
നടിയും ബിഗ് ബോസ് മത്സരാർത്ഥിയും കൂടിയായ സനാ ഖാൻ വിവാഹിതയായി. സൂറത്ത് സ്വദേശി മുഫ്തി അനസ് സെയിദുമായുള്ള വിവാഹ ഫോട്ടോകള്‍ സനാ ഖാന്‍ ഇൻസ്റ്റാഗ്രാമില്‍ പങ്കു വെച്ചു. കൊവിഡ് മാന ദണ്ഡ ങ്ങൾ പാലിച്ചു കൊണ്ട് ഒരുക്കിയ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സംബന്ധിച്ചു.
മോഡലിംഗി ലൂടെ രംഗത്തു വന്ന സനാഖാന്‍ വിവാദ ടെലിവിഷന്‍ ഷോ ബിഗ് ബോസ്സില്‍ പങ്കാളി ആയതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ തന്റെ ആരാധകരെ നിരാശ പ്പെടുത്തി ക്കൊണ്ട് സനാഖാന്‍ അഭിനയ രംഗത്തു നിന്നും പിന്‍മാറി കഴിഞ്ഞ മാസം മുതല്‍ ആത്മീയ മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്തു.
മുംബെെ നിവാസിയായ സനാഖാന്‍ 2005 മുതല്‍ അഭിനയ രംഗത്ത് സജീവ മായി രുന്നു. എതാനും ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിലും ക്ലൈമാക്‌സ് എന്ന മലയാള സിനിമ യിലും അഭിനയിച്ചു.
- Image Credit : Twitter





സംഗീത പ്രേമികള്‍ എന്നും ഓർമ്മിക്കുന്ന നിരവധി ഹിറ്റു കള്‍ മലയാള ചലച്ചിത്ര ഗാന ശാഖ യിലേക്ക് സമ്മാനിച്ച ശ്രദ്ധേയ സിനിമകള്‍ ഒരുക്കിയ ചലച്ചിത്ര സംവിധായകൻ പി. ഗോപി കുമാർ (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശു പത്രി യില്‍ ചികിത്സ യില്‍ ആയിരുന്നു. തിങ്കളാഴ്‌ച രാത്രി യായി രുന്നു അന്ത്യം.



















