എസ്. ജാനകിയമ്മ 82 ന്റെ നിറവിൽ

April 23rd, 2020

singer-s-janaki-ePathram
ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖ യിലെ ശബ്ദ സൗകുമാര്യ ത്തിനു 82 വയസ്സ്. നിത്യ ഹരിത ങ്ങളായ നിരവധി സുന്ദര ഗാനങ്ങൾ പാടുവാൻ ഭാഗ്യം സിദ്ധിച്ച അപൂർവ്വ ശബ്ദ മാധുര്യമാണ് ജാനകിയമ്മ യുടേത്. 1200 ൽ അധികം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകിയമ്മ ശബ്ദം പകർന്നിട്ടുണ്ട്.

ആന്ധ്ര പ്രദേശിൽ ഗുണ്ടൂർ ജില്ല യിലെ പള്ള പട്ടല യിൽ സിസ്തല ശ്രീരാമ മൂർത്തി – സത്യവതി ദമ്പതികളുടെ മകളായി 1938 ഏപ്രിൽ 23 ന്‌ എസ്. ജാനകി ജനിച്ചു. കുഞ്ഞു നാളിലെ സംഗീത വാസന പ്രകടി പ്പി ച്ചിരുന്നു.

എന്നാൽ ശാസ്ത്രീയമായി സംഗീത പഠന ത്തിനുള്ള സാഹച ര്യം അന്നുണ്ടാ യിരു ന്നില്ല. പിന്നീട് പത്താം വയസ്സിൽ പൈതി സ്വാമി യുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു.

1956 ൽ ഓൾ ഇന്ത്യ റേഡിയോയിൽ ലളിത ഗാന മത്സര ത്തിൽ പങ്കെടുത്തു രണ്ടാം സ്ഥാനം നേടി. അത് ജാനകിയുടെ സംഗീത ജീവിത ത്തിൽ വലിയ വഴി ത്തിരിവ് ഉണ്ടാക്കി.

1957 ൽ ‘വിധിയിൻ വിളയാട്ട്‌’ എന്ന തമിഴ്‌ സിനിമ യിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചു കൊണ്ട് എസ്‌. ജാനകി ചല ച്ചിത്ര പിന്നണി ഗായിക യായി അരങ്ങേറ്റം കുറിച്ചു.

അതേ വർഷം തന്നെ ‘മിന്നുന്ന തെല്ലാം പൊന്നല്ല’ എന്ന സിനിമ യിലൂടെ മലയാള ത്തിലും പാടി. ഈ ചിത്രത്തി ലെ ‘ഇരുൾ മൂടുകയോ എൻ വാഴ്‌വി ൽ..’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്യവർഷം തന്നെ അഞ്ചു ഭാഷാ ചിത്ര ങ്ങളിൽ പാടുവാൻ ഭാഗ്യം ലഭിച്ചു.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, കൊങ്ങിണി, തുളു എന്നിവ കൂടാതെ സംസ്‌കൃതം, മറാഠി, ഹിന്ദി, ബംഗാളി, ഒറിയ, സിംഹള, ഇംഗ്ലീഷ്‌, ജർമ്മൻ ഭാഷ കളിലും ആലാപന സാന്നിദ്ധ്യം അറി യിച്ചു.

നാൽപത്തിയൊന്ന് സംസ്ഥാന ചലച്ചിത്ര പുര സ്‌കാ രങ്ങൾ, നാലു ദേശീയ ചല ച്ചിത്ര പുര സ്കാര ങ്ങൾ, മറ്റു നിരവധി ചാനൽ – സാംസ്കാരിക കൂട്ടായ്മ കളുടെ പുരസ്കാരങ്ങൾ ജാനകിയമ്മ യെ തേടി എത്തി. ഏറ്റവും കൂടുതൽ (14 തവണ) സംസ്ഥാന അവാർഡു കൾ ലഭിച്ചത് മലയാള സിനിമ യിൽ നിന്നുമാണ്.

1976 ൽ പതിനാറു വയതിനിലേ എന്ന തമിഴ്‌ ചിത്രത്തിലെ ‘സിന്ദൂര പൂവേ…’ എന്നു തുട ങ്ങുന്ന ഗാന ത്തിനാണ്‌ ആദ്യ മായി ദേശീയ പുരസ്‌കാരം ലഭിച്ചത്‌.

1980 ൽ ‘ഓപ്പോൾ’ എന്ന മലയാള ചിത്രത്തിലെ ‘ഏറ്റു മാനൂർ അമ്പല ത്തിൽ എഴുന്നെ ള്ളത്ത്…’ എന്ന ഗാന ത്തിനും 1984 ൽ തെലുങ്കു ചിത്രമായ `സിതാര’ യിൽ ‘വെന്നല്ലോ ഗോദാരി ആനന്ദം…’ എന്ന ഗാന ത്തിനും 1992 ൽ `തേവർ മകൻ’ എന്ന തമിഴ് സിനിമ യിലെ ‘ഇഞ്ചി ഇടുപ്പഴകാ…’എന്ന ഗാന ത്തിനും ദേശീയ  അവാര്‍ഡ് നേടി.

2017 ഒക്‌ടോബർ 28 ന് സിനിമയിലും പൊതു വേദി യിലും പാടുന്നത് അവസാ നിപ്പിച്ചു.  മൈസൂരു മാനസ ഗംഗോത്രി യിലെ ഓപ്പൺ‍ എയർ ഓഡി റ്റോറി യത്തിൽ തിങ്ങി നിറഞ്ഞ ആയിര ങ്ങളുടെ മുന്നില്‍ നാല്‍പതോളം ഗാന ങ്ങള്‍ ആലപിച്ചു കഴിഞ്ഞ തിനു ശേഷ മാണ് സ്വത സിദ്ധമായ ചിരി യോടെ ജാനകി യമ്മ താന്‍ പാട്ടു നിര്‍ത്തി യതായി പ്രഖ്യാപിച്ചത്.

(തയ്യാറാക്കിയത് : പി. എം. മുഹമ്മദ് മുസ്തഫ – മുത്തു)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എസ്. ജാനകി പാട്ടു നിര്‍ത്തി

October 29th, 2017

singer-s-janaki-ePathram
മൈസൂരു : പ്രമുഖ ഗായിക എസ്. ജാനകിയമ്മ പൊതു വേദി കളി ലെ പാട്ടു നിര്‍ത്തിയതായി പ്രഖ്യാ പിച്ചു. മൈസൂരു മാനസ ഗംഗോത്രി യിലെ ഓപ്പൺ‍ എയർ ഓഡി റ്റോറി യത്തിൽ തിങ്ങി നിറഞ്ഞ ആയിര ങ്ങളുടെ മുന്നില്‍ നാല്‍പതോളം ഗാന ങ്ങള്‍ ആലപിച്ചു കഴിഞ്ഞ തിനു ശേഷ മാണ് സ്വത സിദ്ധമായ ചിരിയോടെ ജാനകി യമ്മ താന്‍ പാട്ടു നിര്‍ത്തി യതായി പ്രഖ്യാപിച്ചത്.

പ്രതിഭാ ധനരായ നിരവധി സംഗീത സംവിധായ കരുടെ പാട്ടു കൾ വിവിധ തലമുറ കളിലെ ഗായക ർക്ക് കൂടെ പാടി. എല്ലാ ഭാഷ കളിലെ യും പാട്ടു കാര്‍ക്കൊപ്പം വേദി പങ്കിട്ടു. സിനിമാ സംഗീതത്തില്‍ ചെയ്യാന്‍ കഴിയുന്ന തെല്ലാം ചെയ്തു എന്നൊരു തോന്നല്‍ കുറച്ചു കാല മായുണ്ട്. ഇപ്പോള്‍ പ്രായമായി. വിട വാങ്ങാന്‍ ഇതിലും നല്ലൊരു സന്ദര്‍ഭം ഇല്ലെന്ന് മനസ്സ് പറ യുന്നു. 80 വയസ്സി ലേക്കു എത്തി നിൽക്കുന്ന ഈ സമയ ത്തു തന്നെ വിട വാങ്ങുന്നതിനെ ക്കുറിച്ച് ജാനകി യമ്മ പറഞ്ഞു.

പാട്ടു നിര്‍ത്തരുത് എന്ന സംഗീത പ്രേമി കളുടെ അഭ്യര്‍ ത്ഥന ക്കു മുന്നില്‍  “സ്വരം നന്നായി രിക്കു മ്പോള്‍ പാട്ടു നിര്‍ത്തണം” എന്ന പഴഞ്ചൊല്ല് ഓർമ്മി പ്പിച്ചു കൊണ്ടാണ് സംഗീത വേദി കളോട് വിട പറയാനുള്ള തീരുമാനം ജാനകി യമ്മ പ്രഖ്യാ പിച്ചത്.

 

പാട്ടിന്റെയമ്മ ഇനി ഡോക്ടറമ്മ – അഭിലാഷ്

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പാട്ടിന്റെയമ്മ ഇനി ഡോക്ടറമ്മ – അഭിലാഷ്

March 8th, 2009

സര്‍വ്വ കലാ ശാലകളുടെ മാനസ ഗംഗോത്രി ഇനി സംഗീതാത്മകമാവും. മൈസൂര്‍ യൂണിവേഴ്സിറ്റിയിലെ ഓരോ അരി മുല്ല പൂക്കളും കാത്തിരുന്ന നിമിഷം, കര്‍ണ്ണാടക സംഗീതത്തിന്റെയൊ ഹിന്ദുസ്ഥാനി സംഗീതത്തിന്റെയൊ തണല്‍ ഒന്നുമില്ലാതെ തെന്നിന്ത്യന്‍ സിനിമാ സംഗീത ലോകത്തെ നാദ ചക്രവര്‍ത്തിനി ആയി മാറിയ എസ്. ജാനകി എന്ന ജാനകിയമ്മയെ മൈസൂര്‍ യൂണിവേഴ്സിറ്റി ഡോക്ടറെറ്റ് നല്‍കി ആദരിച്ചതോടെ മൈസൂര്‍ യൂണിവേഴ്സിറ്റിയുടെ നിറുകയില്‍ ഒരു പൊന്‍ തൂവല്‍ കൂടിയായി.

പതിനെട്ടു ഭാഷകളിലായ് ഇരുപത്തി ഏഴായിരത്തോളം ഗാനങ്ങള്‍ പാടിയ ജാനകിയമ്മ സംഗീത ലോകത്തിനു നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ചാണു വൈകിയ വേളയില്‍ ആണെങ്കിലും മൈസൂര്‍ യൂണിവേഴ്സിറ്റി ഡോക്ടറെറ്റ് നല്‍കി ആദരിച്ചത്. മാര്‍ച്ച് ഏഴിനു ഭാരതത്തിലെ വലിയ കാമ്പസായ മാനസ ഗംഗോത്രിയില്‍ വച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്.

നാലു ദേശിയ അവാര്‍ഡ്, പതിനാലു തവണ കേരള സംസ്ഥാന അവാര്‍ഡ്, പത്തു തവണ ആന്ധ്രാ പ്രദേശ് സംസ്ഥാന അവാര്‍ഡ്, ഏഴു തവണ തമിഴ്നാട് സംസ്ഥാന അവാര്‍ഡ്, ഒറീസാ സംസ്ഥാന അവാര്‍ഡ്, കലൈമാ മണി പട്ടം, സുര്‍ ‍സിങ്ങര്‍ ബിരുദം, മദര്‍ തേരേസ പുരസ്ക്കാരം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ബഹുമതികളും അംഗീകാരങ്ങളും ജാനകിയമ്മയെ തേടി വന്നപ്പോള്‍ പത്മ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ രാഷ്ട്രം ഇതു വരെ തയ്യാറായിട്ടില്ല.

ജാനകിയമ്മയെ കൂടാതെ ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍, ബാബ ആറ്റൊമിക്ക് റിസര്‍ച് സെന്ററിലെ ശാസ്ത്രഞനായ ശ്രീ. ആര്‍. കെ. സിന്‍ഹ, മംഗലാപുരം ഗോവാ യൂണിവേഴ്സിറ്റികളുടെ മുന്‍ വൈസ് ചാന്‍സലറായ പ്രൊ. ബി. ഷെയ്ക്ക് അലി, ഏഷ്യ പസഫിക്ക് യൂണിവേഴ്സിറ്റിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ജി. കെ. ചദ്ദാ എന്നി പ്രഗല്‍ഭരെയും മൈസൂര്‍ യൂണിവേഴ്സിറ്റി ഡോക്ടറെറ്റ് നല്‍കി ആദരിച്ചു.

അഭിലാഷ്, ദുബായ്



- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« പൂത്തൂ കൊണ്ടൊരു പൂക്കൂട്ടി
സീതയുടെ പാട്ടുകള്‍ – പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine