മന്ത്രി ജയലക്ഷ്മിയെ കാറില്‍ പിന്തുടര്‍ന്ന നടന്‍ ആസിഫലിയെ പോലീസ് പിടികൂടി

May 6th, 2013

asif-ali-epathram

രാമനാട്ടുകര: മന്ത്രി പി.കെ.ജയലക്ഷ്മിയുടെ കാറിനു പുറകില്‍ ലൈറ്റിട്ട് കാറില്‍ പിന്തുടര്‍ന്ന യുവ നടന്‍ ആസിഫലിയെ പോലീസ് പിടികൂ‍ടി. തുടര്‍ന്ന് ഒരു മണിക്കൂറോളം ആസിഫലിക്ക് പോലീസ് സ്റ്റേഷനില്‍ ഇര്‍ക്കേണ്ടി വന്നു. ദേശീയപാതയില്‍ രാംമനാട്ടു കരയ്ക്ക് സമീപം പൂക്കിപ്പറമ്പില്‍ വച്ചായിരുന്നു മന്ത്രിയുടെ കാറിനെ പിന്തുടര്‍ന്ന ബി.എം.ഡബ്ലിയു കാറ് പോലീസ് തടഞ്ഞത്. തിരശ്ശീലയിലെ താരത്തെ റോഡില്‍ കണ്ടതോടെ ആളുകളും തടിച്ചു കൂടി. നടനും പോലീസും തമ്മിലുണ്ടായ സംഭാഷണങ്ങള്‍ ജനങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ആസിഫിനെയും ഡ്രൈവറേയും തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

പോലീസ് തന്നോട് മോശമായി പെരുമാറിയതായും അസഭ്യം വിളിച്ചതയും താരം പിന്നീട് മാധ്യമങ്ങളൊട് പറഞ്ഞു. തന്റെ കാറിന്റെ ലൈറ്റ് കത്തിക്കിടന്നതാണ് തെറ്റിദ്ധാരണക്ക് കാരണമായതെന്നും ആസിഫ് വ്യക്തമാക്കി. ആസിഫലി മിനിസ്റ്ററുമായി സംസാരിച്ച് തന്റെ ഭാഗം വിശദീകരിച്ചെങ്കിലും ഹൈവേ പോലീസ് ആസിഫിനെ പിടികൂടുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫാന്‍സ് അസോസിയേഷനില്‍ ചേരിപ്പോരു രൂക്ഷം; മമ്മൂട്ടി ടൈംസ് നിര്‍ത്തുന്നു

May 6th, 2013

മമ്മൂട്ടിഫാന്‍സിനിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് “മമ്മൂട്ടി ടൈംസ്” എന്ന ദ്വൈവാരിക നിര്‍ത്തുന്നു. മമ്മൂട്ടി എന്ന നടനുമായി ബന്ധപ്പെട്ട വിശേഷങ്ങളും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രമോഷന്‍ ഉള്‍പ്പെടെ ഉള്ള കാര്യങ്ങളാണ് ഈ മാഗസിന്റെ പ്രധാന ഉള്ളടക്കം. പ്രസിദ്ധീകരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുവാന്‍ ഇരിക്കെയാണ് താരത്തിന്റെ ഫാന്‍സുസ് അംഗങ്ങള്‍ക്കിടയിലെ ചേരിപ്പോരു മൂലം നിര്‍ത്തേണ്ടി വരുന്നത്. മമ്മൂട്ടിയുടെ മേക്കപ്പ് മാന്‍ ജോര്‍ജ്ജും അദ്ദേഹത്തിന്റെ അടുപ്പക്കാരനായ നിര്‍മ്മാതാവ് ആന്റോ ജോര്‍ജും അടുത്തിടെ നിര്‍മ്മിച്ച ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണ് പ്രശ്നം രൂക്ഷമാക്കിയത്.

മമ്മൂട്ടിയുടെ നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ആന്റോജോസഫ് അടുത്തിടെ ജയറാമിനെ നായകനാക്കി ഭാര്യ അത്ര പോര എന്ന ചിത്രം നിര്‍മ്മിച്ചിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഇമ്മാനുവല്‍ നിര്‍മ്മിച്ചത് ജോര്‍ജ്ജാണ്. ആ ചിത്രം വന്‍ വിജയമായി ഇപ്പോളും തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു വരികയാണ്. ഈ സമയത്താണ് ആന്റോ ജോസഫിന്റെ ജയറാം ചിത്രം റിലീസ് ചെയ്തത്. ഈ ചിത്രത്തിനു വേണ്ടി ചില തീയേറ്ററുകളില്‍ നിന്നും ഇമ്മാനുവെല്‍ മാറ്റിയെന്നും ചിത്രത്തിന്റെ ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും നീക്കം ചെയ്തു വെന്നും ഫാന്‍സില്‍ ഒരു വിഭാഗം ആരോപിക്കുന്നു. തുടര്‍ന്ന് ആന്റോ ജോസഫിനെ അനുകൂലിച്ചും ജോര്‍ജ്ജിനെ അനുകൂലിച്ചും മമ്മൂട്ടി ഫാന്‍സ് ഇരുവിഭാഗങ്ങളായി ചേരിതിരിഞ്ഞ് തീയേറ്റര്‍ പരിസരങ്ങളും ഫേസ്ബുക്കിലും പരസ്പര ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചു. ഇതിനിടയില്‍ ഇതുമായി ബന്ധപ്പെട്ട കത്തുകള്‍ “മമ്മൂട്ടി ടൈംസില്‍” പ്രസിദ്ധീകരിച്ചു വരികയും ചെയ്തു. തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് മാഗസിന്റെ പ്രസിദ്ധീകരണം നിര്‍ത്തുന്നതിലേക്ക് എത്തിച്ചത്. പ്രസിദ്ധീകരണം നിര്‍ത്തുവാന്‍ മമ്മൂട്ടി നേരിട്ട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

ഫഹദും സ്വാതിയും ഒന്നിക്കുന്ന നോര്‍ത്ത് 24 കാതം

May 5th, 2013

ആമേന്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിനു ശേഷം ഫഹദ് ഫാസിലും സുബ്രമണ്യപുരം സുന്ദരി സ്വാതി റെഡ്ഡിയും
ഒരുമിക്കുന്നു. അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ഫഹദിന്റെ കാമുകി ആന്‍ഡ്രിയ ജെറിമിയ ആയിരിക്കും ചിത്രത്തില്‍ നായികയെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആന്‍ഡ്രിയ ചിത്രത്തില്‍ നിന്നും പിന്മാറി. ഫഹദ്-ആന്‍ഡ്രിയ ജോടികള്‍ അഭിനയിച്ച അന്നയും റസൂലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആമേന്‍ ജോടികള്‍ വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ ഉയര്‍ത്തുന്നു.

മികച്ച കഥാപാത്രങ്ങളാണ് മലയാളത്തില്‍ ഫഹദ് ഫാസില്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഫഹദിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കഹാനി തമിഴിലേക്ക്; നയന്‍‌താര നായിക

May 1st, 2013

വിദ്യാബാലന്‍ നായികയായി അഭിനയിച്ച ഹിന്ദി ചിത്രം കഹാനി തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. നയന്‍‌താരയാണ് നായിക. അനാമിക എന്നാണ് നായികയുടെ പേര്‍. ശേഖര്‍ കമലയാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ഹൈദരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു.

കാണാതായ ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങുന്ന ഗര്‍ഭിണീയായ ഭാര്യയുടെ കഥയാണ് കഹാനി പറഞ്ഞത്. ബോളീവുഡില്‍ വന്‍ വിജയമായിരുന്നു ചിത്രം. വിദ്യാബാലന്റെ അഭിനയം ഏറേ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രത്തിനായി നയന്‍സ് ധാരാളം ഒരുക്കുങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നയന്‍‌താരയ്ക്ക് മികച്ച ചിത്രങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. തെന്നിന്ത്യന്‍ താരറാണീയായിരിക്കുമ്പോളായിരുന്നു നയന്‍സ്-പ്രഭു പ്രണയവും തുടര്‍ന്ന് വന്‍ വിവാദങ്ങളും ഉണ്ടായത്. ഇരുവരും വിവാഹിതരാകും എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് വേര്‍ പിരിയുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സണ്ണി ലിയോണ്‍ ബോളീവുഡ്ഡില്‍ ചുവടുറപ്പിക്കുന്നു

April 30th, 2013

sunny leone epathram

ലോകപ്രശസ്ത നീലച്ചിത്ര നായിക സണ്ണി ലിയോണ്‍ ബോളീവുഡ്ഡില്‍ ചുവടുറപ്പിക്കുന്നു. ജിസം-2 എന്ന ചിത്രത്തിലെ സണ്ണിയുടെ ചൂടന്‍ രംഗങ്ങള്‍ ബോളീവുഡ്ഡ് ഏറെ ആഘോഷിച്ചിരുന്നു. ഇപ്പോള്‍ വെല്‍ക്കം-2 എന്ന ചിത്രത്തില്‍ മല്ലിക ഷെറാവത്തിനു പകരം സണ്ണി ലിയോണ്‍ ആണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് മല്ലികയായിരുന്നു നായിക. എന്നാല്‍ രണ്ടാം ഭാഗത്തില്‍ മല്ലികയെ ഒഴിവാക്കി. നാന പടേക്കര്‍, അനില്‍ കപൂര്‍ എന്നിവരുടെ കാമുകി വേഷമാണ് സണ്ണി അവതരിപ്പിക്കുന്നത്.

ഗ്ലാമറിന്റെ കാര്യത്തില്‍ ഏതറ്റം വരെ പോകുവാനും തനിക്ക് മടിയില്ലെന്ന് സണ്ണി ലിയോണ്‍ പല തവണ തെളിയിച്ചിട്ടുള്ളതാണ്. സണ്ണി അഭിനയിച്ച പോണ്‍ ചിത്രങ്ങള്‍ക്ക് വന്‍ ഡിമാന്റാണ്. സണ്ണിയുടെ ഗ്ലാമര്‍ പരമാവധി വിറ്റു കാശാക്കുക എന്നതു തന്നെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ലക്ഷമിടുന്നത്. ജിസം-2 വന്‍ വിജയമായതിന്റെ രഹസ്യം സണ്ണിയുടെ ഗ്ലാമര്‍ പ്രദര്‍ശനം തന്നെയായിരുന്നു.

അടുത്തയിടെ ഇന്ത്യയിലെ പത്ത് ചൂടന്‍ സുന്ദരിമാരുടെ കണക്കെടുത്തപ്പോള്‍ ഐശ്വര്യ റായിയെ പിന്തള്ളി സണ്ണി ലിയോണ്‍ സ്ഥാനം പിടിച്ചിരുന്നു. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് സര്‍വ്വേ നടത്തിയത്. ദീപിക പദുകോണ്‍ ഒന്നാമതും കത്രീന കൈഫ് രണ്ടാമതും കരീന കപൂര്‍ മൂന്നാമത്തെ സ്ഥാനവും ഈ ലിസ്റ്റില്‍ കൈവശപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

59 of 173« First...1020...585960...7080...Last »

« Previous Page« Previous « ഷാജികൈലാസും ബി.ഉണ്ണികൃഷ്ണനും ഒരുമിക്കുന്നു
Next »Next Page » കഹാനി തമിഴിലേക്ക്; നയന്‍‌താര നായിക »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine