മുംബൈ: തന്നെ കുറിച്ച് മാന്യമല്ലാത്ത പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങിനെതിരെ പരാതിയുമായി പ്രമുഖ ഐറ്റം ഡാന്‍സ് നര്‍ത്തകിയും നടിയുമായ രാഖി സാവന്ത്. ഇതു സംബന്ധിച്ച് നടി മുംബൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി അയച്ചു. അരവിന്ദ് കേജ്രിവാളും രാഖി സാവന്തും ഒരു പോലെ ആണെന്നും ഇരുവരും എന്തെങ്കിലും തുറന്ന് കാണിക്കുവാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അതിലൊന്നും ഉണ്ടാകാറില്ലെന്നും, ക്ഷമിക്കണം ഞാന്‍ രാഖിയുടെ പഴയ കാല ആരാധകന് കൂടെയാണെന്നും ദിഗ്വിജയ് ട്വിറ്ററില്‍ എഴുതിയതായാണ് ആരോപണം. തന്റെ ശരീരത്തെ പുച്ഛിച്ചു കൊണ്ട് പ്രസ്താവന ഇറക്കിയതിലൂടെ സിങ്ങ് സ്ത്രീത്വത്തെ ആക്ഷേപിച്ചിരിക്കുകയാണെന്ന് രാഖി ആരോപിക്കുന്നു. ദിഗ്വിജയിനെതിരെ 50 കോടി രൂപയ്ക്ക് മാനനഷ്ടക്കേസ് നല്‍കുമെന്നും നടി പറയുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, controversy