നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

November 20th, 2019

sreenivasan-epathram

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലേയ്ക്ക് പോകാനുള്ള പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ തുടങ്ങുന്ന സമയത്താണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഉടൻ തന്നെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശ്രുശ്രൂഷകൾക്കുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോണ്‍ എബ്രഹാം സ്മാരക ഹ്രസ്വ ചലച്ചിത്ര മേള

November 14th, 2019

john-abraham-epathram
കോഴിക്കോട് : സംവിധായകന്‍ ജോണ്‍ എബ്രഹാ മിന്റെ സ്മരണ ക്കായി ഒരുക്കുന്ന അന്താ രാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള 2019 ഡിസംബര്‍ 13 മുതല്‍ 15 വരെ കോഴിക്കോട് ആര്‍ട്ട് ഗാലറി & കൃഷ്ണന്‍ മേനോന്‍ മ്യൂസിയം തിയ്യേ റ്ററില്‍ നടക്കും എന്ന് സംഘാടകര്‍ അറി യിച്ചു.

അന്താരാഷ്ട്ര തലത്തില്‍ നിന്നും ലഭിക്കുന്ന ഹ്രസ്വ ചിത്ര ങ്ങളില്‍ നിന്നും മികച്ചവ തെര ഞ്ഞെടുത്ത് മേള യിൽ പ്രദര്‍ശിപ്പിക്കും. പുരസ്‌കാരങ്ങള്‍ നിര്‍ണ്ണയി ക്കുവാന്‍ വ്യക്തി ഗത ജൂറി ഇല്ല എന്നതാണ് John Abraham International short Film Festival ന്റെ പ്രത്യേകത.

മേള യിലേക്കുള്ള ഹ്രസ്വ സിനിമകൾ അയക്കുവാനുള്ള അവസാന തിയ്യതി നവംബർ 24.

മേളയുടെ ഭാഗ മായി ഒരുക്കിയ ‘വോട്ടെക്‌സ് ആപ്പ്’ വഴി പ്രേക്ഷകര്‍ക്കു തന്നെ മികച്ച ചിത്രം, മികച്ച സംവിധായ കന്‍, മികച്ച അഭിനേതാവ് എന്നിവരെ തെര ഞ്ഞെടുക്കു വാൻ അവസരം നൽകും.

മികച്ച ചിത്ര ത്തിന് ഒരു ലക്ഷം രൂപയും ഫലകവും സംവിധായകൻ, അഭിനേതാവ് എന്നീ വിഭാഗ ത്തിൽ 25000 രൂപയും ഫലകവും സമ്മാനി ക്കും.

വോട്ടെക്സ് ആപ്പ് വഴി വോട്ടു ചെയ്യുന്നതിനു പുറമേ, തത്സമയം ഹ്രസ്വ ചിത്ര ങ്ങള്‍ വില യിരു ത്തുന്ന തിനും അവലോകനം ചെയ്യാനും പ്രേക്ഷകര്‍ക്ക് കഴിയും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലതാ മങ്കേഷ്കറിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

November 12th, 2019

latamangeshkar_epathram

ഗായിക ലതാ മങ്കേഷ്കറിനെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തിങ്കളാഴ്ച പുലർച്ചെ പ്രവേശിപ്പിച്ചു.

സെപ്റ്റംബർ 28 ന് 90 വയസ്സ് തികഞ്ഞ ഗായികയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നു. പുലർച്ചെ രണ്ടുമണിയോടെയാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലാണെന്നും ഐസിയുവിലാണെന്നും വിവരം.

ഹിന്ദിയിൽ മാത്രം ആയിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകിയ മങ്കേഷ്കറിന് 2001 ൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്‌ന അവാർഡ് ലഭിച്ചു.

ഇന്ത്യയിലെ ഏറ്റവും ആദരണീയനായ ബാക്ക്ബാക്ക് ഗായകരിലൊരാളായ ലതാ മങ്കേഷ്കർ 1929 സെപ്റ്റംബർ 28 നാണ് ജനിച്ചത്. ദാദാസാഹേബ് ഫാൽക്കെ അവാർഡ് ജേതാവായ ലത മഗേഷ്കറിനെ ഭാരത് രത്‌ന ബഹുമതി നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്. എം‌.എസ്. സുബ്ബലക്ഷ്മിക്ക് ശേഷം ഇത് സ്വീകരിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലത. ഫ്രാൻസ് 2007 ൽ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് (ഓഫീസർ ഓഫ് ദി ലെജിയൻ ഓഫ് ഓണർ) അവർക്ക് നൽകി ആദരിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

രജനികാന്ത് ചിത്രത്തിൽ മഞ്ജു വാര്യര്‍

October 18th, 2019

manju-warrier-epathram

മഞ്ജുവാര്യര്‍ മുഖ്യ വേഷത്തിലെത്തിയ തമിഴ് ചിത്രം ‘അസുരൻ’ തീയേറ്ററുകളിൽ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അതിനിടെയാണ് തെന്നിന്ത്യൻ സ്റ്റൈൽ മന്നൻ രജനികാന്തിൻ്റെ പുതിയ ചിത്രത്തിനായി മഞ്ജു വാര്യരെ സമീപിച്ചതായുള്ള പുതിയ വാര്‍ത്തകൾ പുറത്ത് വരുന്നത്.തല അജിത്തിനെ വെച്ച് നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത ശിവ ഒരുക്കുന്ന ചിത്രത്തിലേക്കാണ് മഞ്ജുവിന് ക്ഷണം ലഭിച്ചതെന്നാണ് സിനിമ വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. ചിത്രത്തിന് ഇത് വരെ പേരിട്ടിട്ടില്ല.

രജനിയുടെ 168ാം ചിത്രത്തിലേക്കാണ് മഞ്ജുവിനെ നായികയായിപരിഗണിക്കുന്നത്. അസുരനിലെ മഞ്ജു വാര്യരുടെ അഭിനയം രജനികാന്തിനും സംവിധായകൻ ശിവയ്ക്കും അത്രയേറെ ഇഷ്ടമായിട്ടുണ്ടെന്നും അതിനാലാണ് മഞ്ജുവിനെ അടുത്ത ചിത്രത്തിലേക്ക് തെരഞ്ഞെടുക്കാൻ കാരണമെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജാസി ഗിഫ്റ്റിനു ഡോക്ടറേറ്റ്

September 22nd, 2019

music-composer-jassie-gift-ePathram
ഗായകനും സംഗീത സംവിധായ കനുമായ ജാസി ഗിഫ്റ്റ് ഡോക്ടറേറ്റ് നേടി. ഫിലോസഫി യിലാണ് ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ്. ‘ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടൂ അദ്വൈദ ആന്‍ഡ് ബുദ്ധിസം’ എന്ന വിഷയ ത്തിലാണ് കണ്ണൂര്‍ യൂണി വേഴ്സിറ്റി യില്‍ നിന്ന് ഡോക്ട റേറ്റ് ലഭിച്ചത്.

2003 ല്‍ ‘സാഫല്യം’ എന്ന ചിത്ര ത്തിന് സംഗീതം നല്‍കി ക്കൊണ്ടാണ് ജാസി ഗിഫ്റ്റ് ചലച്ചിത്ര രംഗ ത്തേക്ക് എത്തു ന്നത്. എന്നാല്‍ മൂന്നാമ ത്തെ സിനിമ യായ ‘ഫോര്‍ ദ പീപ്പിള്‍’ എന്ന ചിത്ര ത്തിലെ ഗാന ങ്ങളി ലൂടെ ജാസി ഗിഫ്റ്റ് ജന പ്രിയനായി മാറുക യായി രുന്നു. തുടര്‍ന്ന് മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടുകയും സംഗീതം നല്‍കു കയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

17 of 170« First...10...161718...2030...Last »

« Previous Page« Previous « സത്താര്‍ അന്തരിച്ചു
Next »Next Page » രജനികാന്ത് ചിത്രത്തിൽ മഞ്ജു വാര്യര്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine