ന്യൂഡല്‍ഹി: ഗോവയില്‍ അരങ്ങേറുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇത്തവണ ഇന്ത്യന്‍ പനോരമയിലേക്ക് മലയാളത്തില്‍ നിന്ന്‍ ആറ് ചിത്രങ്ങൾ. ഉദ്ഘാടന ചിത്രം കെ. ആർ. മനോജ് സംവിധാനം ചെയ്ത ‘കന്യക ടാക്കീസ്’ ആണ്. കൂടാതെ ജോയി മാത്യു സംവിധാനം ചെയ്ത ‘ഷട്ടർ’, സലിം അഹമ്മദിന്റെ ‘കുഞ്ഞനന്തന്റെ കട’, സിദ്ധാര്‍ഥ് ശിവ സംവിധാനം നിര്‍വഹിച്ച ‘101 ചോദ്യങ്ങൾ’, ശ്യാമപ്രസാദിന്റെ ‘ആര്‍ട്ടിസ്റ്റ്’, മലയാള സിനിമയുടെ പിതാവ് ജെ. സി. ഡാനിയേലിന്റെ കഥ പറയുന്ന കമലിന്റെ ‘സെല്ലുലോയ്ഡ്, എന്നീ ചിത്രങ്ങളും പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ബാബു കാമ്പ്രത്ത് ഒരുക്കിയ ‘ബിഹൈന്‍ഡ് ദി മിസ്റ്റ്’, പ്രസന്ന രാമസ്വാമിയുടെ ‘ലൈറ്റ്‌സ് ഓണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍’, വിപിന്‍ വിജയ് സംവിധാനം ചെയ്ത ‘വിഷപര്‍വം’ എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു.