“നിങ്ങള്‍ നനയുമ്പോള്‍ എനിക്കെന്തിന് കുട”: ടൊവിനോയ്ക്ക് കയ്യടി

September 6th, 2019

tovino_epathram

തന്നെ കാണാന്‍ മഴ നനഞ്ഞ് കാത്തു നിന്ന ആരാധകരോട് ടൊവിനോ തോമസ് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ടൊവിനോയുടെ പ്രതികരണം-

“മഴ വന്നപ്പോള്‍ എല്ലാവരും പോയിക്കാണും എന്നാണ് കരുതിയത്. പക്ഷേ ഈ സ്നേഹം ഭയങ്കരമായ സന്തോഷമാണ് നല്‍കുന്നത്. നിങ്ങള്‍ മഴ കൊള്ളുമ്പോള്‍ എനിക്കെന്തിനാണ് കുട? ഒരു മഴ കൊണ്ടതു കൊണ്ട് ഒന്നും വരാന്‍ പോവുന്നില്ല അല്ലേ. വല്ലപ്പോഴുമല്ലേ മഴ കൊള്ളുന്നത്. മഴയത്ത് എന്നെ കാത്തുനിന്നതിന് നന്ദി”- ആരാധകര്‍ വന്‍കയ്യടിയോടെയാണ് ടൊവിനോയെ കേട്ടത്.

സഹായി കുട നീട്ടിയപ്പോള്‍ വേണ്ടെന്ന് ടൊവിനോ ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ എപ്പോള്‍, എവിടെ നടന്ന ഉദ്ഘാടനമാണെന്ന് വ്യക്തമല്ല.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘ഞാന്‍ പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമാണ്’; റാങ്ക് ജേതാക്കളെ അനുമോദിച്ച ചടങ്ങില്‍ പൃഥ്വിരാജ്

July 23rd, 2019

prithviraj-epathram

ഇന്നത്തെ കാലം മുന്നോട്ടുവെക്കുന്ന അവസരങ്ങളെ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികളെ പര്യാപ്തരാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമല്ല നമ്മുടേതെന്ന് പൃഥ്വിരാജ്. പരീക്ഷകളില്‍ മികവ് കാട്ടിയ വിദ്യാര്‍ഥികള്‍ക്ക് ഹൈബി ഈഡന്‍ എംപി ഏര്‍പ്പെടുത്തിയ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു പൃഥ്വി. മികച്ച വിജയം നേടാതെ പോയ വിദ്യാര്‍ഥികള്‍ക്കും പ്രചോദനമാവേണ്ട ദിവസമാണ് ഇതെന്നും വിജയികളെ അനുമോദിക്കുന്ന ചടങ്ങില്‍ പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമുള്ള ഒരാളാണ് വിശിഷ്ടാതിഥി ആയത് എന്നതാണ് അതിന് കാരണമെന്നും പൃഥ്വി പറഞ്ഞു.

‘പഠനത്തിലെ മികവിനെ അംഗീകരിക്കുന്ന ദിവസമാണ് ഇത്. പരീക്ഷകളില്‍ എ പ്ലസും റാങ്കുമൊക്കെ കിട്ടിയ കുട്ടികളെ അഭിനന്ദിക്കുന്ന ദിവസം. ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ്. സ്‌കൂള്‍ പഠനത്തിന് ശേഷം കോളേജില്‍ ചേരുകയും കോളേജ് പഠനം പൂര്‍ത്തിയാക്കുന്നതിന് മുന്‍പുതന്നെ അത് നിര്‍ത്തി സിനിമാഭിനയത്തിലേക്ക് വരുകയും ചെയ്ത ഒരു വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് ഒരു അക്കാദമിക് കരിയര്‍ പിന്തുടരണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഞാനൊരു ഉത്തമ ഉദാഹരണമല്ല എന്ന് കരുതുന്ന ആളാണ് ഞാന്‍’, പൃഥ്വിരാജ് പറഞ്ഞു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ലൂസിഫറി’ന് ശേഷം ‘ഉണ്ട’; സൗദിയിൽ റിലീസാകുന്ന ആദ്യ മമ്മൂട്ടി ചിത്രം

June 20th, 2019

mammukka-epathram

സൗദി അറേബ്യ: ആദ്യമായി സൗദി മണ്ണിലെത്തിയ മലയാള സിനിമയായിരുന്നു മോഹന്‍ലാലിന്റെ ‘ലൂസിഫര്‍’. അതിനുശേഷം ഇതാ മമ്മൂട്ടിയുടെ ‘ഉണ്ട’യും സൗദി റിലീസിനായെത്തുകയാണ്. തങ്ങളുടെ പ്രിയതാരത്തിന്‍റെ ചിത്രം ആദ്യമായി റിലീസ് ചെയ്യുന്ന സന്തോഷത്തിലാണ് ഇവിടുത്തെ ഇക്കാ ഫാന്‍സുകാര്‍. സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയിലാണ് മലയാളം സിനിമകള്‍ എത്തുന്ന തിയേറ്ററുകള്‍ സ്ഥിതിചെയ്യുന്നത്.

മമ്മൂക്കയുടെ പുതിയ ചിത്രമായ ഉണ്ടയിലെ റിലീസിന് മുന്നോടിയായി ഉണ്ട സ്പെഷൽ പോസ്റ്ററുകളും ടീസറുകളും സ്വന്തമായിറക്കിയിരിക്കുകയാണ് ഇവിടെയുള്ള മമ്മൂക്ക ഫാൻസുകാര്‍.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബറോസിൽ സംഗീതമൊരുക്കാൻ 13 വയസ്സുകാരൻ

June 14th, 2019

baros_epathram

മോഹൻലാലിൻ്റെ ആദ്യ സംവിധാന സംരംഭമായ ബറോസിൽ സംഗീതമൊരുക്കുനത് 13 വയസ്സുകാരൻ ലിഡിയൻ. തമിഴ് സംഗീത സംവിധായകനായ വര്‍ഷന്‍ സതീഷിന്റെ മകനായ ലിഡിയൻ കാലിഫോര്‍ണിയയില്‍ നടന്ന സിബിഎസ് ഗ്ലോബല്‍ ടാലന്റ് ഷോയായ വേള്‍ഡ് ബെസ്റ്റില്‍ ഒന്നാം സമ്മാനം നേടിയാണ് രാജ്യത്തിൻ്റെ ശ്രദ്ധയാകർഷിച്ചത്.

ഫൈനലിൽ കൊറിയയിൽ നിന്നുള്ള ടീമിനെ പരാജയപ്പെടുത്തി ഏഴു കോടി രൂപ സമ്മാനം കരസ്ഥമാക്കിയ ലിഡിയനെ പുകഴ്ത്തി എ ആർ റഹ്മാൻ രംഗത്ത് വന്നിരുന്നു. ഇന്ത്യയുടെ നിധിയെന്നാണ് ലിഡിയനെ റഹ്മാൻ വിശേഷിപ്പിച്ചത്. അച്ഛന്റെയും സഹോദരി അമൃതവര്‍ഷിണിയുടെയും പിന്തുണയിലാണ് രണ്ടാം വയസ്സുമുതല്‍ ലിഡിയൻ സംഗീതത്തിൻ്റെ ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്.

ഒന്‍പതാം വയസ്സിൽ പിയാനോ പഠനം ആരംഭിച്ചു. ലണ്ടന്‍ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍ നിന്ന് പിയാനോയില്‍ അഞ്ചാം ഗ്രേഡ് നേടിയ ലിഡിയൻ തബലയിലും മൃദംഗത്തിലും പ്രാവീണ്യം നേടി. ലിഡിയന്റെ സംഗീത മികവ് ശ്രദ്ധയില്‍പ്പെട്ടതോടെ എആര്‍ റഹ്മാന്‍ അവനെ തന്റെ കെഎം മ്യൂസിക് കണ്‍സര്‍വേറ്ററില്‍ അംഗമാക്കുകയും ചെയ്തു. കണ്ണുകെട്ടി പിയാനോ വായിച്ചും ഒരേ സമയം രണ്ട് ഉപകരണങ്ങളില്‍ വ്യത്യസ്ത നോട്ടുകള്‍ അവതരിപ്പിച്ചും ലിഡിയൻ മുൻപും വിസ്മയിപ്പിച്ചിട്ടുണ്ട്. ചന്ദ്രനില്‍ പോയി പിയാനോ വായിക്കുകയെന്നതാണ് ലിഡിയന്റെ മോഹം.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗിരീഷ് കര്‍ണാട് അന്തരിച്ചു

June 10th, 2019

film-maker-girish-karnad-ePathram
ബംഗളൂരു : വിഖ്യാത ചലച്ചിത്ര കാരനും നാടക കൃത്തും കന്നഡ എഴുത്തു കാരനും ജ്ഞാന പീഠ ജേതാവും കൂടി യായ ഗിരീഷ് കർണാട് (81) അന്ത രിച്ചു. ബംഗളൂരു വിലെ സ്വകാര്യ ആശു പത്രിയിൽ ഇന്നു രാവി ലെ ആറര മണി യോടെ ആയി രുന്നു അന്ത്യം. രോഗ ബാധിത നായി ദീര്‍ഘ കാല മായി ചികിത്സ യില്‍ ആയിരുന്നു.

1970 ല്‍ ഗിരീഷ് കര്‍ണാട് തിരക്കഥ എഴുതി പ്രധാന വേഷം അഭിനയിച്ച കന്നട സിനിമ യായ ‘സംസ്‌കാര’ ക്ക് ദേശീയ പുര സ്‌കാരം ലഭി ച്ചിരു ന്നു.

1971 ല്‍ ‘വംശ വൃക്ഷ’ എന്ന ചിത്രം സംവി ധാനം ചെയ്തു. ഇൗ ചിത്ര ത്തിലൂടെ മികച്ച സംവി ധായ കനുള്ള ദേശീയ പുരസ്കാ രവും കര സ്ഥ മാക്കി.

1974 ല്‍ പദ്മശ്രീ യും 1992 ല്‍ പദ്മ ഭൂഷണും നല്‍കി രാജ്യം അദ്ദേഹ ത്തെ ആദരിച്ചു. കർണ്ണാടക നാടക അക്കാദമി (1976 -1978), കേന്ദ്ര സംഗീത നാടക അക്കാദമി (1988 -1993) എന്നിവ യുടെ അദ്ധ്യക്ഷ സ്ഥാനം അല ങ്കരി ച്ചിരുന്നു.

ദ് പ്രിന്‍സ്, നീല ക്കുറിഞ്ഞി പൂത്ത പ്പോള്‍, രാഗം ആനന്ദ ദൈരവി എന്നീ 3 മല യാള സിനിമ കളിലും അഭി നയി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

8 of 19« First...789...Last »

« Previous Page« Previous « പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥൻ്റെ മുഖത്തടിച്ച് സല്‍മാന്‍ ഖാന്‍
Next »Next Page » ബറോസിൽ സംഗീതമൊരുക്കാൻ 13 വയസ്സുകാരൻ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine