ഹൈദരബാദ് : പ്രശസ്ത അഭിനേത്രി കല്‍പ്പന (51) അന്തരിച്ചു. ഹൃദയാഘാത മാണ് മരണ കാരണം. തമിഴ് – തെലുങ്ക് സിനിമ യുടെ ഷൂട്ടിം ഗിനായി ഹൈദര ബാദില്‍ എത്തിയ കല്‍പ്പനയെ, താമസി ച്ചിരുന്ന ഹോട്ടലില്‍ തിങ്കളാഴ്ച രാവിലെ ബോധ രഹിത യായി കണ്ടെത്തുക യായി രുന്നു. ഉടന്‍ തന്നെ ആശുപത്രി യില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു.
നാടക പ്രവര്‍ത്തകരാ യിരുന്ന ചവറ വി. പി. നായരു ടേയും വിജയ ലക്ഷ്മി യുടേയും മകളാണ്. കലാരഞ്ജിനി, ഉര്‍വശി എന്നിവര്‍ സഹോദരി കളാണ്. അരവിന്ദന്‍ സംവിധാനം ചെയ്ത ‘പോക്കു വെയില്‍’ എന്ന സിനിമ യിലൂടെ ബാല നടിയായി അഭിനയ രംഗത്ത് സജീവമായ കല്പന, തെന്നിന്ത്യ യിലെ പ്രമുഖ നടീ നടന്മാ രോടൊ പ്പം വിവിധ ഭാഷ കളി ലായി മുന്നൂറില്‍ പരം സിനിമ കളില്‍ അഭിനയിച്ചു.
‘തനിച്ചല്ല ഞാന്‍’ എന്ന സിനിമ യിലെ പ്രകടനത്തിന് മികച്ച സഹ നടി ക്കുള്ള ദേശീയ പുരസ്‌കാരം നേടി യിട്ടുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ചാര്‍ലി’ യാണ് കല്പന യുടെ റിലീസ് ചെയ്ത അവസാന ചിത്രം. തമാശ വേഷ ങ്ങള്‍ ഏറെ തന്മയത്വ ത്തോടെ അവതരി പ്പിച്ച കല്പന, ജഗതി ശ്രീകുമാറി നൊപ്പം ചെയ്ത റോളു കള്‍ അവി സ്മര ണീയ ങ്ങ ളാണ്.