വിനീതിനും ദിവ്യക്കും പ്രണയ സാഫല്യം

October 18th, 2012

vineeth-sreenivasan-wedding-epathram

കണ്ണൂര്‍: ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ വിവാഹിതനായി. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ പയ്യന്നൂര്‍ സ്വദേശി നാരായണന്റേയും ഉഷയുടേയും മകള്‍ ദിവ്യയാണ് വധു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 നായിരുന്നു താലി കെട്ട്. കോളേജ് പഠന കാലത്ത് ആരംഭിച്ച പ്രണയമാണ് ഇവരുടേത്. ചെന്നൈ കെ. സി. ജി. കോളേജ് ഓഫ് ടെക്നോളജിയില്‍ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും.

നടന്മാരായ നിവിന്‍ പോളി, ജഗദീഷ്, സുധീഷ്, നടി സംവൃത സുനില്‍, സംവിധായകരായ ഹരിഹരൻ, ലാല്‍ ജോസ്, പ്രതിപക്ഷ ഉപനേതാവും സി. പി. എം. പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ, ഇ. പി. ജയരാജൻ, പി. ജയരാജൻ, സിനിമാ നിര്‍മ്മാതാവും പ്രമുഖ വ്യവസായിയുമായ പി. വി. ഗംഗാധരൻ, ഗോകുലം ഗോപാലന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മൂത്ത മകനായ വിനീത് മലര്‍‌വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രമായിരുന്നു ആദ്യമായി സംവിധാനം ചെയ്തത്. അടുത്തയിടെ റിലീസ് ചെയ്ത രണ്ടാമത്തെ ചിത്രമായ തട്ടത്തിന്‍ മറയത്ത് എന്ന സിനിമ വന്‍ വിജയമായി. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിനീത് അറിയപ്പെടുന്ന ഗായകന്‍ കൂടെയാണ്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സെയ്ഫ് അലിഖാന്‍ കരീന കപൂര്‍ എന്നിവര്‍ വിവാഹിതരായി

October 16th, 2012

saif-ali-khan-weds-kareena-kapoor-ePathram
മുംബൈ : ബോളിവുഡിലെ സൂപ്പര്‍ താര ജോഡികളായ സെയ്ഫ് അലി ഖാനും കരീന കപൂറും വിവാഹിതരായി. സെയ്ഫിന്റെ ബാന്ദ്രയിലെ വസതി യിലാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചത്. അഞ്ചു വര്‍ഷം നീണ്ട പ്രണയ ത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

പ്രമുഖ ക്രിക്കറ്റര്‍ ആയിരുന്ന മന്‍സൂര്‍ അലിഖാന്‍ പട്ടൗഡി യുടെയും പ്രശസ്ത നടി ഷര്‍മ്മിള ടാഗോറിന്റേയും മകനാണ് സെയ്ഫ്. കരീന യുടെ മാതാപിതാക്കളായ ബബിത, രണ്‍ധീര്‍ കപൂര്‍, സെയ്ഫിന്റെ മാതാവ് ഷര്‍മിള ടഗോള്‍ എന്നിവര്‍ ആയിരുന്നു സാക്ഷികള്‍.

തന്നേക്കാള്‍ വയസ്സ് കൂടുതലുള്ള നടി അമൃതാ സിംഗിനെ 1991ല്‍ വിവാഹം കഴിച്ച സെയ്ഫ് അലി ഖാന്‍ 2004 ല്‍ ഇവരുമായുള്ള ബന്ധം വേര്‍ പ്പെടുത്തിയിരുന്നു. ആദ്യ വിവാഹ ത്തില്‍ ഇബ്രാഹിം അലിഖാന്‍ സാറാ അലിഖാന്‍ എന്നീ രണ്ടു കുട്ടികളുമുണ്ട്.

ഒക്ടോബര്‍ 18 ന് ഡല്‍ഹി യില്‍ വെച്ചും ഹരിയാന യിലെ പട്ടൗഡി പാലസ് എന്ന കുടുംബ വീട്ടില്‍ വെച്ചും പ്രത്യേകം വിവാഹ സല്‍ക്കാരം സംഘടി പ്പിച്ചിട്ടുണ്ട്.

2007ലാണ് ഇരുവരും പ്രണയ ബദ്ധരാകുന്നത്. ബോളിവുഡിലെ ഏറ്റവും മാധ്യമ ശ്രദ്ധ നേടിയ പ്രണയ ങ്ങളിലൊന്നാണ് സെയ്ഫ്- കരീന ബന്ധം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫേസ് ബുക്കില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം : സന്തോഷ് പണ്ഡിറ്റ്

October 16th, 2012

fake-photo-of-santhosh-pandit-in-face-book-ePathram
കൊച്ചി : ‘പാവം പണ്ടിറ്റിനിട്ടും പണി’ എന്ന തലക്കെട്ടോടെ സന്തോഷ് പണ്ഡിറ്റിന് മര്‍ദ്ദമേറ്റു എന്നു ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ കളില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണ് എന്ന്‍ സന്തോഷ് പണ്ഡിറ്റ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല എന്നും താന്‍ പുതിയ ചിത്ര ത്തിന്റെ തിരക്കിലാണെന്നും പണ്ഡിറ്റ് പറഞ്ഞു.

santhosh-pandit-edited-photo-in-face-book-ePathram

‘പാവം പണ്ടിറ്റിനിട്ടും പണി’എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നും ചിത്രം ഫോട്ടോ ഷോപ്പിന്റെ സഹായ ത്തോടെ നിര്‍മ്മിച്ചതാണ് എന്നും തെളിയിക്കുന്ന പോസ്റ്റുകളും ഫേസ് ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസ ങ്ങളായി ഫേസ് ബുക്കിലെ ഏറ്റവും സജീവമായ സംവാദങ്ങ ളിലൊന്നായിരുന്ന ഈ ചിത്രവുമായി ബന്ധപ്പെട്ട് നടന്നത്. നേരമ്പോക്കിനായി ഒരുക്കിയ ഫണ്ണി പേജുകളിലും ചില സംഘടന കളുടെ പേരിലുള്ള പേജു കളിലും ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് അഞ്ഞൂറോളം പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുമുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്റര്‍‌നെറ്റില്‍ ഉസ്താദ് ഹോട്ടല്‍ കാണുന്നതിനു വിലക്ക്

October 16th, 2012

ustad-hotel-epathram

ഇന്റര്‍നെറ്റില്‍ ഉസ്താദ് ഹോട്ടല്‍ എന്ന സിനിമയുടെ വ്യാജ കോപ്പി അനധികൃതമായി അപ്‌ലോഡ് ചെയ്യുന്നതിനും കാണുന്നതിനും കോടതി വിലക്ക്. ഉസ്താദ് ഹോട്ടലിന്റെ വി. സി. ഡി. കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പകര്‍പ്പവകാശം സ്വന്തമാക്കിയ എം. ഡി. സജിത്താണ് എറണാകുളം അഡീഷണല്‍ കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയത്. ജോണ്‍‌ഡേ ഓര്‍ഡര്‍ എന്ന ഈ ഉത്തരവിനെ കുറിച്ച് അറിയാതെ ഇന്റര്‍നെറ്റില്‍ നിന്നും അനധികൃതമായി സിനിമ ആസ്വദിക്കുന്നവരുടെ കയ്യില്‍ വിലങ്ങ് വീഴും. ജോണ്‍‌ഡെ എന്ന വ്യക്തി അമേരിക്കയില്‍ ഇത്തരം പൈറസിക്കെതിരെ നേടിയ കോടതി വിധിയെ തുടര്‍ന്നാണ് പിന്നീട് ഇതിനെ ജോണ്‍‌ഡേ ഓര്‍ഡര്‍ എന്ന് അറിയപ്പെടുവാന്‍ തുടങ്ങിയത്. അടുത്തയിടെ ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തവരെയും കണ്ടവരെയും ജാദൂ എന്ന സോഫ്‌റ്റ്വെയര്‍ വച്ച്  കണ്ടെത്തിയതും നിയമ നടപടിക്ക് മുതിര്‍ന്നതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും തിലകനും നിത്യാ മേനോനും അഭിനയിച്ച ഉസ്താദ് ഹോട്ടല്‍ വന്‍ വിജയമായിരുന്നു. അഞ്ജലി മേനോന്‍ ആണ് അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നയന്‍‌താരക്ക് ആന്ധ്ര സര്‍ക്കാറിന്റെ നന്തി അവാര്‍ഡ്

October 14th, 2012

nayan-thara-epathram

ഹൈദരാബാദ്: തെന്നിന്ത്യന്‍ സുന്ദരി നയന്‍‌താരക്ക് 2011ലെ മികച്ച നടിക്കുള്ള ആന്ധ്ര സര്‍ക്കാറിന്റെ നന്തി അവാര്‍ഡ് ലഭിച്ചു. ശ്രീരാമരാജ്യം എന്ന ചിത്രത്തില്‍ നയന്‍സ് ചെയ്ത സീതയുടെ വേഷമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. ശ്രീരാമരാജ്യമാണ് മികച്ച തെലുങ്ക് ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മഹേഷ് ബാബുവാണ് മികച്ച നടൻ. 100% ലൌവ് ആണ് മികച്ച ജനപ്രിയ ചിത്രം. ദുക്കുഡു എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രകാശ് രാജിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചു.

സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന ഡയാന കുര്യന്‍ എന്ന നയന്‍‌താര  ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ തമിഴിലും തെലുങ്കിലും ഏറേ ശ്രദ്ധിക്കപ്പെട്ടു. ചിമ്പു, പ്രഭുദേവ തുടങ്ങിയ നടന്മാരുമായുള്ള നയന്‍സിന്റെ ബന്ധം ഏറേ വിവാദം സൃഷ്ടിച്ചിരുന്നു. അന്യഭാഷാ ചിത്രങ്ങളില്‍ തിരക്കേറിയതോടെ നയന്‍സ് മലയാള സിനിമകളില്‍ അഭിനയിക്കാറില്ലായിരുന്നു. ഏറേ നാളത്തെ ഇടവേളയ്ക്കു ശേഷം ബോഡിഗാര്‍ഡ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡ് വന്‍ വിജയമായിരുന്നു. ഈ ചിത്രം പിന്നീട് തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

71 of 173« First...1020...707172...8090...Last »

« Previous Page« Previous « അബുദാബി അന്താരാഷ്ട്ര ചലച്ചിത്രോത്സവം : മമ്മൂട്ടി അതിഥിയായി എത്തി
Next »Next Page » ഇന്റര്‍‌നെറ്റില്‍ ഉസ്താദ് ഹോട്ടല്‍ കാണുന്നതിനു വിലക്ക് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine