ബോളിവുഡ് കീഴടക്കാന്‍ ലക്ഷ്മി റായ് ഗ്ലാമര്‍ വേഷ ത്തില്‍

September 5th, 2017

actress-raai-laxmi-julie-2-ePathram
തെന്നിന്ത്യന്‍ നടി ലക്ഷ്മി റായ് ഗ്ലാമര്‍ വേഷ ത്തില്‍ എത്തുന്ന ‘ജൂലി -2’ എന്ന സിനിമ യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. നേരത്തെ ഇറങ്ങിയ ടീസറിന് സമാന മായി തികച്ചും ഹോട്ട് ലുക്കില്‍ തന്നെ യാണ് ലക്ഷ്മി റായ് ഇതിലും പ്രത്യക്ഷ പ്പെടുന്നത്. നേഹ ധൂപിയ അഭി നയിച്ച ‘ജൂലി’ എന്ന സിനിമ യുടെ രണ്ടാം ഭാഗ മാണ് ‘ജൂലി -2’

ലക്ഷ്മി റായ്എന്ന പേരിൽ മമ്മൂട്ടി, മോഹൻ ലാൽ എന്നീ താര ങ്ങളുടെ നായിക യായി മലയാള ത്തിൽ അഭി നയി ച്ചിരുന്ന നടി യുടെ പേര് ബോളി വുഡിൽ എത്തിയ പ്പോൾ ‘റായ് ലക്ഷ്മി’എന്നായതും വാർത്ത കളിൽ ഇടം പിടിച്ചിട്ടുണ്ട്.

ബോളിവുഡിലെ നായിക യാകാന്‍ ഒരു നാട്ടിന്‍ പുറത്ത് നിന്നും എത്തിയ പെണ്‍ കുട്ടിക്കു നേരിടേണ്ടി വരുന്ന അനു ഭവ ങ്ങളെ ചിത്രീ കരി ക്കുന്ന താണ് ഈ സിനിമ. കഥ, തിരക്കഥ, സംവിധാനം : ദീപക് ശിവ്ദാസ്നി.

എന്നാൽ ‘ജൂലി -2’ ഇപ്പോൾ മാധ്യമ ശ്രദ്ധ നേടി യിരി ക്കുന്നത് മറ്റൊരു കാര്യ ത്തിലാണ്. സെന്‍സര്‍ ബോര്‍ഡി ന്റെ മുന്‍ ചെയര്‍ മാന്‍ പഹ്‌ലജ് നിഹലാനി ഈ ചിത്ര ത്തിലൂടെ വിത രണ രംഗ ത്തേക്ക് എത്തുന്നു. സെന്‍സര്‍ ബോര്‍ഡ് ചെയര്‍ മാന്‍ പദവിയിൽ നിന്നും കഴിഞ്ഞ മാസം നീക്കം ചെയ്യപ്പെട്ട പഹ്‌ലജ് നിഹലാനി ഈ സിനിമ യുടെ വിതരണ ക്കാരൻ ആയി വന്ന പ്പോൾ സിനിമാ ലോകം ഞെട്ടി.

തന്റെ മുന്നിലേക്ക് എത്തിയ സിനിമ കളില്‍ അശ്ലീല രംഗങ്ങളും സംഭാഷ ണങ്ങളും എന്നു പറഞ്ഞു കൊണ്ട് സെന്‍സര്‍ ബോര്‍ഡ് ചെയര്‍ മാന്‍ ആയി രിക്കു മ്പോള്‍ ഉഡ്താ പഞ്ചാബ്, ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ തുടങ്ങി നിര വധി ചിത്ര ങ്ങൾക്ക് കത്രിക വെച്ച പഹ്‌ ലജ് നിഹലാനി വിതരണം ചെയ്യുന്ന ആദ്യ ചിത്രം ഇറോട്ടിക് വിഭാഗ ത്തില്‍ നിന്നുള്ള താണ് എന്ന താണ് ഏറെ വൈചിത്ര്യം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡുകള്‍

April 18th, 2009

ഈ വര്‍ഷത്തെ ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡുകള്‍ ദുബായില്‍ നടന്ന വര്‍ണ്ണ ശബളമായ ചടങ്ങില്‍ വെച്ച് പ്രഖ്യാപിച്ചു. ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം മലയാള ചലചിത്ര സംഗീതത്തിന് നല്‍കിയ സമഗ്രമായ സംഭാവനകളെ പരിഗണിച്ച് പ്രശസ്ത സംഗീതജ്ഞന്‍ വി. ദക്ഷിണാമൂര്‍ത്തിക്ക് സമ്മാനിച്ചു. ചടങ്ങില്‍ വിശിഷ്ട അതിഥിയായി എത്തിയ ബോളിവുഡ് താരം കരിഷ്മാ കപൂര്‍ ആണ് പുരസ്കാരം നല്‍കിയത്.
 
ദുബായ് ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന ആട്‌വാ ഗ്രൂപ്പ് ആണ് ജിമ്മ (GMMA – Gulf Malayalam Music Awards) എന്ന ഈ പുരസ്കാര ദാനം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത്. 2006ല്‍ നടന്ന ആദ്യത്തെ ജിമ്മ പുരസ്കാര ദാനത്തില്‍ മലയാളത്തിന്റെ ഗാന ഗന്ധര്‍വന്‍ പദ്മശ്രീ ഡോ. കെ ജെ. യേശുദാസിനാണ് ആജീവനാന്ത സംഭാവനക്കുള്ള ജിമ്മ പുരസ്കാരം സമ്മാനിച്ചത്.
 
തുടര്‍ന്ന് 2007ല്‍ എസ്. ജാനകിക്കും 2008ല്‍ പദ്മശ്രീ ഡോ. എസ്. പി. ബാലസുബ്രഹ്മണ്യത്തിനും ഈ പുരസ്കാരം ലഭിക്കുകയുണ്ടായി.
 

 
ബോളിവുഡ് താരം കരിഷ്മാ കപൂര്‍, തെന്നിന്ത്യന്‍ താര സുന്ദരി ലക്ഷ്മി റായ്, ചലചിത്ര സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, പ്രശസ്ത ഗായകന്‍ ശങ്കര്‍ മഹാദേവ്, റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ദീദിയായി മാറിയ ഉഷാ ഉതുപ്പ്, മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര, സംഗീത സംവിധായകന്‍ ശരത്, ഗായകരായ വേണുഗോപാല്‍, വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്‍, അഫ്സല്‍, ഗായത്രി, ജ്യോല്‍‌സ്‌ന, സയനോറ, റിമി ടോമി എന്നീ നിരവധി താരങ്ങളുടെ സാന്നിധ്യം ചടങ്ങിന് താര പരിവേഷം പകര്‍ന്നു.
 

 
ഹിറ്റ് എഫ്. എം 96.7 റേഡിയോയുടെ അവതാരകരുടെ ചടുലമായ അവതരണ ശൈലി ചടങ്ങിനെ ഒരു മികവുറ്റ സംഗീത നൃത്ത അനുഭവം ആക്കി മാറ്റി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« രാത്രി കാലം മികച്ച ചിത്രം
ഇന്ത്യന്‍ ഡോക്യുമെന്ററിക്ക് സുവര്‍ണ കിരീടം »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine