ഒരു പുരസ്‌കാരത്തിനും വിനായകനെ നിര്‍വ്വചി ക്കുവാ നാകില്ല : ഗീതു മോഹന്‍ദാസ്

April 9th, 2017

actress-cum-film-director-geethu-mohandas-ePathram
ഒരു പുരസ്‌കാരത്തിനും വിനായകനെ നിര്‍വ്വചി ക്കുവാ നാകില്ല എന്നും വിനായ കനാണ് പുര സ്‌കാര ങ്ങളെ സുന്ദര മാക്കിയത് എന്നും നടിയും സംവി ധായിക യുമായ ഗീതു മോഹന്‍ദാസ്.

actor-vinayakan-in-bachelor-party-ePathram
ദേശീയ ചലചിത്ര പുരസ്‌കാര പ്രഖ്യാപന ത്തിനു തൊട്ടു പിറകെ യാണ് ഫേസ് ബുക്കി ലൂടെ പ്രതി കരണ വുമായി ഗീതു മോഹന്‍ ദാസ് രംഗത്ത് എത്തി യത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ പുരസ്കാരം : സുരഭി മികച്ച നടി, മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം

April 8th, 2017

national award

ന്യൂഡല്‍ഹി : അറുപത്തി നാലാമത് ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി മികച്ച നടിയായി. 2003 ല്‍ മീരാ ജാസ്മിനാണ് അവസാനമായി മികച്ച നടി നേട്ടം മലയാളത്തില്‍ കരസ്ഥമാക്കിയത്. ‘ജനത ഗാരേജ്, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹന്‍ലാല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ‘രുസ്തം’ എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് അക്ഷയ് കുമാര്‍ മികച്ച നടനായി.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം’ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് നേടി. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ച ശ്യാം പുഷ്കരന്‍ കരസ്ഥമാക്കി. ‘കാടു പൂക്കും നേരം ‘ എന്ന ചിത്രത്തിലൂടെ ജയദേവന്‍ മികച്ച ശബ്ദലേഖകനായി. പ്രിയദര്‍ശന്‍ അദ്ധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണ്ണയം നടത്തിയത്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മമ്മൂക്കയുടെ ഗ്രേറ്റ് ഫാദറിന് അഭിനന്ദനവുമായി ലാലേട്ടന്‍

March 24th, 2017

mohnlalmammootty

റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന് അഭിനന്ദനവുമായി ലാലേട്ടന്‍. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ചിത്രം റിലീസാകുന്നതിന്റെ ആവേശത്തിലാണ് മമ്മൂട്ടി ഫാന്‍സ്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററും കണ്ട മോഹന്‍ലാല്‍ സംവിധായകനും സിനിമക്കും അഭിനന്ദനം അറിയിക്കുകയായിരുന്നു. ഹനീഫ് അദേനിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്കും താല്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം അവസാനം ചിത്രം തീയേറ്ററുകളില്‍ എത്തും. സ്നേഹ, അനിക,ആര്യ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററുകള്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു, ഇന്ദ്രജിത്തിന്റെ മകള്‍ ആലപിച്ച ഗാനം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇവാൻ ആൻഡ് ജൂലിയ : പോസ്റ്റർ പ്രകാശനം ചെയ്തു

March 1st, 2017

evan-and-julia-brochur-release-by-sidheek-ePathram
അബുദാബി : ഒരു വിനോദ സഞ്ചാര കേന്ദ്ര ത്തിന്റെ പശ്ചാ ത്തല ത്തിൽ കഥ പറ യുന്ന ‘ഇവാൻ ആൻഡ് ജൂലിയ’ എന്ന ഹ്രസ്വ ചിത്ര ത്തിന്റെ പോസ്റ്റർ പ്രകാ ശനം പ്രശസ്ത സംവി ധായകൻ സിദ്ദിഖ് നിര്‍വ്വഹിച്ചു.

അബു ദാബി വേൾഡ് ട്രേഡ് സെന്ററിലെ നോവോ സിനിമ യിൽ ഫുക്രി പ്രീമി യർ ഷോ യോട് അനു ബന്ധി ച്ചു നടന്ന ചടങ്ങിൽ നടൻ സിദ്ദിഖ് ഏറ്റു വാങ്ങി.

യൂണി ലുമിന യുടെ ബാനറിൽ നാസിം മുഹമ്മദ് കഥയും തിര ക്കഥ യും രചിച്ച് സംവി ധാനം ചെയ്യുന്ന ഇവാൻ ആൻഡ് ജൂലിയ യില്‍ ഇവാന്റെ വേഷം അവ തരി പ്പിക്കുന്ന കെ. കെ. മൊയ്തീൻ കോയ യും നടന്‍ ജയസൂര്യയും അടക്കം നിരവ്ധി പ്രമുഖര്‍ സംബന്ധിച്ചു.

evan-and-julia-with-kk-moideen-koya-ePathram

ഹൃദ്യമായ സ്പാനിഷ് സംഗീതവും ഇന്ത്യ യിലെ തന്നെ മികച്ച കടൽ ത്തീര ങ്ങളിൽ ഒന്നിന്റെ മനോഹാരിതയും സമന്വ യിപ്പിച്ച് ഒരു ക്കുന്ന ഈ ചിത്ര ത്തിലൂടെ സംഭ്രമജനക മായ ഒരു വലിയ കഥ ചുരു ങ്ങിയ സമയം കൊണ്ട് ആസ്വാദകരിൽ എത്തി ക്കുവാ ൻ ശ്രമി ക്കുക യാണ് ചിത്രത്തിന്റെ അണി യറ പ്രവർത്തകർ.

അനീഷ് ഭാസിയും ഡൽഫിൻ ജോർജ്ജും ചേർന്ന് നിർമ്മി ക്കുന്ന ഈ ചിത്ര ത്തിൽ ഒരു തെരുവു ഗിറ്റാറിസ്റ്റായി വരുന്ന കെ. കെ. മൊയ്തീൻ കോയ യെ കൂടാതെ രേഷ്മ സോണി, ജിതേഷ് ദാമോ ദർ , അപർണ്ണ നായർ, ഷെബിൻ ഷറഫ് തുടങ്ങി യവ രാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പ്രവീൺ ജി. കുറുപ്പ് ഛായാ ഗ്രഹണവും സഞ്ജയ് ജയ പ്രകാശ് എഡിറ്റിംഗും നിർവ്വ ഹിച്ചി രിക്കുന്ന ഈ ചിത്ര ത്തിന് സംഗീതം ഒരുക്കി യിരി ക്കുന്നത് വൈത്തീശ്വരൻ ശങ്കരനാണ്.

ചിത്രീ കരണത്തിനു ശേഷം അവസാന വട്ട എഡിറ്റിംഗ് ജോലികൾ പൂർത്തി യായി ക്കൊണ്ടി രിക്കുന്ന ‘ഇവാൻ ആൻഡ് ജൂലിയ’ മാർച്ച് അവ സാന ത്തിൽ റിലീസ് ചെയ്യും എന്നും അണിയറ ശില്പികൾ പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നടിയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമം

February 18th, 2017

bhavana-epathram

കൊച്ചി : പ്രശസ്ത സിനിമ താരം ഭാവനയെ തട്ടിക്കൊണ്ടുപോയി അപമാനിക്കാൻ ശ്രമം . ഷൂട്ടിങ്ങിനു ശേഷം കൊച്ചിയിൽ നിന്ന് തൃശ്ശൂരിലേക്ക് കാറിൽ സഞ്ചരിക്കവെയാണ് ആക്രമണം നടന്നത് . കാർ അത്താണിയിൽ എത്തിയപ്പോൾ തൊട്ടുപിന്നിലുള്ള കാർ വന്നിടിക്കുകയും തുടർന്ന് നടന്ന വാക്കു തർക്കത്തിനിടയിൽ അക്രമികൾ കാറിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തു . ബലം പ്രയോഗിച്ച് നടിയുടെ അർധനഗ്ന ചിത്രങ്ങൾ എടുത്ത സംഘം രണ്ടു മണിക്കൂറോളം നടിയെ ഉപദ്രവിച്ചു എന്നാണ് പരാതി .

അക്രമികൾ സ്ഥലം വിട്ടതിനു ശേഷം ഡ്രൈവർ കാർ ചലച്ചിത്ര സംവിധായകനായ ലാലിന്റെ വീട്ടിൽ നടിയെ എത്തിച്ചു. മുൻ ഡ്രൈവറായ സുനിലിനെ ഒഴിവാക്കിയതിന്റെ പകപോക്കലാണു ആക്രമണത്തിന് പ്രേരണ എന്ന് കരുതപ്പെടുന്നു . പിടിച്ചുപറി , മോഷണം , കൊട്ടേഷൻ പ്രവർത്തനം എന്നിങ്ങനെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന മുൻ ഡ്രൈവർ സുനിലിനെ പിടികൂടാൻ പോലീസ് ഊർജിതമായ അന്വേഷണം തുടങ്ങിയിട്ടുണ്ട് .

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

37 of 174« First...1020...363738...4050...Last »

« Previous Page« Previous « സച്ചിന്‍ വെള്ളിത്തിരയില്‍ അവതരിക്കുന്നു : തീയ്യതി പുറത്തിവിട്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍
Next »Next Page » ഇവാൻ ആൻഡ് ജൂലിയ : പോസ്റ്റർ പ്രകാശനം ചെയ്തു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine