വിദ്യാ ബാലന് ദേശീയ പുരസ്കാരം ലഭിച്ച ഡേര്‍ട്ടി പിക്ച്ചറിലെ സില്‍ക്ക് സ്മിതയുടെ വേഷം ചെയ്യാന്‍ തയ്യാറാവാതെ പലരും പിന്മാറുന്നു. ചിത്രം തമിഴ്-തെലുങ്ക് റീമേക്ക് ചെയ്യുന്നു. എന്നിട്ടും ഇതുവരെ പ്രധാന വേഷം ചെയ്യാന്‍ പറ്റിയ നടിയെ കിട്ടിയില്ല എന്നതാണ് സത്യം അവസാനം പിന്മാറിയത് റിച്ച ഗംഗോപാദ്ധ്യായാണ് സില്‍ക്ക് സ്മിതയുടെ റോളില്‍ അഭിനയിക്കാനില്ലെന്ന് റിച്ച വ്യക്തമാക്കി. എന്നാല്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ തന്നെ ആരും ഈ വേഷം ചെയ്യാന്‍ ക്ഷണിച്ചിട്ടില്ലെന്നും ഇനി വിളിച്ചാല്‍ തന്നെ താനാ വേഷം ചെയ്യാനൊരുക്കമല്ലെന്നും റിച്ച വെളിപ്പെടുത്തി.
- ന്യൂസ് ഡെസ്ക്