ബ്ലെസിയുടെ ‘പ്രണയം’ കോപ്പിയടിയെന്ന് പനോരമ

November 21st, 2011

pranayam-innocence-plagiarism-epathram

പല സംവിധായകരെയും പോലെ ബ്ലെസിയും കോപ്പിയടി തുടങ്ങിയെന്ന് ഇന്ത്യന്‍ പനോരമ ബോര്‍ഡ്‌. തരക്കേടില്ലാത്ത മാധ്യമ ശ്രദ്ധയും പ്രേക്ഷക പ്രീതിയും നേടിയ ബ്ലെസിയുടെ ചിത്രമായ പ്രണയത്തെ കുറിച്ചാണ് ഈ പരാമര്‍ശം ഉണ്ടായത്‌. ഈയിടെ മലയാളത്തില്‍ വ്യത്യസ്തമായ ചിത്രമെന്ന പേരില്‍ പുറത്തിറങ്ങി വിജയിച്ച പലതും ഇത്തരത്തില്‍ വിദേശ ചിത്രങ്ങളില്‍ നിന്നും ആശയം കടമെടുത്തതോ അതെ പടി പകര്‍ത്തിയതോ ആയിരുന്നു. ഇത്തരത്തില്‍ ഓസ്‌ട്രേലിയന്‍ സംവിധായകനായ പോള്‍ കോക്‌സിന്റെ ‘ഇന്നസെന്‍സ്‌’എന്ന ചിത്രം അതേപടി പകര്‍ത്തിയതാണ് ബ്ലെസിയുടെ പ്രണയം പനോരമയിലേക്ക് തെരഞ്ഞെടുക്കാന്‍ തടസ്സമായത്‌ എന്നാണ് പനോരമയുടെ വക്‌താക്കള്‍ അറിയിച്ചത്‌.

പനോരമയില്‍ സെലക്ഷന്‍ കിട്ടിയ ‘ചാപ്പാകുരിശ്‌’, ‘ഫോണ്‍ ബുക്ക്‌’ എന്ന കൊറിയന്‍ ചിത്രത്തിന്റെ അനുകരണമായിട്ടും തെരെഞ്ഞെടുക്കപെടുകയും ചെയ്തു. എന്നാല്‍ ‘ചാപ്പാകുരിശ്‌’ പൂര്‍ണ്ണമായും പകര്‍ത്തിയത്‌ അല്ലെന്നും ‘ഫോണ്‍ ബുക്ക്‌’ എന്ന ചിത്രത്തിന്റെ ആശയം മാത്രമേ കടമെടുത്തിട്ടുള്ളൂ എന്നാണു പനോരമയുടെ ഭാഷ്യം. ഇന്ത്യന്‍ പനോരമയില്‍ സെലക്ഷന്‍ കിട്ടാത്ത പ്രണയത്തിന്‌ ഇന്ത്യയില്‍ ഇനി നടക്കാനിരിക്കുന്ന മറ്റ്‌ ഫിലിം ഫെസ്‌റ്റിവെലുകളില്‍ ഇടം കിട്ടാനിടയില്ല. എന്തായാലും മലയാള സിനിമയില്‍ വ്യത്യസ്തതയുള്ള ചിത്രങ്ങള്‍ പലതും കോപ്പിയടിയണെന്നോ? ഈ ചോദ്യം സിനിമയിലെ പുതു തലമുറയുടെ തലക്കു മീതെയുള്ള ഡെമോക്ലീസിന്റെ വാളാണ്. ഇതിനെ മറികടന്നു കൊണ്ടാണ് ഇനി മലയാള സിനിമയുടെ മുന്നേറ്റം ഉണ്ടാവേണ്ടത്.

-

വായിക്കുക: , , , ,

1 അഭിപ്രായം »

പൃഥ്വിരാജിനു വീണ്ടും നഷ്ടം

November 17th, 2011

prithviraj-epathram

പൃഥ്വിരാജിനു തുടരെ രണ്ടു സിനിമകള്‍ നഷ്ടമായി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മുംബൈ പോലീസില്‍ പൃഥ്വിരാജിനു ശക്തമായ ഒരു കഥാപാത്രം ഉണ്ടായിരുന്നു എങ്കിലും ചില പ്രത്യേക കാരണങ്ങളാല്‍ ആ സിനിമയില്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ അവിടെയും നില്‍ക്കുന്നില്ല കാര്യങ്ങള്‍. പോക്കിരിരാജ സീനിയേഴ്സ് എന്നീ ചിത്രങ്ങളെടുത്ത വൈശാഖിന്റെ പുതിയ ചിത്രമായ മല്ലുസിംഗ് പൃഥ്വിരാജിനു നഷ്ടമാകുന്നു. ശക്തമായ കഥാപാത്രമുള്ള ഈ ചിത്രത്തില്‍ പുതിയ താരം ഉണ്ണി മുകുന്ദനാണ് നായകനാകുന്നത്. ഡേറ്റ് ഇല്ല എന്നതാണ് പ്രശ്നമെന്ന് പറയുന്നു എങ്കിലും റാണി മുഖര്‍ജിയുമായുള്ള സിനിമയ്ക്ക് പൃഥ്വിരാജ് കൂടുതല്‍ പ്രാധാന്യം നല്‍കിയതില്‍ വൈശാഖും പൃഥ്വിരാജും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് ഈ സിനിമയും നഷ്ടപ്പെടാന്‍ കാരണമെന്ന് പറയുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

നികിതയുടെ വിലക്ക് നീക്കി

September 17th, 2011

kannada-actress-nikitha-epathram

ബാംഗ്ലൂര്‍ : കന്നഡ നടന്‍ ദര്‍ശനുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയ നികിതയുടെ വിലക്ക് എടുത്തു കളഞ്ഞു. ദര്‍ശന്റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു സംഘടന വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇതിനെതിരെ വനിതാ സംഘടനകളും മറ്റും പ്രതിഷേധവുമായി രംഗത്ത്‌ വന്നിരുന്നു. നികിതയുടെ വിലക്ക് നീക്കം ചെയ്തില്ലെങ്കില്‍ താന്‍ സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കും എന്ന് പ്രമുഖ കന്നഡ നടന്‍ രാജ്കുമാര്‍ പ്രഖ്യാപിച്ചതാണ് വിലക്ക് നീക്കാന്‍ പ്രേരകമായത് എന്നാണ് സൂചന.

വിലക്ക് നീക്കം ചെയ്യാന്‍ നടി രേഖാമൂലം ആവശ്യപ്പെടണം എന്നായിരുന്നു സംഘടനയുടെ ആവശ്യം. എന്നാല്‍ ഇത് നടി നിരസിച്ചു. പിന്നീട് തങ്ങള്‍ നേരത്തെ എടുത്ത തീരുമാനം തെറ്റായി പോയി എന്ന് തങ്ങള്‍ക്ക് ബോദ്ധ്യമായി എന്ന് അറിയിച്ച സംഘടന നിരുപാധികം വിലക്ക് പിന്‍വലിക്കുകയും ചെയ്തു.

ഗാര്‍ഹിക പീഡനക്കുറ്റം ആരോപിക്കപ്പെട്ട് പോലീസ്‌ പിടിയിലായ ദര്‍ശന്‍ ഇപ്പോഴും ജെയിലില്‍ ആണ്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നികിതക്ക് വിലക്ക്

September 13th, 2011

nikitha-epathram

ബാംഗ്ലൂര്‍ : പ്രമുഖ ചലച്ചിത്ര നടി നികിതയെ കന്നട സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വിലക്കിയതായി റിപ്പോര്‍ട്ടുകള്‍. ഭാര്യ വിജയലക്ഷ്മിയെ ശാരീരികമായി പീഡിപ്പിച്ചു എന്ന പരാതിയെ തുടര്‍ന്ന് റിമാന്‍ഡിലായ കന്നഡ നടന്‍ ദര്‍ശനുമായി നികിതയ്ക്ക് ബന്ധമുണ്ടെന്ന് കാണിച്ച് ദര്‍ശന്റെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിലക്കെന്ന് അറിയുന്നു. ഏതാനും ചിത്രങ്ങളില്‍ ദര്‍ശനുമൊത്ത് അഭിനയിച്ചിട്ടുള്ള നികിതയ്ക്കെതിരെ ദര്‍ശന്റെ ഭാര്യ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ നികിത നിഷേധിച്ചു. എന്നാല്‍ നികിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചില വനിതാ സംഘടനകള്‍ പ്രകടനം നടത്തി.

actress-nikitha-epathram

സ്വഭാവ വേഷങ്ങളും ഗ്ലാമര്‍ വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നികിത മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഫാസില്‍ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് ആയിരുന്നു ആദ്യ ചിത്രം. ഫാസിലിന്റെ മകന്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍. ചിത്രം പരാജയമായിരുന്നെങ്കിലും നികിത ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് വി. എം. വിനു സംവിധാനം ചെയ്ത ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി. ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം എന്ന ചിത്രത്തിലും നികിത നായികയായിരുന്നു. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ നികിത കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബിഗ്‌ ബി ഹസാരെയായി വേഷമിടുന്നു

August 26th, 2011

amitabh-bachchan-epathram

മുംബൈ : അഴിമതിയ്‌ക്കെതിരെ സമരം നടത്തുന്ന ഗാന്ധിയന്‍ അണ്ണാ ഹസാരെയുടെ കഥ ബോളിവുഡില്‍ ചലച്ചിത്രമാകുന്നു. ചിത്രത്തില്‍ ഹസാരെയായി അഭിനയിക്കുക അമിതാഭ് ബച്ചനാണെന്നാണ് റിപ്പോര്‍്ട്ട്. ഇന്ത്യയിലെ ജാതിസംവരണത്തിന്റെ പാളിച്ചകളും പ്രത്യാഘാതങ്ങളും തുറന്നുകാട്ടുന്ന വിവാദചിത്രമായ ആരക്ഷണ്‍ , ബിഹാറിലെ മാഫിയ രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ ‘ഗംഗാജല്‍’ , അവിടെത്തന്നെയുള്ള തട്ടിക്കൊണ്ടുപോകല്‍ സംഘങ്ങളെക്കുറിച്ചുള്ള ‘അപഹരണ്‍ എന്നീ കരുത്തുറ്റ പ്രമേയങ്ങളുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രകാശ് ഝായാണ് ചിത്രമെടുക്കുന്നത്. സത്യഗ്രഹ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2012ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

4 of 7« First...345...Last »

« Previous Page« Previous « രൂപേഷ് പോളില്‍ നിന്ന് പണം തട്ടി, തമിഴ്‌ നിര്‍മ്മാതാവ് പിടിയില്‍
Next »Next Page » ഷൂട്ടിങ്ങിനിടെ നടന്‍ ആസിഫലിക്ക് പരിക്ക് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine