ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലും പത്മപ്രിയയും നായികാ നായകന്മാരാകുന്നു. ഒരു കലാകാരന്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും ആത്മസംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മകര മഞ്ഞ് എന്ന ചിത്രത്തിനു ശേഷം ഇടവപ്പാതി എന്ന ഒരു ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലെനിന്‍ ആരംഭിച്ചിരുന്നു എങ്കിലും അത് ഇനിയും പൂര്‍ത്തിയായില്ല. അതിനു ശേഷം ആയിരിക്കും ഫഹദ് ചിത്രം ആരംഭിക്കുക. ഫഹദിനും പത്മപ്രിയക്കും പുറമെ ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കും.
ആമേന്‍ എന്ന ചിത്രം കൂടെ വന്‍ വിജയമായതോടെ ഫഹദ് മലയാളത്തിലെ ഒഴിച്ചു കൂടാനാകാത്ത നായകനായി മാറി. ത്രീഫോര്‍ത്തും, ഐഫോണും ചേര്‍ന്ന നാഗരിക പശ്ചാത്തലമുള്ള നായകന്‍ എന്ന സങ്കല്പത്തെ ഉടച്ചു വാര്‍ത്ത് ആമേനിലെ സോളമന്‍ എന്ന തനി നാടന്‍ കഥാപാത്രത്തെ ഫഹദ് അവിസ്മരണീയമാക്കി. ഫ്രൈഡേ എന്ന ചിത്രത്തിലും സാധാരണക്കാരന്റെ വേഷമാണ് ഫഹദ് കൈകാര്യം ചെയ്തത്. നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അടുത്ത കാലത്തായി പത്മപ്രിയ മലയാളത്തില്‍ സജീവമല്ല.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, filmmakers, padmapriya