മാനേജരെ വെക്കുന്നത് തന്റെ സൌകര്യത്തിന്: നടി അമല പോള്‍

September 5th, 2012
Amala Paul-epathram
സിനിമാ താരങ്ങള്‍ മാനേജര്‍മാരെ വെക്കരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് പ്രശസ്ത തെന്നിന്ത്യന്‍ നടി അമലപോള്‍. മാനേജരെ വെക്കുന്നത് തന്റെ സൌകര്യത്തിനാണെന്നും അത് അംഗീകരിക്കാത്ത നിര്‍മ്മാതാക്കള്‍ക്കൊപ്പം സഹകരിക്കാനാകില്ലെന്നും നടി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ വ്യക്തിപരമാണെന്നും ഇതു സംബന്ധിച്ച് ഒരു വിവാദത്തിനില്ലെന്നും  ഒരു സ്വകാര്യ ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ അമല  വ്യക്തമാക്കിയത്.  തമിഴില്‍ ഏറെ തിരക്കുള്ള അമല പോള്‍ മലയാള സിനിമകളില്‍ നിന്നും സ്വയം വിട്ടു നില്‍ക്കുകയായിരുന്നു.  മോഹന്‍ ലാല്‍ നായകനായ റണ്‍ ബേബി റണ്‍ എന്ന ഓണചിത്രത്തില്‍ അഭിനയിച്ചു കൊണ്ടാണ് അമല മലയാളത്തില്‍ സജീവമായത്. ഈ ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
നടി പത്മപ്രിയയുടെ മാനേജരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്നാണ് താരങ്ങള്‍ക്ക് മാനേജര്‍മാര്‍ വേണ്ടെന്ന തീരുമാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എടുത്തത്. അമല പോളിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു കൊണ്ട് ഒരു സംഘം നിര്‍മ്മാതാക്കളും സംവിധായകരും  രംഗത്തെത്തി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനങ്ങളെ എതിര്‍ക്കുവാനാണ് ഭാവമെങ്കില്‍ അമലപോള്‍ എന്ന നടി മലയാള സിനിമയില്‍ ഉണ്ടാകില്ലെന്ന് ഒരു സംവിധായകന്‍ അഭിപ്രായപ്പെട്ടു. അമല പോള്‍ എന്നൊരു താരം മലയാള സിനിമയ്ക്ക് അനിവാര്യമല്ലെന്ന് പ്രമുഖ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ വ്യക്തമാക്കി.
താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും എതിരെ വിവിധ സംഘടനകളുടെ പേരില്‍  പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകള്‍ കൊണ്ട്  മലയാള സിനിമയില്‍  വിവാദങ്ങള്‍ പതിവായിരിക്കുന്നു.  ഒരു ചിത്രത്തിന്റെ സെറ്റില്‍ എത്തിയ സുരേഷ് കുമാറിനേയും സുഹൃത്തിനേയും കാണാന്‍ സമയം അനുവദിക്കാത്തതിന്റെ പേരില്‍  നടി നിത്യാ മേനോനു മലയാള സിനിമയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കിനു ശേഷം നിത്യ നായികയായി അഭിനയിച്ച  ഉസ്താദ് ഹോട്ടല്‍ എന്ന ദുല്‍ഖര്‍ ചിത്രം വന്‍ വിജയമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on മാനേജരെ വെക്കുന്നത് തന്റെ സൌകര്യത്തിന്: നടി അമല പോള്‍

കോപ്പിയടിച്ച പ്രണയത്തിനു അവാര്‍ഡ്‌: സലിംകുമാര്‍ കോടതിയിലേക്ക്

July 24th, 2012

salimkumar

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ നടന്‍ സലീംകുമാര്‍ രംഗത്ത്‌ വന്നു. ഓസ്‌ട്രേലിയന്‍ സംവിധായകനായ പീറ്റര്‍ കോക്സിന്റെ ഇന്നസെൻസ് എന്ന ചിത്രത്തിന്റെ പകര്‍പ്പാണ് പ്രണയം. എന്നിട്ടും ബ്ലെസ്സിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ ലഭിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് പല അവാര്‍ഡുകളും പ്രഖ്യാപിച്ചത്. ലാബ് ലെറ്റര്‍ ഇല്ലെന്ന പേരില്‍ തന്റെ ‘പൊക്കാളി’ എന്ന ഡൊക്യൂമെന്ററി അവഗണിച്ചു. ഡൊക്യൂമെന്ററിക്കു ലാബ് ലെറ്റര്‍ നിര്‍ബന്ധമില്ല. എന്നിട്ടും ലെറ്റര്‍ നല്‍കിയിരുന്നു. പിന്നെയെന്തു കൊണ്ടാണ് അവാര്‍ഡിനു പരിഗണിക്കാതിരുന്നതെന്നും അതിനാല്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും ഇതിനെതിരെ ഹൈക്കോടതിയെ  സമീപിച്ചതായും നടന്‍ സലിംകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

റെയില്‍ പാളത്തില്‍ തലവെയ്ക്കാന്‍ താനില്ല: തിലകന്‍

June 25th, 2012
THILAKAN-epathram
നടന്‍ തിലകന്‍ അപേക്ഷ നല്‍കുകയാണെങ്കില്‍ സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയില്‍ തിരിച്ചെടുക്കും എന്ന  ഭാരവാഹികളുടെ പ്രസ്ഥാവനയോട് നടന്‍ തിലകന്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി. റെയില്‍ പാളത്തില്‍ വീണ്ടും തലവെക്കുവാന്‍ താന്‍ ഇല്ലെന്നും അഭിനയം നിര്‍ത്തേണ്ടി വന്നാലും താന്‍ അമ്മയിലേക്ക് ഇല്ലെന്നും ആയിരുന്നു തിലകന്റെ പ്രതികരണം. അമ്മയുടെ നേതൃത്വവുമായി അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കുറച്ചു കാലം തിലകന്‍ സിനിമയില്‍ സജീവമല്ലായിരുന്നു. പിന്നീട് രഞ്ചിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലൂടെ ആണ് മുഖ്യധാരയില്‍ തിലകന്‍ സജീവമായത്. ആ ചിത്രത്തില്‍ തിലകന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് വീണ്ടും തിലകന്‍ സിനിമയില്‍ സജീവമായി. അമ്മയുമായുള്ള തര്‍ക്കങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് വിരാമമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ അമ്മ-തിലകന്‍ പ്രശ്നത്തെ രൂക്ഷമാക്കി.
തിലകന്‍ വീണ്ടും അഭിനയിച്ചു തുടങ്ങിയത് മോഹന്‍‌ലാല്‍ അടക്കം ഉള്ളവര്‍ക്കൊപ്പം ആണെന്നും, തിലകനോട് തങ്ങള്‍ക്കാര്‍ക്കും വിരോധമില്ലെന്നും വീണ്ടും അപേക്ഷ തന്നാല്‍ അമ്മയില്‍ അംഗമാക്കുന്ന കാര്യം പരിഗണിക്കാമെന്നും പ്രസിഡണ്ട് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

മമ്മൂട്ടിക്ക്‌ പ്രിയാമണിയെ വേണ്ട പകരം സംവൃത

March 4th, 2012

samvritha-sunil-epathram

ജോണി ആന്റണി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാനൊരുങ്ങുന്ന ‘താപ്പാന’യില്‍ മമ്മൂട്ടിക്ക്‌ പ്രിയാമണിയെ നായികയായി വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞുവെന്നാണ്‌ അണിയറ വാര്‍ത്തകള്‍. രഞ്‌ജിത്തിന്റെ ‘പ്രാഞ്ചിയേട്ടന്‍ ആന്റ്‌ ദി സെയിന്റ്‌’ എന്ന ചിത്രത്തിലാണ്‌ ഇതിനു മുന്‍പ്‌ മമ്മൂട്ടിയും പ്രിയാമണിയും ഒരുമിച്ചത്‌. മമ്മുട്ടി ഇങ്ങനെ ഒരു കടുത്ത തീരുമാനമെടുക്കാന്‍ എന്താണ് കാരണമെന്ന് അറിയില്ലെങ്കിലും പ്രാഞ്ചിയേട്ടനിലെ സെറ്റില്‍ വെച്ചുണ്ടായ ചില തര്‍ക്കമാണ് കാരണമെന്ന് പറയുന്നു. പ്രിയാമണിക്ക് പകരം താപ്പാനയിലെ നായികയായി സംവൃത സുനില്‍ വരുമെന്നാണ് അവസാനം കിട്ടിയ വിവരം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഷാജി കൈലാസ്‌ ചിത്രത്തില്‍ നരേന്‍ നായകന്‍

December 12th, 2011

naren-epathram

ഷാജി കൈലാസിന്‍റെ അടുത്ത ചിത്രത്തില്‍ ആക്ഷന്‍ ഹീറോയായി യുവ നടന്‍ നരേന്‍ അഭിനയിക്കുന്നു. തമിഴില്‍ ഹിറ്റായ ‘കാക്കിസട്ടായ്’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രമെന്ന് സൂചനയുണ്ട്. എന്നാല്‍ കമല്‍ ഹാസന്‍ അഭിനയിച്ച് അനശ്വരമാക്കിയ കഥാപാത്രത്തെയാണ് നരേന്‍ ചെയ്യുക. ഈ വേഷം നരേന്‍റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവാകും എന്നാണ് ഈ രംഗത്തെ പലരും പറയുന്നത്. വന്ദനയാണ് ഈ ചിത്രത്തിലെ നായിക. കഥാകൃത്ത്‌ രാജേഷ്‌ ജയരാമാനാണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. 2012 ആദ്യം ചിത്രീകരണം തുടങ്ങും.

-

വായിക്കുക: ,

Comments Off on ഷാജി കൈലാസ്‌ ചിത്രത്തില്‍ നരേന്‍ നായകന്‍

3 of 7« First...234...Last »

« Previous Page« Previous « ദുബൈ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയുയരും
Next »Next Page » രജനികാന്തിന് ഇന്ന് 62 »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine