ഏഷ്യയിലും ‘സെപ്പറേഷന്‍‍’ തന്നെ

March 21st, 2012

ഓസ്കാര്‍ പുരസ്കാരത്തിന് പുറമേ ആറാമത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് മേളയിലും അസ്ഗര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ഇറാന്‍ സിനിമ എ സെപ്പരേഷന് പുരസ്‌കാരങ്ങള്‍ വാരികൂട്ടി. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത്, എഡിറ്റിങ് എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം നേടിയത്. ഹോങ്കോങില്‍ നടന്ന  ഏഷ്യന്‍ ഫിലിം ചലച്ചിത്രമേളയിലാണ് ഗോള്‍ഡന്‍ ഗ്ലോബിനും ഓസ്‌കാറിനും പുറമേ ‘എ സെപ്പരേഷന്‍’ പ്രധാനപ്പെട്ട പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്.
ആദ്യമായാണ് മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ചിത്രം ഏഷ്യന്‍ ഫിലിം അവാര്‍ഡില്‍ തിളങ്ങുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് സെപ്പറേഷന്. ‘എ സിംപിള്‍ ലൈഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഹോങ്കോങ് താരം ഡെനി ഇപ് മികച്ച നടിയായപ്പോള്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ഡോണി ഡാമറ ലവ്‌ലി മാന്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുമായി.
സിംഗപ്പൂരില്‍ നിന്നുള്ള പ്രമുഖ സംവിധായകന്‍ എറിക് ഖൂ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയിച്ചത്. ജനപ്രിയ നടിയ്ക്കുള്ള പുരസ്‌കാരത്തിന് ഡേര്‍ട്ടി പിക്ച്ചറിലൂടെ മലയാളി താരം വിദ്യാബാലന്‍ നോമിനേറ്റ് ചെയ്യപ്പെത്തിരുന്നു എന്നാല്‍ പുരസ്‌കാരം ലഭിച്ചില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രഞ്ജിനി ഹരിദാസ് പോലീസാവുന്നു

March 20th, 2012

ranjini-haridas-epathram

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മിനി സ്‌ക്രീനിലെ സൂപ്പര്‍താരമായി മാറിയ  രഞ്ജിനി ഹരിദാസ് ഇനി സിനിമയിലേക്കും. നവാഗത സംവിധായകന്‍ രാജേഷ് അമനങ്കര സംവിധാനം ചെയ്യുന്ന എന്‍ട്രി എന്ന് പേരിട്ടിരിയ്ക്കുന്ന  ചിത്രത്തിലാണ് രഞ്ജിനി ഹരിദാസ് പോലീസായി വേഷമിടുന്നത്.  ഇപ്പോഴത്തെ ജോലി തന്നെ ശരിക്കും ബോറടിപ്പിച്ചതിനാലാണ് കളം മാറ്റി ചവിട്ടുന്നത്.  ഇതൊരു പുതിയ പരീക്ഷണമാണ്. ഇതില്‍ വിജയം കണ്ടാല്‍ തുടരും രഞ്ജിനി വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on രഞ്ജിനി ഹരിദാസ് പോലീസാവുന്നു

കൊഹ്‌ലിയ്ക്ക് പൂനത്തിന്റെ നഗ്ന സമ്മാനം

March 20th, 2012
poonam-pandey-epathram
വിജയിക്കുമ്പോള്‍ സ്വന്തം ടീമിനെ പോത്സാഹിപ്പിക്കുവാന്‍ പലര്‍ക്കും പല വഴികള്‍ ആണ്.  ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കുവാന്‍ പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡേയ്ക്ക് പ്രിയം തന്റെ നഗ്നത പ്രദര്‍ശിപ്പിക്കല്‍ തന്നെ. ഇത്തവണയും പൂനം തന്റെ പതിവു തെറ്റിച്ചില്ല. പാക്കിസ്താനെതിരെ ഏഷ്യാകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച വിരാട് കോഹ്‌ലിക്ക് ട്വിറ്ററിലൂടെ സമ്മാനിച്ചത് തന്റെ ഒരു ചൂടന്‍ ചിത്രമാണ്. ഇന്ത്യക്ക് ഗംഭീര വിജയം നേടിത്തന്നതിനു കോഹ്‌ലിയോടുള്ള നന്ദിക്കൊപ്പം നഗ്നത വേണ്ടുവോളം പ്രദര്‍ശിപ്പിക്കുന്ന ഒരു പടവും സമര്‍പ്പിച്ചു. നേരത്തെ സച്ചിന്‍ തന്റെ നൂറാം സെഞ്ചറി നേടിയപ്പോള്‍ തന്റെ ഒരു നഗ്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. 2011-ല്‍ ഇന്ത്യ ലോകകപ്പ് ജേതാക്കളായല്‍ താന്‍ ടീം അംഗങ്ങള്‍ക്ക് മുന്നില്‍ നഗ്നയാകും എന്ന് പ്രഖ്യാപിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇന്ത്യന്‍ ടീം ഇനിയും നേട്ടങ്ങള്‍ കരസ്ഥമാക്കുമ്പോള്‍ പൂനത്തിന്റെ നഗ്നമായ പ്രോത്സാഹനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on കൊഹ്‌ലിയ്ക്ക് പൂനത്തിന്റെ നഗ്ന സമ്മാനം

സച്ചിന്‍ മികച്ച മാതൃക : മോഹന്‍ ലാല്‍

March 19th, 2012
mohanlal-pranayam-epathram

ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്കര്‍ യുവ തലമുറയ്ക്ക് മാതൃകയാണെന്ന് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍. സ്വന്തം  തൊഴില്‍ ആസ്വദിച്ച്‌, പ്രതിബദ്ധതയോടെ ചെയ്യുന്ന അദ്ദേഹത്തിന്റെ ആത്മാര്‍ഥത പിന്തുടരാന്‍ നാം യുവ സമൂഹം തയ്യാറായാല്‍ വിജയം ഉറപ്പാണെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു

സച്ചിന്റെ സെഞ്ച്വറി കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജോലി ആസ്വദിച്ചു ചെയ്‌താല്‍ ഒരു ജീവിതം മതിയാകില്ലന്നും, ചുരുങ്ങിയത്‌ 200 കൊല്ലമെങ്കിലും ജീവിക്കമമെന്നാണ്‌ ആഗ്രഹമെന്നും മലയാളികളുടെ പ്രിയതാരം പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക:

Comments Off on സച്ചിന്‍ മികച്ച മാതൃക : മോഹന്‍ ലാല്‍

ബ്യാരി സിനിമക്കെതിരെ സാറാ അബൂബക്കര്‍

March 15th, 2012

byari-epathram

ദേശീയ പുരസ്കാരം നേടിയ സുവീരന്റെ ബ്യാരി എന്ന ചിത്രത്തിനെതിരെ കഥകാരി സാറാ അബൂബക്കര്‍. ചന്ദ്രഗിരിയുടെ തീരത്ത് എന്ന തന്റെ കന്നട നോവലിനെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇതിനു തന്റെ അനുമതി തേടിയിരുന്നില്ലെന്നുമാണ് അവര്‍ പറയുന്നത്. ഈ നോവലിനെ ആസ്പദമാക്കി തമിഴില്‍ ജമീല എന്ന സിനിമ നിര്‍മ്മിച്ചിട്ടുണ്ടെന്നും ഇതനുസരിച്ചുള്ള കരാര്‍ പ്രകാരം 15 വര്‍ഷത്തെക്ക് മറ്റു ഭാഷകളില്‍ നോവല്‍ സിനിമയാക്കാന്‍ സാധ്യമല്ലെന്നുമാണ് സാറാ അബൂബക്കര്‍ പറയുന്നത്. മലയാളം,കന്നഡ, ഹിന്ദി, ഓറിയ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ ഇറങ്ങിയ നോവല്‍ വിവിധ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകവുമാണ്. സിനിമയില്‍ തന്റെ പേര്‍ ചേര്‍ത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on ബ്യാരി സിനിമക്കെതിരെ സാറാ അബൂബക്കര്‍

93 of 174« First...1020...929394...100110...Last »

« Previous Page« Previous « ലാല്‍‌ജോസ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ദുബായില്‍
Next »Next Page » സച്ചിന്‍ മികച്ച മാതൃക : മോഹന്‍ ലാല്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine