രജനികാന്ത് ചിത്രത്തിൽ മഞ്ജു വാര്യര്‍

October 18th, 2019

manju-warrier-epathram

മഞ്ജുവാര്യര്‍ മുഖ്യ വേഷത്തിലെത്തിയ തമിഴ് ചിത്രം ‘അസുരൻ’ തീയേറ്ററുകളിൽ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അതിനിടെയാണ് തെന്നിന്ത്യൻ സ്റ്റൈൽ മന്നൻ രജനികാന്തിൻ്റെ പുതിയ ചിത്രത്തിനായി മഞ്ജു വാര്യരെ സമീപിച്ചതായുള്ള പുതിയ വാര്‍ത്തകൾ പുറത്ത് വരുന്നത്.തല അജിത്തിനെ വെച്ച് നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത ശിവ ഒരുക്കുന്ന ചിത്രത്തിലേക്കാണ് മഞ്ജുവിന് ക്ഷണം ലഭിച്ചതെന്നാണ് സിനിമ വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. ചിത്രത്തിന് ഇത് വരെ പേരിട്ടിട്ടില്ല.

രജനിയുടെ 168ാം ചിത്രത്തിലേക്കാണ് മഞ്ജുവിനെ നായികയായിപരിഗണിക്കുന്നത്. അസുരനിലെ മഞ്ജു വാര്യരുടെ അഭിനയം രജനികാന്തിനും സംവിധായകൻ ശിവയ്ക്കും അത്രയേറെ ഇഷ്ടമായിട്ടുണ്ടെന്നും അതിനാലാണ് മഞ്ജുവിനെ അടുത്ത ചിത്രത്തിലേക്ക് തെരഞ്ഞെടുക്കാൻ കാരണമെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജാസി ഗിഫ്റ്റിനു ഡോക്ടറേറ്റ്

September 22nd, 2019

music-composer-jassie-gift-ePathram
ഗായകനും സംഗീത സംവിധായ കനുമായ ജാസി ഗിഫ്റ്റ് ഡോക്ടറേറ്റ് നേടി. ഫിലോസഫി യിലാണ് ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ്. ‘ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടൂ അദ്വൈദ ആന്‍ഡ് ബുദ്ധിസം’ എന്ന വിഷയ ത്തിലാണ് കണ്ണൂര്‍ യൂണി വേഴ്സിറ്റി യില്‍ നിന്ന് ഡോക്ട റേറ്റ് ലഭിച്ചത്.

2003 ല്‍ ‘സാഫല്യം’ എന്ന ചിത്ര ത്തിന് സംഗീതം നല്‍കി ക്കൊണ്ടാണ് ജാസി ഗിഫ്റ്റ് ചലച്ചിത്ര രംഗ ത്തേക്ക് എത്തു ന്നത്. എന്നാല്‍ മൂന്നാമ ത്തെ സിനിമ യായ ‘ഫോര്‍ ദ പീപ്പിള്‍’ എന്ന ചിത്ര ത്തിലെ ഗാന ങ്ങളി ലൂടെ ജാസി ഗിഫ്റ്റ് ജന പ്രിയനായി മാറുക യായി രുന്നു. തുടര്‍ന്ന് മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടുകയും സംഗീതം നല്‍കു കയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സത്താര്‍ അന്തരിച്ചു

September 17th, 2019

actor-sathar-passed-away-ePathram
കൊച്ചി : പ്രശസ്ത നടനും ചലച്ചിത്ര നിര്‍മ്മാതാവു മായ സത്താര്‍ (67) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവ യിലെ സ്വകാര്യ ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സ യില്‍ ആയിരുന്നു. ഇന്നു വൈകുന്നേരം കടുങ്ങല്ലൂർ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ സംസ്കാരം നടക്കും.

എഴുപതുകളില്‍ തുടങ്ങിയ സിനിമാ ജീവിത ത്തില്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളി ലായി നൂറ്റി അമ്പ തോളം ചിത്ര ങ്ങളിൽ അഭിനയിച്ചു. റിവഞ്ച്, കമ്പോളം അടക്കം എതാനും സിനിമ കളുടെ നിര്‍മ്മാതാവും കൂടിയാണ്.

ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ വാര പ്പറമ്പില്‍ പരേതനായ ഖാദര്‍ പിള്ള – ഫാത്തിമ ദമ്പതി കളുടെ മകനായി 1952 മെയ് 25 നു ജനനം. പടിഞ്ഞാറെ കടു ങ്ങല്ലൂര്‍ ഗവ ണ്മെന്റ് ഹൈ സ്കൂളി ൽ പ്രാഥമിക വിദ്യാ ഭ്യാസം. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്ര ത്തില്‍ ബിരുദാന ന്തര ബിരുദം നേടിയ ശേഷ മാണ് 1975 ല്‍ എം. കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന സിനിമ യിലൂടെ അഭിനയ രംഗത്ത് എത്തുന്നത്.

anavaranam-sathar-master-raghu-ePathram

അനാവരണം : സത്താര്‍, മാസ്റ്റര്‍ രഘു

എ. വിന്‍സെന്റ് സംവിധാനം ചെയ്ത ‘അനാവരണം’ (1976) എന്ന സിനിമ യില്‍ നായക വേഷം ചെയ്തു. തുടര്‍ന്ന് യത്തീം, ശരപഞ്ജരം, ദീപം, മൂര്‍ഖന്‍, അടിമ ക്കച്ചവടം, ബീന, യാഗാശ്വം, വെള്ളം, ലാവ, നീലത്താമര, ഇവിടെ കാറ്റിന് സുഗന്ധം, അവതാരം, പാതിരാ സൂര്യന്‍, ഈ നാട് തുടങ്ങിയ ശ്രദ്ധേയ സിനിമ കളില്‍ പ്രേംനസീര്‍, ജയന്‍, മധു, സോമന്‍, സുകുമാരന്‍, മമ്മുട്ടി, മോഹന്‍ ലാല്‍ തുടങ്ങിയ നായകര്‍ക്കു കൂടെ ഉപ നായക – വില്ലന്‍ വേഷ ങ്ങളില്‍ തിളങ്ങി.

22 ഫീമെയില്‍ കോട്ടയം, നത്തോലി ഒരു ചെറിയ മീനല്ല, മംഗ്ലീഷ് തുടങ്ങി അവസാന നാളു കളില്‍ അഭിനയിച്ച സിനിമകളിലൂടെ ഹാസ്യവും തനിക്കു നന്നായി ഇണങ്ങും എന്ന് സത്താര്‍ തെളിയിച്ചു.

2014 ല്‍ പുറ ത്തിറങ്ങിയ ‘പറയാന്‍ ബാക്കി വെച്ചത്’ എന്ന സിനിമ യിലാണ് സത്താര്‍ അവസാന മായി അഭിനയിച്ചത്. പ്രശസ്ത നടി ജയ ഭാരതി യെ 1979 ല്‍ വിവാഹം ചെയ്തു. (1987 ൽ ഇവര്‍ വേര്‍ പിരിഞ്ഞു). യുവ നടന്‍ കൃഷ് ജെ. സത്താര്‍ മകനാണ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“നിങ്ങള്‍ നനയുമ്പോള്‍ എനിക്കെന്തിന് കുട”: ടൊവിനോയ്ക്ക് കയ്യടി

September 6th, 2019

tovino_epathram

തന്നെ കാണാന്‍ മഴ നനഞ്ഞ് കാത്തു നിന്ന ആരാധകരോട് ടൊവിനോ തോമസ് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ടൊവിനോയുടെ പ്രതികരണം-

“മഴ വന്നപ്പോള്‍ എല്ലാവരും പോയിക്കാണും എന്നാണ് കരുതിയത്. പക്ഷേ ഈ സ്നേഹം ഭയങ്കരമായ സന്തോഷമാണ് നല്‍കുന്നത്. നിങ്ങള്‍ മഴ കൊള്ളുമ്പോള്‍ എനിക്കെന്തിനാണ് കുട? ഒരു മഴ കൊണ്ടതു കൊണ്ട് ഒന്നും വരാന്‍ പോവുന്നില്ല അല്ലേ. വല്ലപ്പോഴുമല്ലേ മഴ കൊള്ളുന്നത്. മഴയത്ത് എന്നെ കാത്തുനിന്നതിന് നന്ദി”- ആരാധകര്‍ വന്‍കയ്യടിയോടെയാണ് ടൊവിനോയെ കേട്ടത്.

സഹായി കുട നീട്ടിയപ്പോള്‍ വേണ്ടെന്ന് ടൊവിനോ ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ എപ്പോള്‍, എവിടെ നടന്ന ഉദ്ഘാടനമാണെന്ന് വ്യക്തമല്ല.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹൊറര്‍ ചിത്രത്തിലൂടെ തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു

August 20th, 2019

thamanna-epathram

പ്രശസ്ത തെന്നിന്ത്യന്‍ നടി തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ‘സെന്‍ട്രല്‍ ജയിലിലെ പ്രേതം’ എന്ന്പേരുള്ള ഹൊറര്‍ കോമഡി ചിത്രത്തില്‍ അഭിനയിക്കുവാന്‍ തമന്ന കരാറായെന്നാണ് റിപ്പോര്‍ട്ടുകള്‍.സന്ധ്യമോഹനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇതിന് മുന്‍പും തമന്ന ദേവി എന്ന തമിഴ് ചിത്രത്തില്‍ ഹൊറര്‍ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്..

ഈ ചിത്രം വിജയമായതിനെ തുടര്‍ന്ന് ഇതിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. അതിലും തമന്ന തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ‘സെന്‍ട്രല്‍ ജയിലിലെ പ്രേതം’ ഇന്ത്യന്‍ ആര്‍ട്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകനായ സന്ധ്യ മോഹന്‍റെ കഥയ്ക്ക് അമല്‍ കെ ജോബി ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

21 of 174« First...10...202122...3040...Last »

« Previous Page« Previous « ‘ഒരാളുടെ വികാരങ്ങളെ വില്‍ക്കുന്നത് നല്ലതല്ല’; നമിത പ്രമോദ്
Next »Next Page » “നിങ്ങള്‍ നനയുമ്പോള്‍ എനിക്കെന്തിന് കുട”: ടൊവിനോയ്ക്ക് കയ്യടി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine