിവേക പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ കൊണ്ട് വ്യഖ്യാനത്തിന്റെ പുതിയ തലങ്ങളിലേക്ക് മലയാള സിനിമയെ ഷൈജു ഖാലിദ് ഉയര്‍ത്തിയിരിക്കുന്നു. വിവേക് ഹര്‍ഷന്‍ എന്ന എഡിറ്ററുടെ കത്രികയുടെ കണിശത ചിത്രത്തിനു മറ്റൊരു മുതല്‍കൂട്ടായി.

സാമൂഹിക പ്രതിബദ്ധതയില്ല, സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമില്ല, വ്യത്യസ്ഥതയില്ല, പുതുമയില്ല, എന്നെല്ലാം ഉള്ള വിലാപങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ചിത്രം. ഇത്തരം ചിത്രങ്ങളെ വിജയി പ്പിക്കുന്നതിലൂടെയും മായാമോഹിനിമാരെ അവഗണിക്കുന്നതിലൂടെയും പ്രേക്ഷകനു നല്ല സിനിമയോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുവാനുള്ള അവസരം കൂടെയാണ് ഇത്. മായാമോഹിനിമാരെയും, കോബ്രകളെയും പോലുള്ള മലയാള സിനിമയിലെ മാലിന്യ മലകളെ വാനോളം പുകഴ്ത്തുന്ന മാധ്യമങ്ങള്‍ ഓര്‍ഡിനറിക്ക് വേണ്ട പ്രാധാന്യം നല്‍കിയില്ലെങ്കിലും അത് ഒരു വന്‍ വിജയമാക്കിയ പ്രേക്ഷകന്‍ ഈ ചിത്രത്തേയും കൈവിടില്ല എന്നാണ് ആസ്വാകന്റെ പ്രതീക്ഷ.

ആസ്വാദകന്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മീര ജാസ്മിന്‍ തിരിച്ചെത്തുന്നു : സാമുവലിന്റെ വീട് എന്ന സിനിമ യിലൂടെ

April 18th, 2012

actress-meera-jasmine-ePathram
കൊച്ചി : പ്രശസ്ത നടി മീരാ ജാസ്മിന്‍ മലയാള സിനിമയില്‍ വീണ്ടും എത്തുന്നു. ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയുടെ രണ്ടാം ഭാഗമായി തിരക്കഥാകൃത്ത് കൂടിയായ ബാബു ജനാര്‍ദ്ദനന്‍ ഒരുക്കുന്ന ‘സാമുവലിന്റെ വീട്’ എന്ന സിനിമയിലാണ് മീരാ ജാസ്മിന്‍ അഭിനയിക്കുന്നത്.

ഒരുവര്‍ഷ ത്തിലേറെയായി അഭിനയ രംഗത്ത്‌ നിന്നും വിട്ടു നിന്നിരുന്ന മീരാ ജാസ്മിന്‍ ഈ ചിത്രത്തിലെ ലിസമ്മ എന്ന നായികാ വേഷ ത്തിലൂടെ ശക്തമായ തിരിച്ചു വരവ് ആയിരിക്കും നടത്തുക.

സലിം കുമാര്‍ എന്ന നടന് ഹാസ്യ വേഷങ്ങളില്‍ നിന്നും മാറി മറ്റൊരു മുഖം നല്‍കിയ ലാല്‍ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ തിരക്കഥ ഒരുക്കിയതും ബാബു ജനാര്‍ദ്ദനന്‍ ആയിരുന്നു.

സലിം കുമാറിനെ കൂടാതെ ആദ്യ ഭാഗത്തില്‍ നിന്നും സംവൃത സുനിലും ഈ ചിത്രത്തില്‍ ഉണ്ടാവും. അതില്‍ മുക്ത അവതരിപ്പിച്ച ലിസമ്മയായി മീര അഭിനയിക്കുമ്പോള്‍ നായകനായി ഉണ്ണിമുകുന്ദന്‍ അഭിനയിക്കും. മറ്റു താരങ്ങളുടെ പേര് വിവരം അറിവായിട്ടില്ല.

‘ലിസമ്മയുടെ വീട്’ എന്ന് ആദ്യം നാമകരണം ചെയ്തിരുന്ന ഈ ചിത്ര ത്തിന് ‘സാമുവലിന്റെ വീട്’എന്നാക്കി പേര് മാറ്റിയത് കഴിഞ്ഞ ദിവസമാണ് ഒരു പ്രമുഖ ചാനലില്‍ സംവിധായകന്‍ ബാബു ജനാര്‍ദ്ദനന്‍ പ്രഖ്യാപിച്ചത്‌. മെയ് അവസാന വാരത്തോടെ ചിത്രീകരണം തുടങ്ങും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌന്ദര്യ നക്ഷത്രം ഓര്‍മ്മയായിട്ട് എട്ടു വര്‍ഷം

April 17th, 2012

saundarya-epathram

അഭിനയത്തിന്റേയും അംഗീകാരങ്ങളുടേയും പുതിയ ആകാശങ്ങള്‍ തേടി പറന്ന നടി സൌന്ദര്യ ഓര്‍മ്മയായിട്ട് ഇന്നേക്ക് എട്ടു വര്‍ഷം തികയുന്നു. സൌന്ദര്യ എന്ന പേരിന് സൌന്ദര്യത്തോടൊപ്പം മികച്ച അഭിനയം കാഴ്ച വെക്കുന്നവള്‍ എന്നു കൂടെ അര്‍ഥമുണ്ടെന്ന് പ്രേക്ഷകന് മനസ്സിലാക്കി ക്കൊടുത്ത നടിയായിരുന്നു അവര്‍. സൌന്ദര്യ അഭിനയിച്ച ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ മോഹന്‍ലാലിന്റെ നായികയായും, യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായും അവര്‍ വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങളെ മലയാളിക്ക് സമ്മാ‍നിച്ചു. ഏറനാട്ടിലെ യാഥാസ്ഥിതിക മുസ്ലിം പെണ്‍കൊടിയുടെ പ്രണയവും വിരഹവുമായിരുന്നു കിളിച്ചുണ്ടന്‍ മാമ്പഴത്തിലെങ്കില്‍ നാഗരിക യുവതിയുടെ തന്റേടവും ചുറുചുറുക്കുമാണ് യാത്രക്കരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലെ ജ്യോതി എന്ന കഥാപാത്രം പറയുന്നത്.

ഗന്ധര്‍വ്വ എന്ന ചിത്രത്തിലൂടെ 1992-ല്‍ ആണ് സൌന്ദര്യ സിനിമാഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രങ്ങളില്‍ തന്നെ ഭാഗ്യ നായിക എന്ന പേരു സമ്പാദിക്കുവാന്‍ അവര്‍ക്കായി. പിന്നീട് അമിതാഭ് ബച്ചനോടൊപ്പം പോലും നായികയായി അഭിനയിക്കുവാന്‍ അവസരം ലഭിച്ചു. ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത് സൌന്ദര്യ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ദ്വീപ ദേശീയ പുരസ്കാരം നേടി.

2004 ഏപ്രില്‍ 17നു ബി. ജെ. പി. യുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ടതായിരുന്നു സൌന്ദര്യയും സംഘവും. പറന്നുയര്‍ന്ന് 30 സെക്കന്റുകള്‍ക്കകം സെസ്ന 180 എന്ന വിമാനം നിയന്ത്രണം വിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. ബാംഗ്ലൂരിനടുത്തുണ്ടായ ആ വിമാന ദുരന്തത്തില്‍ പൊലിഞ്ഞു പോയത് തെന്നിന്ത്യയിലെ മികച്ച ഒരു അഭിനേത്രി ആണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ചലച്ചിത്രോല്‍സവം

April 14th, 2012

അബുദാബി: ഇന്ത്യന്‍ എംബസ്സി കള്‍ച്ചര്‍ വിങ്ങും ഇന്ത്യന്‍ ഫിലിം സൊസൈറ്റി യു. എ. ഇ. യും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ചലച്ചിത്രോല്‍സവം സെമിനാറും ഏപ്രില്‍ 19 മുതല്‍ 21 വരെ അബുദാബി ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയത്തിലും അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലുമായി നടക്കും. പ്രമുഖ ചലച്ചിത്ര സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, ജബ്ബാര്‍ പട്ടേല്‍, ഗിരിഷ് കാസറവള്ളി, ഗൗതം ഘോഷ് എന്നിവര്‍ പങ്കെടുക്കും ഇവരുടെ ചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 02-4493724, 055-9710025, 050-5669529 email: ifsinfo@ifsuae.com, wesite: www.ifsuae.com

- ന്യൂസ് ഡെസ്ക്

വായിക്കുക:

അഭിപ്രായം എഴുതുക »

വിഷുവിന് കോബ്ര എത്തുന്നു

April 12th, 2012

co-brothers-epathram

ഇത്തവണ വിഷു ആഘോഷിക്കുവാന്‍ മലയാള ക്കരയിലേക്ക് കോ ബ്രദേഴ്സ് (കോബ്ര) എത്തുന്നു. മമ്മൂട്ടിയും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കനിഹയും പത്മപ്രിയയുമാണ് നായികമാര്‍. പ്ലേ ഹൌസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ലാലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഹാസ്യത്തിനും സസ്പെന്‍സിനും ആക്ഷനുമെല്ലാം പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്. ബാബു ആന്റണി, ജഗതി ശ്രീകുമാര്‍, മണിയന്‍‌പിള്ള രാജു, ലാലു അലക്സ്, സലിംകുമാര്‍, ബിന്ദു മുരളി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. വേണുവാണ് ചിത്രത്തിനു ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അല്‍ക്സ് പോള്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

92 of 175« First...1020...919293...100110...Last »

« Previous Page« Previous « വിവാഹശേഷം മം‌മ്ത മോഹന്‍‌ദാസ് തിരിച്ചെത്തുന്നു
Next »Next Page » ഇന്ത്യന്‍ ചലച്ചിത്രോല്‍സവം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine