‘ഒരാളുടെ വികാരങ്ങളെ വില്‍ക്കുന്നത് നല്ലതല്ല’; നമിത പ്രമോദ്

July 28th, 2019

namitha-pramod_epathram

എന്തും ട്രോളാക്കുന്ന കാലമാണ് ഇതെന്നും എന്നാല്‍ അത് അത്ര നല്ല പ്രവണതയല്ലെന്നും നടി നമിത പ്രമോദ്. പുതിയ സിനിമയായ മാര്‍ഗം കളിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള അഭിമുഖത്തിലാണ് നമിതയുടെ പ്രതികരണം.

‘അവര്‍ ചിന്തിക്കേണ്ട കാര്യം അവരെപ്പോലെ തന്നെ നമ്മളും മനുഷ്യരാണെന്നാണ്. അവര്‍ക്ക് ഒരുപക്ഷെ അതില്‍ നിന്നും സാമ്പത്തികം ലഭിച്ചേക്കാം. എന്നാലും ഒരാളുടെ വികാരങ്ങളെ ഒരിക്കലും വില്‍ക്കുന്നത് നല്ലതല്ല’- നമിത പറഞ്ഞു.

‘നായികമാരോ അല്ലെങ്കില്‍ വനിത ആര്‍ട്ടിസ്റ്റുകളോ വാ തുറക്കുമ്പോഴാണ് ഇവിടെ ഏറ്റവും കൂടുതല്‍ ട്രോള്‍ വരുന്നത്. സിനിമയിലും അഭിമുഖങ്ങളിലും ഞങ്ങള്‍ എപ്പോഴും ചിരിച്ചിരിക്കും. അതിനര്‍ത്ഥം ഞങ്ങള്‍ എപ്പോഴും സന്തോഷത്തോടെയാണെന്നല്ല’ നമിത വ്യക്തമാക്കി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘ഞാന്‍ പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമാണ്’; റാങ്ക് ജേതാക്കളെ അനുമോദിച്ച ചടങ്ങില്‍ പൃഥ്വിരാജ്

July 23rd, 2019

prithviraj-epathram

ഇന്നത്തെ കാലം മുന്നോട്ടുവെക്കുന്ന അവസരങ്ങളെ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികളെ പര്യാപ്തരാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമല്ല നമ്മുടേതെന്ന് പൃഥ്വിരാജ്. പരീക്ഷകളില്‍ മികവ് കാട്ടിയ വിദ്യാര്‍ഥികള്‍ക്ക് ഹൈബി ഈഡന്‍ എംപി ഏര്‍പ്പെടുത്തിയ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു പൃഥ്വി. മികച്ച വിജയം നേടാതെ പോയ വിദ്യാര്‍ഥികള്‍ക്കും പ്രചോദനമാവേണ്ട ദിവസമാണ് ഇതെന്നും വിജയികളെ അനുമോദിക്കുന്ന ചടങ്ങില്‍ പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമുള്ള ഒരാളാണ് വിശിഷ്ടാതിഥി ആയത് എന്നതാണ് അതിന് കാരണമെന്നും പൃഥ്വി പറഞ്ഞു.

‘പഠനത്തിലെ മികവിനെ അംഗീകരിക്കുന്ന ദിവസമാണ് ഇത്. പരീക്ഷകളില്‍ എ പ്ലസും റാങ്കുമൊക്കെ കിട്ടിയ കുട്ടികളെ അഭിനന്ദിക്കുന്ന ദിവസം. ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ്. സ്‌കൂള്‍ പഠനത്തിന് ശേഷം കോളേജില്‍ ചേരുകയും കോളേജ് പഠനം പൂര്‍ത്തിയാക്കുന്നതിന് മുന്‍പുതന്നെ അത് നിര്‍ത്തി സിനിമാഭിനയത്തിലേക്ക് വരുകയും ചെയ്ത ഒരു വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് ഒരു അക്കാദമിക് കരിയര്‍ പിന്തുടരണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഞാനൊരു ഉത്തമ ഉദാഹരണമല്ല എന്ന് കരുതുന്ന ആളാണ് ഞാന്‍’, പൃഥ്വിരാജ് പറഞ്ഞു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഭിനയം മത വിശ്വാസത്തെ ബാധിച്ചു : സൈറാ വസീം

June 30th, 2019

actress-zaira-wasim-ePathram
കശ്മീര്‍ : സിനിമാ അഭിനയം നിര്‍ത്തുന്നു എന്നു പ്രഖ്യാ പിച്ച ദംഗല്‍ നായിക യും ദേശീയ പുര സ്കാര ജേതാവു മായ സൈറാ വസീം സാമൂഹിക മാധ്യമ ങ്ങളില്‍ താര മായി മാറി.

മത പര മായ കാരണങ്ങള്‍ കൊണ്ടാണ് സിനിമ യില്‍ നിന്നും മാറു ന്നത് എന്ന് സൈറാ വസീം തന്റെ ഫേയ്സ് ബുക്ക് പോസ്റ്റി ല്‍ വിശദ മായി തന്നെ പ്രതി പാദി ക്കുന്നു.

വെള്ളി ത്തിര യിലെ ജീവിതം തന്റെ മതവിശ്വാസത്തെ ബാധി ക്കുന്നു എന്ന തിനാല്‍ അഞ്ചു വര്‍ഷം നീണ്ട തന്റെ കരിയര്‍ അവ സാനി പ്പിക്കുന്നു എന്നാണ് അവര്‍ കുറി ച്ചിട്ടത്.

‘അഞ്ചു വർഷം മുമ്പ് ഞാൻ ഒരു തീരു മാനം എടുത്തു, അത് എൻെറ ജീവിത ത്തെ എന്നെന്നേക്കു മായി മാറ്റി മറിച്ചു. ബോളി വുഡില്‍ കാലു കുത്തിയ പ്പോള്‍ അത് എനിക്ക് പ്രശസ്തി നേടി ത്തന്നു. ഇന്ന് ഞാൻ അഞ്ചു വർഷം പൂർ ത്തിയാ ക്കുമ്പോൾ, ഈ വ്യക്തിത്വ ത്തിൽ ഞാൻ യഥാർത്ഥ ത്തിൽ സന്തുഷ്ട യല്ല എന്ന് ഏറ്റു പറ യാൻ ആഗ്രഹിക്കുന്നു, അതായത് എന്റെ ജോലി, വളരെ ക്കാല മായി ഞാൻ മറ്റൊരാള്‍ ആകാൻ പാടു പെടുക യാണെന്ന് തോന്നുന്നു…’

ദംഗല്‍ (2016) എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹ താര ത്തിനും സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ (2017) എന്ന ചിത്ര ത്തിന് മികച്ച നടിക്കുമുള്ള ദേശീയ പുര സ്‌കാ രം കരസ്ഥ മാക്കിയ ഈ നടി ‘സ്‌കൈ ഈസ് പിങ്ക് ‘ എന്ന സിനിമ യിലാണ് അവസാനം വേഷം ഇട്ടത്. ഈ വർഷം ഒക്ടോബറില്‍ സിനിമ റിലീസ് ചെയ്യാന്‍ ഇരിക്കെ യാണ് അഭിനയ ജീവിതം അവ സാനി പ്പിക്കു വാന്‍ സൈറ തീരു മാനി ക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘ലൂസിഫറി’ന് ശേഷം ‘ഉണ്ട’; സൗദിയിൽ റിലീസാകുന്ന ആദ്യ മമ്മൂട്ടി ചിത്രം

June 20th, 2019

mammukka-epathram

സൗദി അറേബ്യ: ആദ്യമായി സൗദി മണ്ണിലെത്തിയ മലയാള സിനിമയായിരുന്നു മോഹന്‍ലാലിന്റെ ‘ലൂസിഫര്‍’. അതിനുശേഷം ഇതാ മമ്മൂട്ടിയുടെ ‘ഉണ്ട’യും സൗദി റിലീസിനായെത്തുകയാണ്. തങ്ങളുടെ പ്രിയതാരത്തിന്‍റെ ചിത്രം ആദ്യമായി റിലീസ് ചെയ്യുന്ന സന്തോഷത്തിലാണ് ഇവിടുത്തെ ഇക്കാ ഫാന്‍സുകാര്‍. സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയിലാണ് മലയാളം സിനിമകള്‍ എത്തുന്ന തിയേറ്ററുകള്‍ സ്ഥിതിചെയ്യുന്നത്.

മമ്മൂക്കയുടെ പുതിയ ചിത്രമായ ഉണ്ടയിലെ റിലീസിന് മുന്നോടിയായി ഉണ്ട സ്പെഷൽ പോസ്റ്ററുകളും ടീസറുകളും സ്വന്തമായിറക്കിയിരിക്കുകയാണ് ഇവിടെയുള്ള മമ്മൂക്ക ഫാൻസുകാര്‍.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബറോസിൽ സംഗീതമൊരുക്കാൻ 13 വയസ്സുകാരൻ

June 14th, 2019

baros_epathram

മോഹൻലാലിൻ്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൽ സംഗീതമൊരുക്കുനത് 13 വയസ്സുകാരൻ ലിഡിയൻ. തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനായ ലിഡിയൻ കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയാണ് രാജ്യത്തിൻ്റെ ശ്രദ്ധയാകർഷിച്ചത്.

ഫൈനലിൽ കൊറിയയിൽ നിന്നുള്ള ടീമിനെ പരാജയപ്പെടുത്തി ഏഴു കോടി രൂപ സമ്മാനം കരസ്ഥമാക്കിയ ലിഡിയനെ പുകഴ്ത്തി എ ആർ റഹ്മാൻ രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ നിധിയെന്നാണ് ലിഡിയനെ റഹ്മാൻ വിശേഷിപ്പിച്ചത്. അച്ഛന്റെയും സഹോദരി അമൃതവര്‍ഷിണിയുടെയും പിന്തുണയിലാണ് രണ്ടാം വയസ്സുമുതല്‍ ലിഡിയൻ സംഗീതത്തിൻ്റെ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്.

ഒന്‍പതാം വയസ്സിൽ പിയാനോ പഠനം ആരംഭിച്ചു. ലണ്ടന്‍ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍ നിന്ന് പിയാനോയില്‍ അഞ്ചാം ഗ്രേഡ് നേടിയ ലിഡിയൻ തബലയിലും മൃദംഗത്തിലും പ്രാവീണ്യം നേടി. ലിഡിയന്റെ സംഗീത മികവ് ശ്രദ്ധയില്‍പ്പെട്ടതോടെ എആര്‍ റഹ്മാന്‍ അവനെ തന്റെ കെഎം മ്യൂസിക് കണ്‍സര്‍വേറ്ററില്‍ അംഗമാക്കുകയും ചെയ്തു. കണ്ണുകെട്ടി പിയാനോ വായിച്ചും ഒരേ സമയം രണ്ട് ഉപകരണങ്ങളില്‍ വ്യത്യസ്ത നോട്ടുകള്‍ അവതരിപ്പിച്ചും ലിഡിയൻ മുൻപും വിസ്മയിപ്പിച്ചിട്ടുണ്ട്. ചന്ദ്രനില്‍ പോയി പിയാനോ വായിക്കുകയെന്നതാണ് ലിഡിയന്റെ മോഹം.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

22 of 174« First...10...212223...3040...Last »

« Previous Page« Previous « ഗിരീഷ് കര്‍ണാട് അന്തരിച്ചു
Next »Next Page » ‘ലൂസിഫറി’ന് ശേഷം ‘ഉണ്ട’; സൗദിയിൽ റിലീസാകുന്ന ആദ്യ മമ്മൂട്ടി ചിത്രം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine