കൊച്ചി : ഭാവന അടക്കം പ്രമുഖരായ നാല് നടി മാര്‍ ‘അമ്മ’ യില്‍ നിന്നും രാജി വച്ചു. രമ്യ നമ്പീശന്‍, റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ് എന്നി വരാ ണ് ഭാവന യോടൊപ്പം അമ്മ യില്‍ നിന്നും രാജി വെച്ചവർ.
സിനിമ യിലെ വനിതാ കൂട്ടായ്മ യായ ഡബ്ല്യു. സി. സി. യുടെ ഫേയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറി പ്പി ലാണ് രാജി തീരു മാനം അറി യിച്ചത്.
”അമ്മ എന്ന സംഘടന യിൽ നിന്ന് ഞാൻ രാജി വെക്കുക യാണ്. എനിക്ക് നേരെ നടന്ന ആക്രമണ ത്തിൽ കുറ്റാ രോ പിതനായ നടനെ അമ്മ യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം” എന്നു തുടങ്ങുന്ന ഭാവന യുടെ ഫേയ്സ് ബുക്ക് പോസ്റ്റിന്റെ തുടര്‍ച്ച യായി ”അവൾ ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നു” എന്ന തല ക്കെ ട്ടോടെ മറ്റു നടി മാരും തങ്ങളുടെ കുറിപ്പുകള്‍ ചേര്‍ത്തി ട്ടുണ്ട്.
എന്നാല്‍ ഈ കൂട്ടായ്മയുടെ ട്വിറ്റര്‍ പേജില്‍ ഇത്തരം കാര്യ ങ്ങള്‍ പ്രത്യക്ഷ പ്പെ ട്ടിട്ടില്ല എന്നതും ശ്രദ്ധേയ മാണ്.
നടൻ ദിലീപിനെ അമ്മ യിൽ അംഗത്വം നൽകി തിരിച്ച് എടു ത്ത താണ് നടി മാരെ പ്രകോപി ച്ചത്. ഇപ്പോഴ ത്തെ സാഹ ചര്യ ങ്ങളോ ടുള്ള അങ്ങേ യറ്റം നിരുത്തര വാദ പര മായ നില പാടില്‍ പ്രതിഷേധിച്ചാണ് രാജി എന്നും ഫേയ്സ് ബുക്ക് കുറിപ്പിൽ ഉണ്ട്.
മലയാള സിനിമയിലെ ‘എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ’ എന്നു വിശേഷി പ്പിക്കാ വുന്ന ജയന്‍ എന്ന ഇതി ഹാസ നായകന്‍ കാല യവനിക ക്കു ള്ളി ലേക്ക് മറഞ്ഞിട്ട് 37 വര്‍ഷം.
1980 നവംബര്‍ 16 ന് ‘കോളി ളക്കം’ എന്ന സിനിമ യുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഹെലി കോപ്റ്റര്‍ അപ കട ത്തി ലാ യിരുന്നു അദ്ദേഹ ത്തി ന്റെ അന്ത്യം.
ജയന്‍ കോളിളക്കം ക്ലൈമാക്സ് രംഗത്തില്‍
ജയന്‍ എന്ന കലാകാരന് മുന്‍പേ വന്ന വര്‍ക്കും പിന്നീടു വന്നു മറഞ്ഞു പോയ വര്‍ക്കും ലഭിക്കാത്ത ജന സ്വീ കാ ര്യത അദ്ദേഹ ത്തിനു ലഭിച്ചത് എല്ലാ തല മുറ യിലേ യും ഇഷ്ട നടനാ യി ജയന്‍ ഇന്നും നില നില്‍ക്കുന്നത് കൊണ്ടു തന്നെ യാണ്.
ചുരുങ്ങിയ കാല യള വിനുള്ളില്‍ ചെറുതും വലുതു മായ വേഷ ങ്ങളില്‍ 125 ഓളം സിനിമക ളില്‍ അഭിന യിച്ചു. അദ്ദേഹം നായക നായി അഭി നയിച്ച് 1980 ഏപ്രില്‍ മാസ ത്തില്‍ റിലീസ് ചെയ്ത ഐ. വി. ശശി യുടെ ‘അങ്ങാടി’സൂപ്പര്‍ ഹിറ്റ് ആയി തിയ്യേറ്ററു കളില്‍ നിറഞ്ഞ സദസ്സു കളില്‍ പ്രദര്‍ശനം തുടരുന്ന സമയത്താണ് ‘ജയന്‍ മരണപ്പെട്ടു’ എന്ന വാര്‍ത്ത പുറത്തു വരുന്നത്.
ടി. ദാമോദരൻ തിരക്കഥ എഴുതി യ ‘അങ്ങാടി’ യിലെ പ്രശസ്തമായ ഡയലോഗ്സോഷ്യൽ മീഡിയ യിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു എന്നത് ഈ അഭി നേതാ വിനു ലഭി ച്ചി ട്ടുള്ള ജന പ്രീതി യാണ് കാണി ക്കുന്നത്.
What did you say ?? Beggars ???
Maybe we are poor… coolies… trolley pullers…
but we are not beggars !!!
You enjoy this status in life because of our sweat and blood
Let it be the last time..
If you dare to say that word once more, I will pull out your bloody tongue…!!!
അന്നും ഇന്നും ഈ ഡയലോഗ് കേട്ട് കയ്യടിക്കാത്ത പ്രേക്ഷ കർ ഇല്ലാ എന്നതാണ് സത്യം.
ഗോസിപ്പ് പേജു കളു മായി ഓൺ ലൈൻ മാധ്യമ ങ്ങൾ സൈബർ ഇട ങ്ങളിൽ നിറ യുന്നതിനു മുൻപേ സമഗ്ര മായ വാർത്താ വിശേഷ ങ്ങളു മായി ‘ഇ – പത്രം’ഞങ്ങ ളുടെ ഇടം കൃത്യമായി രജിസ്റ്റർ ചെയ്തു കഴിഞ്ഞി രുന്നു.
ഘന ഗാംഭീര്യ മാര്‍ന്ന ശബ്ദ ത്തില്‍ ആകര്‍ഷക മായ സംഭാഷണ ശൈലിയും വശ്യതയാര്‍ന്ന ചിരിയും സാഹ സിക രംഗ ങ്ങളിലെ മെയ് വഴക്ക വും പ്രേക്ഷ കര്‍, വിശിഷ്യാ യുവ ജന ങ്ങള്‍ ജയൻ എന്ന അഭി നേതാ വിനെ ഹൃദയ ത്തോട് ചേർത്ത് നിറുത്തി.
സംഘട്ടന രംഗ ങ്ങൾ മാത്രമല്ല ഗാന രംഗ ങ്ങളിലുംതനതു ശൈലി യി ലൂടെ ജയൻ തന്റെ പ്രതിഭ തെളി യിച്ചു.
മനുഷ്യ മൃഗം, അങ്ങാടി, ലൗ ഇന്‍ സിംഗപ്പൂര്‍, നായാട്ട്, പ്രഭു, ശക്തി, കരിമ്പന, കാന്ത വലയം, പുതിയ വെളിച്ചം, തടവറ, ഏതോ ഒരു സ്വപ്നം, ചന്ദ്രഹാസം, തീ നാള ങ്ങള്‍, മാമാങ്കം, പാലാട്ടു കുഞ്ഞി ക്കണ്ണന്‍ തുട ങ്ങിയ ചിത്ര ങ്ങളിലെ ഗാന രംഗ ങ്ങൾ എടുത്തു പറയേ ണ്ടതാണ്.
മദ്രാസ്സിലെ (ചെന്നൈ) ഷോലാവരം എന്ന സ്ഥലത്ത് നടന്ന കോളിളക്കം സിനിമയുടെ ചിത്രീ കരണ ത്തില്‍ കൃഷി ക്ക് മരുന്നു തളി ക്കുന്ന ഒരു ഹെലി കോപ്റ്റര്‍ ആയിരുന്നു ഉപ യോഗിച്ചത് എന്നു പറയപ്പെടുന്നു.
വില്ലനായ ബാലന്‍ കെ. നായര്‍ ഇതില്‍ കയറി രക്ഷ പ്പെടുവാന്‍ ശ്രമി ക്കുമ്പോള്‍ പറന്നുയർന്ന ഹെലി കോപ്റ്റ റിൽ ജയൻ പിടിച്ചു കയറി വില്ലനെ കീഴ്പ്പെ ടുത്തു വാൻ ശ്രമി ക്കുന്ന തിനിടെ യാണ് അപകടം ഉണ്ടാ യതും ജയൻ കൊല്ല പ്പെടു ന്നതും.
അക്ഷരാർത്ഥത്തിൽ മലയാള സിനിമാ ലോകം നടുങ്ങി നിശ്ചല മായ ദിവസ മായി രുന്നു അന്ന്.
ജയൻ എന്ന നടന് പകരം വെക്കാൻ ആരും ഇല്ല. ജയന്റെ മരണ ശേഷം അദ്ദേഹ ത്തിന്റെ രൂപ സാദൃശ്യ മുള്ള പലരും അഭിനയ രംഗ ത്തേക്കു വന്നു. ജയന്റെ വേഷ വിധാന ങ്ങളോടെ ‘കാഹളം’ എന്ന സിനി മയില്‍, ഒരു രംഗത്തു പ്രത്യക്ഷ പ്പെട്ടി രുന്ന തിരുവനന്ത പുരത്തെ ഒരു പോലീസ് ഉദ്യോഗ സ്ഥനെ, ജയന്റെ ആരാധകര്‍ സ്വീക രിച്ചു.
പിന്നീട് ‘ഭീമന്‍’ എന്ന സിനിമ യിലെ നായകന്‍ ആയി അഭി നയിച്ചു പ്രശസ്തനായ രഘു ആയി രുന്നു അത്. ഭീമൻ രഘു വിന്റെ നേതൃത്വ ത്തിൽ കോളിളക്കം രണ്ടാം ഭാഗംസിനിമ ചിത്രീ കരിക്കും എന്നും കമ്പ്യൂ ട്ടര്‍ ഗ്രാഫി ക്‌സിന്‍റെ സഹായ ത്തോടെ ‘അവതാരം’എന്ന സിനിമ യിലൂടെ സംവി ധായകന്‍ വിജീഷ് മണി ജയനെ വീണ്ടും രംഗത്ത് കൊണ്ടു വരും എന്നും വാര്‍ത്തകള്‍ ഉണ്ടാ യിരുന്നു. എങ്കിലും ഈ സംരംഭ ങ്ങൾ എവിടെയും എത്തി യില്ല.
ഇന്നും എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ യുടെ സിംഹാസനം ഒഴിഞ്ഞു കിടക്കുകയാണ്. ജയന് തുല്യം ജയൻ മാത്രം എന്ന ഓർമ്മ പ്പെടുത്ത ലോടെ.
ചെന്നൈ : വിജയ് നായകനായി അഭിനയിച്ച ‘മെര്‍സല്‍’ എന്ന ചിത്രം വിവാദ ങ്ങള്‍ കൊണ്ട് സമ്പന്ന മായി. സിനിമ യില്‍ കേന്ദ്ര സര്‍ക്കാര്‍ നയ ങ്ങളെ വിമര്‍ശി ക്കുന്നു എന്ന ആക്ഷേപ വുമായി ബി. ജെ. പി. രംഗത്തു വന്നതോടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
ചരക്കു സേവന നികുതി (ജി. എസ്. ടി.) യെ വിമര്‍ശിച്ചു കൊണ്ട് വിജയ് പറയുന്ന ‘‘ഏഴു ശതമാനം ജി. എസ്. ടി. യുള്ള സിംഗപ്പൂരിൽ ചികിത്സ സൗജന്യം. 28 ശതമാനം ജി. എസ്. ടി. യുള്ള നമ്മുടെ നാട്ടിൽ അതല്ല സ്ഥിതി. അമ്മ മാരുടെ താലി അറുക്കുന്ന ചാരായ ത്തിനു ജി. എസ്. ടി. ഇല്ല. ജീവൻ രക്ഷാ മരുന്നു കൾക്ക് 12 ശതമാനമാണ് ജി. എസ്. ടി. കോവിലു കളല്ല, ആശുപത്രി കളാണ് ഇവിടെ വരേണ്ടത്…..’’ എന്ന ഡയ ലോഗാണ് ബി. ജെ. പി. യെ ചൊടി പ്പിച്ചത്.
മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യ, ആശു പത്രി കളിലെ ശിശു മരണം എന്നിവയും പ്രതിപാദ്യ വിഷയ മാണ്. ഇതെല്ലാം നീക്കം ചെയ്യണം എന്നായി രുന്നു ബി. ജെ. പി. ഉന്നയിച്ച ആവശ്യം.
എന്നാൽ ഈ വിവാദ ഡയലോഗു കൾ സമൂഹ മാധ്യമ ങ്ങളിൽ വ്യാപക മായി ഷെയർ ചെയ്താണ് വിജയ് ആരാധകർ സിനിമ യെ ആഘോഷി ച്ചത്. ബി. ജെ. പി. യുടെ വിമര്‍ശന ങ്ങള്‍ക്ക് എതിരെ തമിഴ് സിനിമാ ലോക വും രാഷ്ട്രീയ പ്രമുഖരും അണി നിരന്നു.
അഭി നേതാ ക്കളായ കമല്‍ ഹാസൻ, വിജയ് സേതു പതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, നടികർ സംഘം ജനറൽ സെക്രട്ടറി യും നിർമ്മാ താക്കളുടെ സംഘടനാ പ്രസി ഡണ്ടു മായ വിശാൽ, സംവിധായകൻ പാ രഞ്ജിത് തുട ങ്ങിയവർ ബി. ജെ. പി. എതിരെ രംഗത്തു വന്നു.
ഭരണകൂട ത്തിനെ എതിര്‍ക്കുവാന്‍ ജനാധിപത്യ വ്യവ സ്ഥിതി യില്‍ പൗരന് അവകാശം ഉണ്ട് എന്ന് വിജയ്യുടെ പിതാവും സംവി ധായ കനു മായ എസ്. എ. ചന്ദ്ര ശേഖര്‍ പ്രതികരിച്ചു.
സ്വകാര്യ ആശുപത്രി കളിലെ ചൂഷണ മാണ് സിനിമ യിലെ പ്രമേയം. ഇതിൽ ഡോക്ടർ മാരെ മോശ മായി ചിത്രീ കരിക്കുന്നു എന്ന ആരോ പണ വുമായി ഇന്ത്യൻ മെഡിക്കൽ അസോ സ്സി യേഷനും രംഗ ത്തു വന്നിരുന്നു.
തൃശൂർ : ഒരു നീണ്ട ഇടവേള ശേഷം ‘ചിന്താവിഷ്ടയായ ശ്യമള’ യിലെ നായികാ നായകന്മാർ വീണ്ടും ഒന്നിക്കുകയാണ് ‘നഗര വാരിധി നടുവില്‍ ഞാന്‍’ എന്ന ചിത്ര ത്തിലൂടെ.
നഗര മാലിന്യം വിഷയമാക്കി ഷിബു ബാലന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ‘നഗര വാരിധി നടുവില്‍ ഞാന്‍’ തിരക്കഥ യും സംഭാഷണവും ഒരുക്കു ന്നത് ശ്രീനിവാസന്‍. ആഗസ്റ്റ് 22 മുതല്‍ ചിത്രീകരണം ആരംഭിക്കും.
തൃശൂര്‍ പശ്ചാത്തലം ആക്കിയാണ് സിനിമയുടെ ചിത്രീകരണം നടക്കുക. തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡിലെ ഗോവിന്ദ് മേനോൻ സംഗീതം നൽകുന്ന ചിത്ര ത്തിന്റെ ഛായാഗ്രഹണം പപ്പു. സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയരക്ടർ ആയിരുന്ന ഷിബു സ്വതന്ത്ര സംവിധായകൻ ആവുന്ന സിനിമയാണ് ‘നഗര വാരിധി നടുവില്‍ ഞാന്‍’.
കേരള രാഷ്ടീയത്തില്‍ വന്‍ വിവാദം ഉണ്ടക്കിയ സോളാര്‍ തട്ടിപ്പ് കേസിനെ ആസ്പദമാക്കി സുരേഷ് ഗോപിയെ നായകനാക്കി രണ്‍ജിപണിക്കര്‍ സിനിമ ഒരുക്കുന്നു എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സൂചന. ഉന്നത രാഷ്ടീയക്കാരുടേയും ബിസിനസ്സുകാരുടേയും ഉദ്യോഗസ്ഥരുടേയും കൊള്ളരുതായ്മകള്‍ക്ക് നേരെ ഗര്‍ജ്ജിക്കുന്ന നായകന്മാരിലൂടെ ആണ് രണ്‍ജിപണിക്കരുടെ തൂലികയില്‍ പിറന്ന പല ചിത്രങ്ങളും വന്‍ ഹിറ്റായത്. ഇംഗ്ലീഷും മലയാളവും കലര്‍ത്തി തീപ്പൊരി ചിതറുന്ന ഡയലോഗുകള്‍ രണ്‍ജിപണിക്കരുടെ സ്ക്രിപ്റ്റിന്റെ പ്രത്യെകതയാണ്. സമകാലിക രാഷ്ടീയ സംഭവ വികാസങ്ങളെ ഉള്‍പ്പെടുതി സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്ക് നേരെ പ്രതികരിക്കുന്ന ക്ഷുഭിതനായ പോലീസ് ഉദ്യോഗസ്ഥനോ, കളക്ടറോ, പത്രപ്രവര്‍ത്തകനോ ഒക്കെയായിരുന്നു രണ്‍ജിയുടെ നായക കഥാപാത്രങ്ങള്‍. രണ്‍ജിയുടെ തൂലിക ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങളായി വെള്ളിത്തിരയില്‍ മമ്മൂട്ടിയും, സുരേഷ് ഗോപിയും തകര്‍ത്ത് അഭിനയിച്ചു. രണ്‍ജിയുടെ തിരക്കഥയില്‍ ഷാജി കൈലാസ്,ജോഷി തുടങ്ങിയവര്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍ എക്കാലത്തും മലയാളി പ്രേക്ഷകന്‍ ഹര്‍ഷാരവത്തോടെ ആണ് വരവേറ്റത്. തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ് ഐ.എസ്.എസ്, ഭരത് ചന്ദ്രന്‍ ഐ.പി.എസ്, നന്ദഗോപാല്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ രണ്‍ജിപണിക്കരുടെ തൂലികയുടെ കരുത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നു. ഭരത് ചന്ദ്രന്‍ ഐ.പി എസ് എന്ന പോലീസ് വേഷത്തില്‍ കമ്മീഷ്ണറായി സുരേഷ് ഗോപി ശരിക്കും തിളങ്ങി. പിന്നീട് കമ്മീഷ്ണറുടെ രണ്ടാംഭാഗമായി ഭരത് ചന്ദ്രന്‍ ഐ.പി.എസ് എന്ന ചിത്രം രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്തു. കിങ്ങ് ആന്റ് കമ്മീഷ്ണര്‍ എന്ന ചിത്രത്തില്‍ ഐ.പി.എസുകാരനായ ഭരത് ചന്ദ്രനും ഐ.എ.എസ്കാരനായ ജോസഫ് അലക്സും ഒത്തു ചേര്‍ന്നു. തിരക്കഥയുടെ പാളിച്ച മൂലം ചിത്രം പക്ഷെ വന്‍ വിജയമായില്ല. ഡയലോഗുകള്‍ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകര്‍ നിരാശരായി.
ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും ഭരത് ചന്ദ്രന്‍ വരുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ സോളാര്‍ തട്ടിപ്പ് രണ്ടു മാസത്തോളമായി കേരള രാഷ്ടീയത്തെ പിടിച്ച് കുലുക്കുമ്പോള്‍ അതിനെ ചുവടു പിടിച്ച് രണ്‍ജിപണിക്കരുടെ തൂലികയില്‍ നിന്നും സിനിമ പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ താന്‍ തല്‍ക്കാലം സിനിമ ചെയ്യുന്നില്ല എന്നാണ് രണ്‍ജിപണിക്കരുടെ നിലപാടെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഭരത് ചന്ദ്രന്റെ തീപ്പൊരി പാറുന്ന ഡയലോഗുകള്‍ പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് തല്‍ക്കാലം നിരാശപ്പെടേണ്ടി വരും.