എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

April 6th, 2020

musician-mk-arjuanan-passed-away-ePathram
കൊച്ചി : പ്രശസ്ത സംഗീത സംവിധായകന്‍ എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. 84 വയസ്സ് ആയിരുന്നു. കൊച്ചി പള്ളുരുത്തിയിലെ പാര്‍വ്വതി മന്ദിരം വസതി യില്‍ വെച്ച് ഇന്നു പുലര്‍ച്ചെ മൂന്നര മണിയോടെ ആയിരുന്നു അന്ത്യം.

നാടക ഗാനങ്ങളിലൂടെ സംഗീത രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞതിനു ശേഷമാണ് എം. കെ. അര്‍ജ്ജുനന്‍ മാസ്റ്റര്‍ 1968 ല്‍ ‘കറുത്ത പൗര്‍ണ്ണമി’ എന്ന ചിത്ര ത്തിനു സംഗീതം നല്‍കി ക്കൊണ്ട് മലയാള സിനിമ യില്‍ എത്തുന്നത്.

മലയാളത്തിലെ നിത്യ ഹരിത ഗാനങ്ങളില്‍ പലതും മാസ്റ്ററുടെ സംഭവനകളാണ്. ഇരു നൂറില്‍ അധികം ചിത്ര ങ്ങളിലായി അറു നൂറോളം ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മഞ്ജു വാര്യരുടെ ‘ലളിതം സുന്ദരം’ സിനിമക്കു തുടക്കമായി 

February 19th, 2020

manju-warrier-epathram
മഞ്ജു വാര്യരുടെ പുതിയ സിനിമ ‘ലളിതം സുന്ദരം’ ചിത്രീകരണം തുടങ്ങി. മഞ്ജു വിന്റെ സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യു ന്ന ‘ലളിതം സുന്ദരം’ നിര്‍മ്മി ക്കുന്നതും നായിക ആവുന്നതും മഞ്ജു വാര്യര്‍ തന്നെ.

തന്റെ ഫേയ്സ് ബുക്ക് പേജിലാണ് ‘ലളിതം സുന്ദരം’ ചിത്രീ കരണം ആരംഭിച്ച വിവരം ഇവര്‍ അറി യിച്ചത്. സ്വന്തം നിര്‍മ്മാണ കമ്പനി യുടെ ആദ്യ കൊമേഴ്സ്യല്‍ ചിത്രം കൂടി യാണ് ഇത്.

ലളിതം സുന്ദര ത്തില്‍ ബിജു മേനോനും പ്രധാന വേഷ ത്തില്‍ എത്തുന്നു. കൂടാതെ  ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, രഘു നാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നി വരും ചിത്ര ത്തില്‍ പ്രധാന കഥാ പാത്ര ങ്ങളെ അവ തരിപ്പി ക്കുന്നു.

മഞ്ജുവാര്യര്‍ പ്രൊഡ ക്ഷന്‍സും സെഞ്ച്വറി പ്രൊഡ ക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. മഞ്ജു വാര്യ രുടെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭ മാണ് ലളിതം സുന്ദരം.  

ഛായാഗ്രഹണം : പി. സുകുമാര്‍, കഥ, തിരക്കഥ : പ്രമോദ് മോഹന്‍, ഗാന രചന : ബി. കെ. ഹരി നാരായണന്‍, സംഗീതം : ബിജി ബാല്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബെന്നി ബെഹ്നാന് നന്ദി അറിയിച്ച് സ്വര ഭാസ്‌കര്‍

February 6th, 2020

actress-swara-bhasker-really-swara-ePathram
ലൗ ജിഹാദ് വിഷയത്തെ ക്കുറിച്ച് പാര്‍ല മെന്റില്‍ ചോദ്യം ഉന്നയിച്ച ചാലക്കുടി എം. പി. യും കോണ്‍ഗ്രസ്സ് നേതാവുമായ ബെന്നി ബെഹ്നാന് നന്ദി അറിയിച്ച് നടി യും ആക്‍റ്റി വിസ്റ്റുമായ സ്വര ഭാസ്‌കറുടെ ട്വീറ്റ്.

കേന്ദ്ര സര്‍ക്കാറിനെ കൊണ്ട് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഈ മറുപടി പറയിച്ച പരി ശ്രമം അഭിനന്ദനീയം എന്നും ഇവര്‍ സൂചിപ്പിച്ചു.

ബെന്നി ബെഹ്നാന്‍ എം. പി. ക്ക് മറുപടി യായി കേരള ത്തിൽ നിന്ന്‌ ‘ലവ് ജിഹാദ്’ കേസു കള്‍ ഒന്നും തന്നെ അന്വേഷണ ഏജൻസികൾ റിപ്പോർട്ടു ചെയ്തിട്ടില്ല എന്നാണ് പാര്‍ല മെന്റില്‍ കേന്ദ്ര ആഭ്യന്തര വകുപ്പു സഹ മന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കിംഗ്ഖാന്റെ വീട്ടിൽ ഒരു മുറി വാടയ്ക്ക് ചോദിച്ച ആരാധകന് താരത്തിന്റെ കൗതുകം നിറഞ്ഞ മറുപടി

January 24th, 2020

sharukh khan_epathram

താരങ്ങളും അവരുടെ വീട്ടു വിശേഷങ്ങളും അറിയാൻ ഏറെ ആഗ്രഹിക്കുന്നവരാണ് ആരാധകർ. ഇപ്പോഴിതാ ബോളിവുഡ് കിംഗ്ഖാൻ ഷാരൂഖ് ഖാന്റെ വീടിനെക്കുറിച്ചാണ് കൗതുകം നിറഞ്ഞ ചോദ്യവുമായി ആരാധകൻ രംഗത്തെത്തിയിരിക്കുന്നത്.

ആരാധകരുമായി ട്വിറ്ററിലൂടെ സംവദിക്കാൻ ഷാരൂഖ് ഖാൻ നടത്തിയ ആസ്‌ക്എസ്ആർകെ എന്ന ഹാഷ്ടാഗിലാണ് ആരാധകൻ ചോദ്യവുമായി രംഗത്തെത്തിയത്.

ഷാരൂഖിന്റെ ഇരുനൂറു കോടി രൂപ മുതൽ മുടക്കിലുള്ള സ്വപ്‌ന സൗധത്തിൽ ഒരു മുറിയുടെ വാടകയാണ് ആരാധകൻ ചോദിച്ചത്. എന്നാൽ, ആരാധകന്റെ ചോദ്യത്തിന് കൗതുകവും യുക്തി പൂർവവുമായ മറുപടിയാണ് താരം നൽകിയത്. മന്നത്തിലെ ഒരു മുറിയുടെ വാടക തന്റെ മുപ്പതു വർഷത്തെ കഠിനാധ്വാനമാണെന്നായിരുന്നു ഷാരൂഖിന്റെ മറുപടി.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

അഭിനയിച്ച സിനിമ കളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നു : പാർവ്വതി

January 20th, 2020

actress-parvathy-thiruvothu-ePathram

താൻ അഭിനയിച്ച സിനിമ കളിലെ ഇസ്ലാമോഫോബിയ തിരിച്ചറിയുന്നു എന്നും അതിൽ ഖേദിക്കുന്നു എന്നും പ്രമുഖ അഭിനേത്രി പാർവ്വതി തിരുവോത്ത്.

ഉത്തര വാദിത്വത്തിൽ നിന്ന് പിന്മാറില്ല, പലതും പഠിച്ച് വരുകയാണ്. ഇനിയുള്ള സിനിമ കളിൽ ഇക്കാര്യം കൂടുതൽ ശ്രദ്ധിക്കും.

പൗരത്വ ഭേദഗതി നിയമവും, പൗരത്വ പട്ടികയും നടപ്പില്‍ വരുത്തു ന്നതില്‍ പ്രതി ഷേധിച്ച് വംശ ഹത്യാ പ്രമേയ മാക്കി യുള്ള സിനിമ കള്‍ ഉള്‍ കൊള്ളിച്ച്‌ കൊണ്ട് ആന ക്കുളം സാംസ്‌കാരിക കേന്ദ്ര ത്തില്‍ സംഘടിപ്പിച്ച ‘വാച്ച് ഔട്ട് അഖില ഭാരതീയ ആൻറി നാസി ഫിലിം ഫെസ്റ്റി വലി ന്റെ ‘ ഭാഗ മായി ഒരു ക്കിയ  മുഖാ മുഖം പരി പാടി യിലാണ് പാർവ്വതി ഇക്കാര്യം പറഞ്ഞത്.

എല്ലാ സ്വത്വ ങ്ങളെയും ഉള്‍കൊള്ളാന്‍ കഴിയുന്നവര്‍ക്കു മാത്രമേ ഫാഷിസ ത്തിന്ന് എതിരേ പോരാ ടുവാൻ കഴി യുക യുള്ളൂ. എല്ലാ തരം സ്വത്വ ങ്ങ ളെയും കേള്‍ ക്കാനും താദാത്മ്യ പ്പെടു വാനും സാധി ക്കണം.

അവര്‍ക്കു മാത്രമേ ഫാഷിസ ത്തിനും വംശ ഹത്യ ക്കും എതിരായ സമര ങ്ങളെ വികസിപ്പി ക്കുവാന്‍ സാധി ക്കുക യുള്ളൂ എന്നും പാർവ്വതി വ്യക്തമാക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

19 of 173« First...10...181920...3040...Last »

« Previous Page« Previous « നടൻ ശ്രീനിവാസൻ ആശുപത്രിയിൽ
Next »Next Page » കിംഗ്ഖാന്റെ വീട്ടിൽ ഒരു മുറി വാടയ്ക്ക് ചോദിച്ച ആരാധകന് താരത്തിന്റെ കൗതുകം നിറഞ്ഞ മറുപടി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine