300 കോടി രൂപ ചെലവിൽ കർണൻ ഒരുങ്ങുന്നു

September 19th, 2016

karnan-epathram

പൃഥ്വിരാജിനെ നായകനാക്കി എന്നു നിന്റെ മൊയ്തീനിനു ശേഷം ആർ.എസ് വിമൽ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് കർണൻ. ഏകദേശം 300 കോടി രൂപ ചെലവാകും ഈ സംരഭത്തിനെന്ന് സംവിധായകൻ പറഞ്ഞു. പണമല്ല ലോക നിലവാരത്തിലുള്ള ഒരു സിനിമ ഇന്ത്യയിൽ നിന്നും ഇറക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

അമേരിക്കയിലും യു.എ.ഇ യിലും വ്യവസായമുള്ള വേണു കുന്നപ്പള്ളിയാണ് കാവ്യാ ഫിലിംസിന്റെ ബാനറിൽ കർണ്ണൻ നിർമ്മിക്കുന്നത്. ബാഹുബലി, മഗധീര തുടങ്ങിയ ചിത്രങ്ങളുടെ ക്യമറാമാനായ സെന്തിൽ കുമാറാണ് കർണ്ണന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

വടകര കൃഷ്ണദാസ് അന്തരിച്ചു

September 8th, 2016

musician-vadakara-krishna-das-ePathram

വടകര : ഗായകനും സംഗീത സംവിധായ കനു മായ വടകര കൃഷ്ണദാസ് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖത്തെ തുടര്‍ന്ന് ചികിത്സ യിലാ യി രുന്നു. വ്യാഴാഴ്ച ഉച്ച യോടെ വടകര ആശുപത്രി യി ല്‍ വെച്ചാ യിരുന്നു അന്ത്യം.

മാപ്പിള പ്പാട്ടു ഗാന ശാഖ യില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ കൃഷ്ണ ദാസ് നിരവധി നാടക ഗാനങ്ങളും ലളിത ഗാനങ്ങളും പാടിയിട്ടുണ്ട്.

പി. ടി. അബ്ദു റഹ്മാന്റെ “ഓത്തു പളളീലന്നു നമ്മള്‍ പോയിരുന്ന കാലം” എന്ന ഗാന ത്തിന് ആദ്യം സംഗീതം നല്‍കിയത് വടകര കൃഷ്ണ ദാസ് ആയിരുന്നു. ഈ ഗാനം ഹിറ്റ് ആയ തിനു ശേഷം പിന്നീട് മറ്റൊരു  ഈണ ത്തിൽ ‘തേന്‍ തുള്ളി’ എന്ന സിനിമ യിലേക്ക് എടുക്കുക യായി രുന്നു.

1983 ല്‍ പുറത്തി റങ്ങിയ ‘കണ്ണാടി ക്കൂട്’ എന്ന സിനിമ യിലെ ഗാന ങ്ങള്‍ക്ക് സംഗീതം നല്‍കി യതും വടകര കൃഷ്ണ ദാസ് ആയിരുന്നു.

ഇടതു സഹ യാത്രിക നായി കൃഷ്ണദാസ് പഴയ കാല പാര്‍ട്ടി വേദി കളിലെ സ്ഥിര സാന്നിദ്ധ്യം ആയിരുന്നു. 1962 ല്‍ അഴിയൂര്‍ ഗവ. ഹൈസ്കൂ ളില്‍ സംഗീത അദ്ധ്യാപക നായി നിയമനം ലഭിച്ചു എങ്കിലും കമ്മ്യൂണിസ്റ്റു കാരൻ ആയതിനാല്‍ ജോലി യിൽ നിന്നും പുറത്താക്കി. തുടർന്ന് തിരുവനന്ത പുരം കലാ നിലയ ത്തിന്‍െറ ഭാഗ മായി. 1967ല്‍ ഇ. എം. എസ്. സര്‍ക്കാര്‍ ജോലി യില്‍ തിരി ച്ചെടുത്തു.

പ്രമുഖ മാപ്പിളപ്പാട്ട് കലാ കാരനായ വി. എം. കുട്ടി തന്‍റെ ട്രൂപ്പിലേക്ക് വടകര കൃഷ്ണദാസിനെ ക്ഷണി ക്കുകയും 1973 മുതൽ ഈ രംഗത്ത് സജീവ മാവുകയും ചെയ്തു.

മൈലാഞ്ചി കൊമ്പൊടിച്ച്, ഉടനെ കഴുത്തന്‍േറത് അറുക്ക് ബാപ്പാ, കടലിനക്കരെ വന്നോരെ, കാനോത്ത് കഴിയുന്ന പെണ്ണ്, കണ്ടാലഴകുള്ള പെണ്ണ്, ഏ മമ്മാലിക്കാ, കമ്പിളി ക്കാറില്‍, മക്കാ മരു ഭൂമിയില്‍… തുടങ്ങിയ നിരവധി അനശ്വര ഗാനങ്ങള്‍ ഇദ്ദേഹ ത്തി ന്‍െറതായി പുറത്തു വന്നു.

ഭാര്യ : വസന്ത. മക്കള്‍ : ഗീത, പ്രസീത, പ്രവിത.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. ജി. ജോര്‍ജ്ജിന് ജെ. സി. ഡാനിയേല്‍ പുരസ്കാരം

September 7th, 2016

jc-daniel-award-for-director-kg-george-ePathram
തിരുവനന്തപുരം : മലയാള സിനിമക്ക് നല്‍കിയ സമഗ്ര സംഭാവന കള്‍ പരി ഗണിച്ച് പ്രമുഖ സംവിധായകനും തിരക്കഥാ കൃത്തു മായ കെ. ജി. ജോര്‍ജ്ജിന് 2015ലെ ജെ. സി. ഡാനിയേല്‍ പുരസ്കാരം.

ഒക്ടോബര്‍ 15 ന് പാലക്കാട് നടക്കുന്ന അവാര്‍ഡ് നിശ യില്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍ പുരസ്കാരം സമ്മാനിക്കും.

ഐ. വി. ശശി (ചെയര്‍മാന്‍), സിബി മലയില്‍, ജി. പി. വിജയ കുമാര്‍, ചല ച്ചിത്ര അക്കാദമി ചെയര്‍ മാന്‍ കമല്‍, സാംസ്കാരിക സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവര്‍ അംഗ ങ്ങളു മായ ജൂറി യാണ് അവാര്‍ഡ് നിര്‍ണ്ണ യിച്ചത്.

മലയാള സിനിമാ രംഗത്ത് എഴുപതു കളില്‍ വിപ്ളവ കര മായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സംവിധായക നാണ് കെ. ജി. ജോര്‍ജ്ജ്. പൂനെ ഫിലിം ഇന്‍സ്റ്റി റ്റ്യൂട്ടില്‍ നിന്നും ഡിപ്ളോമ നേടിയ ശേഷം സംവിധായകന്‍ രാമു കാര്യാട്ടി ന്‍െറ സഹ സംവിധായ കനായിട്ടാണ് മലയാള സിനിമ യില്‍ അരങ്ങേറു ന്നത്.

ആദ്യ സിനിമ യായ സ്വപ്നാടനത്തിന് (1975) മികച്ച മലയാളം ഫീച്ചര്‍ ഫിലി മിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. ഒമ്പത് സംസ്ഥാന അവാര്‍ഡു കളും ലഭി ച്ചിട്ടുണ്ട്.

ഉള്‍ക്കടല്‍ (1979), മേള (1980), യവനിക (1982), ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് (1983), ആദാമിന്‍െറ വാരി യെല്ല് (1983) പഞ്ചവടി പ്പാലം (1984) ഇരകള്‍ (1986), ഇലവങ്കോട് ദേശം (1998) തുടങ്ങിയവ യാണ് അദ്ദേഹ ത്തിന്റെ പ്രധാന ചിത്രങ്ങള്‍.

മലയാള സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ജെ. സി. ഡാനി യേലിന്‍െറ സ്മരണാര്‍ത്ഥം 1992 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ ജെ. സി. ഡാനിയേല്‍ പുരസ്കാരം ഏര്‍പ്പെടു ത്തിയത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാഷ്ട്രീയക്കാരനായി ദിലീപ് വീണ്ടും

August 30th, 2016

dileep-epathram

വെള്ളക്കുപ്പായത്തിൽ രാഷ്ട്രീയക്കാരനായി ദിലീപ് വീണ്ടും. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാഷ്ട്രീയക്കാരനായി ദിലീപ് വീണ്ടും അരങ്ങത്തെത്തുന്നത്. സംവിധായകൻ കൂടിയായ സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

മുളകുപാടം പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു.
നവംബറിൽ ചിത്രീകരണം തുടങ്ങാനുദ്ദേശിക്കുന്നുണ്ടെങ്കിലും നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

- അവ്നി

വായിക്കുക:

അഭിപ്രായം എഴുതുക »

തെന്നിന്ത്യൻ നടി തമന്ന മലയാളത്തിലേക്ക്

August 21st, 2016

thamanna-epathram

തെന്നിന്ത്യൻ താരം തമന്ന മലയാളത്തിലേക്ക്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായാണ് തമന്നയുടെ മലയാളത്തിലെ അരങ്ങേറ്റം. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപ് 3 ഗെറ്റപ്പുകളിൽ എത്തുന്ന ഈ ചിത്രം മുമ്പ് ചെയ്ത ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാണെന്ന് ദിലീപ് തന്നെ പറയുന്നു.

- അവ്നി

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

39 of 173« First...1020...383940...5060...Last »

« Previous Page« Previous « പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി സിനിമയിലേക്ക്
Next »Next Page » രാഷ്ട്രീയക്കാരനായി ദിലീപ് വീണ്ടും »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine