വടകര : ഗായകനും സംഗീത സംവിധായ കനു മായ വടകര കൃഷ്ണദാസ് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജ മായ അസുഖത്തെ തുടര്‍ന്ന് ചികിത്സ യിലാ യി രുന്നു. വ്യാഴാഴ്ച ഉച്ച യോടെ വടകര ആശുപത്രി യി ല്‍ വെച്ചാ യിരുന്നു അന്ത്യം.
മാപ്പിള പ്പാട്ടു ഗാന ശാഖ യില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ കൃഷ്ണ ദാസ് നിരവധി നാടക ഗാനങ്ങളും ലളിത ഗാനങ്ങളും പാടിയിട്ടുണ്ട്.
പി. ടി. അബ്ദു റഹ്മാന്റെ “ഓത്തു പളളീലന്നു നമ്മള്‍ പോയിരുന്ന കാലം” എന്ന ഗാന ത്തിന് ആദ്യം സംഗീതം നല്‍കിയത് വടകര കൃഷ്ണ ദാസ് ആയിരുന്നു. ഈ ഗാനം ഹിറ്റ് ആയ തിനു ശേഷം പിന്നീട് മറ്റൊരു ഈണ ത്തിൽ ‘തേന്‍ തുള്ളി’ എന്ന സിനിമ യിലേക്ക് എടുക്കുക യായി രുന്നു.
1983 ല്‍ പുറത്തി റങ്ങിയ ‘കണ്ണാടി ക്കൂട്’ എന്ന സിനിമ യിലെ ഗാന ങ്ങള്‍ക്ക് സംഗീതം നല്‍കി യതും വടകര കൃഷ്ണ ദാസ് ആയിരുന്നു.
ഇടതു സഹ യാത്രിക നായി കൃഷ്ണദാസ് പഴയ കാല പാര്‍ട്ടി വേദി കളിലെ സ്ഥിര സാന്നിദ്ധ്യം ആയിരുന്നു. 1962 ല്‍ അഴിയൂര്‍ ഗവ. ഹൈസ്കൂ ളില്‍ സംഗീത അദ്ധ്യാപക നായി നിയമനം ലഭിച്ചു എങ്കിലും കമ്മ്യൂണിസ്റ്റു കാരൻ ആയതിനാല്‍ ജോലി യിൽ നിന്നും പുറത്താക്കി. തുടർന്ന് തിരുവനന്ത പുരം കലാ നിലയ ത്തിന്‍െറ ഭാഗ മായി. 1967ല്‍ ഇ. എം. എസ്. സര്‍ക്കാര്‍ ജോലി യില്‍ തിരി ച്ചെടുത്തു.
പ്രമുഖ മാപ്പിളപ്പാട്ട് കലാ കാരനായ വി. എം. കുട്ടി തന്‍റെ ട്രൂപ്പിലേക്ക് വടകര കൃഷ്ണദാസിനെ ക്ഷണി ക്കുകയും 1973 മുതൽ ഈ രംഗത്ത് സജീവ മാവുകയും ചെയ്തു.
മൈലാഞ്ചി കൊമ്പൊടിച്ച്, ഉടനെ കഴുത്തന്‍േറത് അറുക്ക് ബാപ്പാ, കടലിനക്കരെ വന്നോരെ, കാനോത്ത് കഴിയുന്ന പെണ്ണ്, കണ്ടാലഴകുള്ള പെണ്ണ്, ഏ മമ്മാലിക്കാ, കമ്പിളി ക്കാറില്‍, മക്കാ മരു ഭൂമിയില്‍… തുടങ്ങിയ നിരവധി അനശ്വര ഗാനങ്ങള്‍ ഇദ്ദേഹ ത്തി ന്‍െറതായി പുറത്തു വന്നു.
ഭാര്യ : വസന്ത. മക്കള്‍ : ഗീത, പ്രസീത, പ്രവിത.