കൊച്ചി : ലൈംഗിക പീഡന ആരോപണക്കേസില്‍ നടന് നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്. സിനിമയിൽ അവസരം നൽകാം എന്നു പറഞ്ഞു ദുബായില്‍ വെച്ച് നിവിൻ പോളി ലൈംഗികമായി പീഡിപ്പിച്ചു എന്നുള്ള ഒരു സ്ത്രീയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷിച്ചിരുന്നു.
കൃത്യം നടന്നു എന്ന് സ്ത്രീ ആരോപിക്കുന്ന സമയത്ത് നിവിന്‍ പോളി സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് പോലീസ് കണ്ടെത്തി. പരാതിക്കാരി ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ല എന്ന് വ്യക്തമായി എന്നും പോലീസ്.
കേസിലെ ആറാം പ്രതി ആയിരുന്ന നിവിന്‍ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് കോതമംഗലം ഊന്നുകല്‍ പോലീസ് ഒഴിവാക്കി.പ്രതി പ്പട്ടികയില് നിന്ന് നിവിനെ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ട് കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചു.
തനിക്കെതിരെ ഉയർന്നു വന്നിട്ടുള്ള വ്യാജ ലൈംഗിക ആരോപണത്തില്‍ അന്വേഷണം നടത്തണം എന്നും ഇതിലെ ഗൂഡാലോചന കണ്ടെത്തണം എന്നും ആവശ്യപ്പെട്ട് നിവിന്‍ പോളിയും പരാതി നൽകി യിരുന്നു. സംഭവം ആരോപിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ വിദേശ യാത്ര നടത്തിയിട്ടില്ല. തെളിവിനായി പാസ്സ് പോർട്ട് കോപ്പികളും നിവിന്‍ പോളി പരാതിക്കു കൂടെ സമർപ്പിച്ചു.