രജനിയുടെ രാഷ്ട്രീയ പ്രവേശനം ജന്മദിനത്തില്‍

June 18th, 2017

RAJINI

ചെന്നൈ : സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം അടുത്തതായി വരാനിരിക്കുന്ന അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഉണ്ടായേക്കുമെന്ന് സൂചന. ആഗസ്റ്റില്‍ തന്റെ ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ കാര്യങ്ങള്‍ക്ക് ഒരു ധാരണ ഉണ്ടാകുമെന്ന് കരുതുന്നു.

ഡിസംബര്‍ 12 നാണ് രജനിയുടെ ജന്മദിനം. ഇപ്പോള്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം അനിവാര്യമാണെന്ന് കഴിഞ്ഞ മാസം നടന്ന ആരാധക സമ്പര്‍ക്ക പരിപാടിക്കിടെ അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ രജനിയുടെ രാഷ്ട്രീയ പ്രവേശനം കാത്തിരിക്കുകയാണ് ആരാധകര്‍.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സെയ്ഫ് അലിഖാന്റെ മകള്‍ സിനിമയിലേക്ക്

May 28th, 2017

Sara-Ali-Khan

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലി ഖാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യയിലെ മകളാണ് സാറ. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന “കേദാര്‍നാഥ് ” എന്ന ചിത്രത്തിലൂടെയാണ് സാറ വെള്ളിത്തിരയിലെത്തുന്നത്. സുശാന്ത് സിങ്ങ് രാജ്പുത് ആണ് ചിത്രത്തിലെ നായകന്‍.

കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് സാറ സിനിമാലോകത്തെത്തുന്നത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബാഹുബലിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം സംവിധായകന്

May 12th, 2017

ss-rajamouli

ബാഹുബലിയുടെ രണ്ടാം ഭാഗം റെക്കോര്‍ഡുകള്‍ പിന്നിട്ട് മുന്നേറുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റിയത് സംവിധായകന്‍ എസ്.എസ് രാജമൗലി. ഇന്ത്യന്‍ സിനിമയില്‍ ഒരു നായകനടനേക്കാള്‍ ഒരു സംവിധായകന്‍ പ്രതിഫലം വാങ്ങുന്നത് ഇത് ആദ്യത്തെ സംഭവമാണ്. 250 കോടി മുടക്കിയാണ് രണ്ടാം ഭാഗം ഒരുക്കിയത്.

കരിയറില്‍ ഏഴുവര്‍ഷം സിനിമക്കായി നീക്കിവെച്ച രാജമൗലിക്ക് 28 കോടി പ്രതിഫലവും ലാഭത്തിന്റെ മൂന്നിലൊന്നു വിഹിതവുമാണ് നിര്‍മ്മാതാക്കളായ അര്‍ക്കാ മീഡിയ വര്‍ക്ക്സ് വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടന്‍ മുന്‍ഷി വേണു അന്തരിച്ചു

April 13th, 2017

venu

തൃശൂര്‍ : നടന്‍ മുന്‍ഷി വേണു അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് ചാലക്കുടിയിലെ പാലിയേറ്റ് കെയറില്‍ ചികിത്സയിലായിരുന്നു. മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ അദ്ദേഹം പിന്നീട് സിനിമാതാരമായി. സംസ്കാരം ശനിയാഴ്ച നടക്കും. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായിരുന്നു.

തിളക്കം, പച്ചക്കുതിര, കഥപറയുമ്പോള്‍ എന്നിങ്ങനെ ചെറുതും വലുതുമായി അറുപതോളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഞാന്‍ ആരെയും വിലക്കിയിട്ടില്ല : ദിലീപ്

April 12th, 2017

dileep

എറണാകുളം : പ്രമുഖ നടിയുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ വിവാദങ്ങള്‍ക്കും മറുപടിയായി ദിലീപ് രംഗത്ത്. നടിക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഗൂഡാലോചനയുണ്ടെന്ന് താരം ഉറപ്പിച്ചു പറയുന്നു. ആ നടിക്ക് അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുത്തത് താനാണ്. അതിനുശേഷം ഇവരുടെ പെരുമാറ്റങ്ങള്‍ ഇഷ്ടപ്പെടാതെ വന്നപ്പോള്‍ എന്റെ സിനിമകളില്‍ കൂടെ സഹകരിക്കേണ്ടില്ലെന്ന് തോന്നി അല്ലാതെ നടിയുടെ അവസരങ്ങള്‍ താന്‍ വിലക്കിയിട്ടില്ല. ഇവര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ തന്റെ പേര് വലിച്ചിഴക്കപ്പെട്ടപ്പോള്‍ ജീവിതം തന്നെ മടുത്തു പോയെന്നും ദിലീപ് പറഞ്ഞു.

ഈ നടി സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. തങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്ന്കാണിച്ച് അവര്‍ക്ക് വേണമെങ്കില്‍ ഒരു പോസ്റ്റ് ഇടാമായിരുന്നു. എന്തായാലും താന്‍ അവരുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ദിലീപിന്റെ വെളിപ്പെടുത്തല്‍.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

36 of 174« First...1020...353637...4050...Last »

« Previous Page« Previous « ഒരു പുരസ്‌കാരത്തിനും വിനായകനെ നിര്‍വ്വചി ക്കുവാ നാകില്ല : ഗീതു മോഹന്‍ദാസ്
Next »Next Page » നടന്‍ മുന്‍ഷി വേണു അന്തരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine