താരചിത്രങ്ങള്‍ കൂട്ടത്തോടെ കൂപ്പുകുത്തി

July 20th, 2011

കഴിഞ്ഞ ആഴ്ചയിറങ്ങിയ മലയാള സിനിമകള്‍ ബോക്സോഫീസില്‍ കൂട്ടത്തോടെ കൂപ്പുകുത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണം തുടങ്ങുകയും ഇടയ്ക്ക് നിര്‍ത്തിവെക്കുകയും ചെയ്ത സുരേഷ് ഗോപി ചിത്രം “കളക്ടര്‍” അടുത്തിടെ പൊടിതട്ടിയെടുത്ത് റിലീസ് ചെയ്യുകയായിരുന്നു. സ്ഥിരം സുരേഷ് ഗോപി ഡയലോഗ് ചിത്രങ്ങളുടെ ഫോര്‍മാറ്റില്‍ അനില്‍.സി.മേനോന്‍ സംവിധാനം ചെയ്ത കളക്ടര്‍ പ്രേക്ഷകര്‍ ആദ്യ ദിവസം തന്നെ തിരസ്കരിച്ചു. ദിലീപ് അഭിനയിച്ച “ഫിലിംസ്റ്റാറും“ പ്രിഥ്വിരാജിന്റെ സാന്നിധ്യമുണ്ടായ “മനുഷ്യ മൃഗവും” ആദ്യ ദിവസങ്ങളില്‍ തന്നെ വന്‍ പരാജയം ഏറ്റു വാങ്ങി. ഫാന്‍സുകാര്‍ പോലും ഈ ചിത്രങ്ങളെ കയ്യോഴിഞ്ഞ ലക്ഷണമാണ്.

ഇന്റര്‍നെറ്റിലെ ഫേസ്ബുക്കിന്റേയും മറ്റും സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി റിലീസിങ്ങിനു മുമ്പേ പ്രേക്ഷകരില്‍ പ്രതീക്ഷ ഉണര്‍ത്തിയ “ചാപ്പകുരിശ്” തങ്ങളെ വഞ്ചിക്കുകയാണെന്ന തിരിച്ചറിഞ്ഞതോടെ പ്രേക്ഷകര്‍ പുറം തള്ളി. നേരത്തെ പരസ്യത്തിനായി പ്രയോഗിച്ച ഫേസ്ബുക്കുള്‍പ്പെടെ ഉള്ള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ചിത്രത്തിനെതിരെ തിരിയുകയും ചെയ്തു. ചിത്രത്തില്‍ നായികയായ രമ്യാനമ്പീശന്റെ ചുമ്പന രംഗം വലിയ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതും വിലപ്പോയില്ല. ട്രാഫിക്കിന്റെ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ചെയ്ത ചാപ്പാകുരിശ് പ്രേക്ഷകനെ ബോറടിപ്പിക്കുന്നു എന്നത് തന്നെയാണ് പരാജയത്തിന്റെ പ്രധാന കാരണം. കെട്ടുറപ്പില്ലാത്ത തിരക്കഥയും ഇഴഞ്ഞു നീങ്ങുന്ന രംഗങ്ങളും പ്രേക്ഷകനെ കുരിശില്‍ തറക്കുന്നു. ട്രാഫിക്ക്, പ്രാഞ്ചിയേട്ടന്‍ ആന്റ് സെയ്‌ന്റ്, സാള്‍ട്ട് ആന്റ് പെപ്പര്‍ തുടങ്ങി വ്യത്യസ്ഥതയും പുതുമയും അവകാശപ്പെടുന്ന ചിത്രങ്ങളെ സ്വീകരിക്കുവാന്‍ തയ്യാറാണെങ്കിലും അതിന്റെ പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ അത് സ്വീകരിക്കുവാന്‍ പ്രേക്ഷകന്‍ തയ്യാറല്ല എന്ന സന്ദേശമാണ് ചാപ്പാകുരിശിന്റെ പരാജയം വ്യക്തമാക്കുന്നത്.

സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിന്റെ വിജയം എടുത്ത് പറയേണ്ടതാണ്. ലളിതമായ ഇതിവൃത്തവും വ്യത്യസ്ഥമായ അവതരണവും ചേര്‍ന്ന ഈ ചിത്രത്തെ പ്രേക്ഷകര്‍ ഗംഭീര വിജയമാക്കി മാറ്റി. പ്രധാന താരങ്ങളുടെ സാന്നിധ്യം ഇല്ലാതിരുന്നിട്ടു കൂടെ ഈ ചിത്രം ബോക്സോഫീസില്‍ മുന്നേറുന്നു. പ്രേക്ഷകന്റെ അഭിരുചി പരിഗണിക്കാതെ സാറ്റ്‌ലൈറ്റ് റേറ്റു മുന്നില്‍ കണ്ട് തട്ടിക്കൂട്ടുന്ന ചിത്രങ്ങളുമായി മുന്‍ നിരതാരങ്ങള്‍ക്കും അവരെ വച്ച് സിനിമയെടുക്കുന്നവര്‍ക്കും ഈ പരാജയങ്ങള്‍ ഒരു പാഠമാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓണത്തിന്‌ മമ്മുട്ടിയുടെ കിങ് & കമ്മീഷണര്‍ ഇല്ല

July 18th, 2011

മമ്മുട്ടിയുടെ ആരാധകാരെ നിരാശപ്പെടുത്തി ബിഗ്‌ ബഡ്ജറ്റ്‌ ചിത്രമായ ദി കിങ് ആന്റ് ദി കമ്മീഷണര്‍ ഓണത്തിനില്ലെന്ന് ഏതാണ്ട് ഉറപ്പായി. ദി കിങ് ആന്റ് ദി കമ്മീഷണര്‍ കാണാന്‍ ഓണം കഴിഞ്ഞ്‌ പിന്നെയും ഒരുമാസം കാത്തിരിക്കേണ്ടിവരും മമ്മുട്ടിയുടെയും സുരേഷ് ഗോപിയുടെയും ആരാധകര്‍ക്ക് . ഐപിഎസ് ഓഫീസര്‍ ജോസഫ് അലക്‌സായി മമ്മുട്ടിയും, കമ്മീഷണര്‍ ഭരത് ചന്ദ്രനുമായെത്തുന്ന സുരേഷ് ഗോപിയും കിടിലന്‍ ഡയലോഗുകള്‍ മുഴക്കി തിയറ്ററുകളെ പ്രകമ്പനം കൊള്ളിയ്ക്കുമെന്ന പ്രതീക്ഷക്കാണ് ഇതോടെ ഇല്ലാതായത്‌. വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന കിങ് ആന്റ് കമ്മീഷണര്‍ ഓണത്തിന് തിയറ്ററുകളിലെത്തിയ്ക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനുസരിച്ചുള്ളൊരു ഷെഡ്യൂളാണ് സിനിമയ്ക്കായി തയാറാക്കിയതും. എന്നാല്‍ ഷാജി-രഞ്ജി, മമ്മൂട്ടി-സുരേഷ് ഗോപി എന്നിവര്‍ക്ക് ഏറെ നിര്‍ണായകമായ ഈ സിനിമ ധൃതിയില്‍ തട്ടിക്കൂട്ടേണ്ടെന്ന തീരുമാനത്തില്‍ റിലീസ് മാറ്റുകയായിരുന്നു. ഏറെ സൂക്ഷ്മതയോടെ ആവശ്യത്തിന് സമയമെടുത്ത് സിനിമ പൂര്‍ത്തിയാക്കാനാണ് അണിയറക്കാര്‍ ഇപ്പോള്‍ ശ്രമിയ്ക്കുന്നത്. ഓണത്തിന് ഒരു അടിപൊളി പടം കാണാനാകാത്ത നിരാശയിലാണ് മമ്മുട്ടിയുടെയും. സുരേഷ് ഗോപിയുടെയും ആരാധകര്‍.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രാഞ്ചിയേട്ടന്‍റെ ഒന്നാം ഭാഗവുമായി രഞ്ജിത്ത്

July 11th, 2011

indian-rupee-movie-epathram

മലയാള സിനിമയില്‍ ഒരു മാറ്റത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ ഒരു സംവിധായകനാണ് രഞ്ജിത്ത്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പതിവ് മലയാള സിനിമകളില്‍ നിന്നും ഏറെ വേറിട്ട്‌ നില്‍ക്കുന്നു. മമ്മുട്ടി നായകനായി കഴിഞ്ഞ വര്ഷം ഇറങ്ങിയ ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രം അത്തരത്തില്‍ ഒരു മികച്ച പരീക്ഷണം തന്നെയായിരുന്നു. അതില്‍ രഞ്ജിത്ത് വിജയിക്കുകയും ചെയ്തു. വിജയിച്ച സിനിമകളുടെ രണ്ടാം ഭാഗം ഇറങ്ങുന്നത് സാധാരണയാണ് എന്നാല്‍ ഇത് ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണെന്നാണ് സംവിധായകന്‍ പറയുന്നത്. “ധനികനായതിനു ശേഷം പ്രശസ്തിക്കു പിന്നാലെ പായുന്ന ഒരാളുടെ കഥയായിരുന്നു പ്രാഞ്ചിയേട്ടന്‍. പ്രശസ്തിയേക്കാള്‍ പണത്തെ ആരാധിക്കുന്ന ഒരാളാണ് ഇന്ത്യന്‍ റുപ്പീയിലെ നായകന്‍. ആ അര്‍ത്ഥത്തില്‍ പ്രാഞ്ചിയേട്ടന്‍റെ ഒന്നാം ഭാഗമാണ് “ഇന്ത്യന്‍ റുപ്പീ” രഞ്ജിത്ത് ഒരുക്കുന്ന ഇന്ത്യന്‍ റുപ്പീ എന്ന ചിത്രം അത്തരത്തില്‍ ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് എന്ന് പറയാം. സമൂഹത്തിലെ സര്‍വ കൊള്ളരുതായ്മകള്‍ക്കും പിന്നില്‍ ഒരേയൊരു കാര്യമാണുള്ളത് – പണം! ധനമോഹികളുടെ എണ്ണം ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ചു വരുന്നു. അത്യാഗ്രഹികളായ ചെറുപ്പക്കാരാല്‍ കേരളം നിറയുന്നു. സംവിധായകന്‍ രഞ്ജിത് തന്‍റെ പുതിയ ചിത്രമായ ‘ഇന്ത്യന്‍ റുപ്പീ’ യ്ക്ക് പശ്ചാത്തലമാക്കുന്നത് ഈ വിഷയമാണ്.

പൃഥ്വിരാജ്, സുരേഷ്ഗോപി, തിലകന്‍, ജഗതി ശ്രീകുമാര്‍, ലാലു അലക്സ് എന്നിവരാണ് പ്രധാന താരങ്ങള്‍. റീമ കല്ലിങ്കലാണ് നായിക. ദേശീയ അവാര്‍ഡ് വിവാദത്തില്‍ രഞ്ജിത്തിനെതിരെ ശക്തമായി പ്രതികരിച്ച നടന്‍ സലിം കുമാറിനെയും രഞ്ജിത് ഈ ചിത്രത്തില്‍ അഭിനയിപ്പിക്കുന്നുണ്ട്. ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’ എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടനായി വേഷമിട്ട മമ്മുട്ടി പക്ഷെ ഈ ചിത്രത്തില്‍ ഇല്ല.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കമ്മീഷണര്‍ – 3

June 1st, 2010

commissioner-suresh-gopiരാഷ്ട്രീയക്കാരെയും, മേലധികാരികളേയും കൂസാത്ത കിടിലന്‍ ഡയലോഗുകളും, സ്റ്റണ്ട് രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ ഹരം കൊള്ളിച്ച കമ്മീഷണര്‍ ഭരത് ചന്ദ്രന്‍ ഐ. പി. എസ്. വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നു. വന്‍ വിജയമായിരുന്ന  കമ്മീഷണര്‍ എന്ന ചിത്രം നടന്‍ സുരേഷ് ഗോപി, സംവിധായകന്‍ ഷാജി കൈലാസ്, രചയിതാവ്  രണ്‍ജി പണിക്കര്‍ എന്നിവരുടെ കരിയറിലെ വഴിത്തിരി വായിരുന്നു. പിന്നീട് ദി കിങ്ങ്, നരസിംഹം, ആറാം തമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ  ഷാജി കൈലാസ്  മലയാളത്തിലെ  ഏറ്റവും വിലപിടിപ്പുള്ള  സംവിധായകരുടെ പട്ടികയില്‍ ഇടം പിടിച്ചു.

കമ്മീഷണര്‍ ഇറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം തിരക്കഥാകൃത്ത് രണ്‍ജി പണിക്കര്‍ ഭരത് ചന്ദ്രന്‍ ഐ. പി. എസ്. എന്ന പേരില്‍ രണ്ടാം ഭാഗം ഒരുക്കിയിരുന്നു, ഇതും വന്‍ വിജയമായി. ഒരു ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയുടെ രണ്ടാം വരവിനു ഇത് വഴിയൊരുക്കി.

ഇത്തവണ കമ്മീഷണറുടെ മൂന്നാം ഭാഗം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  സംവിധായകന്‍ ഷാജി കൈലാസ് ആണ്. മൂന്നാം ഭാഗത്തിലും സുരേഷ് ഗോപി തന്നെയാണ് കമ്മീഷണര്‍ ഭരത് ചന്ദ്രനായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നാല്പതോളം ചിത്രങ്ങള്‍ അതും അധികവും ആക്ഷന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ഷാജി കൈലാസ് അദ്യമായാണ് സ്വന്തം ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ജനകന്‍ ദുബായില്‍

May 7th, 2010

suresh-gopiദുബായ്‌ : എസ്. എന്‍. സ്വാമി കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച് എന്‍. ആര്‍. സഞ്ജീവ് സംവിധാനം ചെയ്ത മള്‍ട്ടീ സൂപ്പര്‍ താര ചിത്രമായ ജനകന്റെ അന്താരാഷ്‌ട്ര തലത്തിലുള്ള ആദ്യ പ്രദര്‍ശനം ഇന്നലെ ദുബായില്‍ നടന്നു. ഗലേറിയ തിയേറ്ററില്‍ തിങ്ങി നിറഞ്ഞ സദസ്സിനു മുന്‍പില്‍ നടന്ന ആദ്യ പ്രദര്‍ശനത്തില്‍ കാണികളോടൊപ്പം സിനിമയില്‍ ടൈറ്റില്‍ റോള്‍ നിര്‍വ്വഹിച്ച സൂപ്പര്‍ താരം സുരേഷ് ഗോപിയും സിനിമ കാണാന്‍ എത്തിയത് കാണികളെ ആവേശ ഭരിതരാക്കി.

ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ പ്രതികാരത്തിന്റെ കഥ പറയുന്ന ജനകന്റെ പ്രമേയത്തില്‍ പുതുമയൊന്നുമില്ല. എന്നാല്‍ മോഹന്‍ ലാലും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഏറെ സാമൂഹ്യ പ്രസക്തിയുള്ള പ്രമേയമാണ് ഈ സിനിമയുടേത് എന്ന് വാര്‍ത്താ മാധ്യമങ്ങളിലൂടെയും താരങ്ങളുടെയും അഭിമുഖങ്ങളിലൂടെയും കേട്ട കാണികള്‍ക്ക്‌ സിനിമയുടെ യുക്തി ഭദ്രതയില്ലാത്ത അവതരണ രീതി നിരാശ ഉളവാക്കിയെങ്കില്‍ അതില്‍ തെല്ലും അതിശയോക്തി ഉണ്ടാവില്ല.

janakan-poster

എന്നാല്‍ സുരേഷ് ഗോപിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ദുബായിലെ ആദ്യ പ്രദര്‍ശനത്തില്‍ കാണികള്‍ ഏറെ ആവേശത്തോടെയാണ് തങ്ങളുടെ പ്രിയ താരത്തെ എതിരേറ്റത്. സിനിമാ പ്രദര്‍ശനത്തിന് ശേഷം നടന്ന ചോദ്യോത്തര വേളയില്‍ കാണികള്‍ തങ്ങളുടെ സ്നേഹാദരങ്ങള്‍ കൊണ്ട് സുരേഷ് ഗോപിയെ വീര്‍പ്പ്മുട്ടിച്ചു. ഇത്തരം ഒരനുഭവം തനിക്ക് സമ്മാനിച്ച ദുബായ്‌ നഗരത്തിനു നന്ദി പറഞ്ഞ അദ്ദേഹം ജനകന്‍ ഏറെ സാമൂഹ്യ പ്രസക്തിയുള്ള സിനിമയാണ് എന്ന് അഭിപ്രായപ്പെട്ടു.

suresh-gopi-janakan

ചോദ്യോത്തര വേള

വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്‌ സമൂഹത്തില്‍ നില നില്‍ക്കുന്ന തിന്മകളെ പറ്റിയും തങ്ങള്‍ നേരിടേണ്ടി വരാവുന്ന വിപത്തുകളെ പറ്റിയും ബോധ്യം വേണം. എന്നാലേ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ അവര്‍ക്ക്‌ കഴിയൂ. സാമൂഹ്യ വിരുദ്ധര്‍ ഒരുക്കുന്ന ചതിക്കുഴികളില്‍ വീഴാതെ തങ്ങളെ തന്നെ സംരക്ഷിക്കാന്‍ കുട്ടികള്‍ക്ക്‌ വേണ്ട ജാഗ്രത നല്‍കാന്‍ ഇന്നത്തെ സാമൂഹികാവസ്ഥയുടെ വ്യക്തമായ പരിച്ഛേദമായ ജനകനെ പോലെയുള്ള സിനിമകള്‍ക്ക്‌ കഴിയും എന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

suresh-gopi

ചോദ്യങ്ങള്‍ക്ക്‌ സുരേഷ് ഗോപി മറുപടി പറയുന്നു

താന്‍ സിനിമയില്‍ തെറി പറയുന്നതിനെ ഒരു ചോദ്യത്തിന് മറുപടിയായി ന്യായീകരിച്ച അദ്ദേഹം, ദുഷിച്ച സാമൂഹിക വ്യവസ്ഥയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്‌,  ആവശ്യം വന്നാല്‍ നല്ല തെറി പറയാന്‍ കഴിയണം എന്ന സുരേഷ് ഗോപിയുടെ മറുപടി കാണികളില്‍ ചിരിയുണര്‍ത്തി. കള്ളവും ചതിയും പതിയിരിക്കുന്ന സമൂഹത്തില്‍ നിന്നും കുട്ടികളെ മറച്ചു പിടിച്ചു കൊണ്ട് സംരക്ഷിക്കുന്നതില്‍ കാര്യമില്ല. അത് അവരെ കൂടുതല്‍ അപകടത്തില്‍ കൊണ്ട് ചെന്നെത്തിക്കുകയെ ഉള്ളൂ എന്നതാണ് ജനകന്‍ നല്‍കുന്ന സന്ദേശം. കുട്ടികളെ സമൂഹത്തിലെ വിപത്തുകളെ പറ്റി ബോധാവാന്മാരാക്കണം. എന്നാലേ സിനിമയിലെ കഥ പോലെയുള്ള സംഭവങ്ങളില്‍ നിന്നും അവര്‍ക്ക്‌ സ്വയം രക്ഷിക്കാന്‍ കഴിയൂ എന്നും സുരേഷ് ഗോപി പറഞ്ഞു.

sathar-al-karan

സത്താര്‍ അല്‍ കരണ്‍

ലൈന്‍ ഓഫ് കളേഴ്സ് നിര്‍മ്മാതാക്കളായ ജനകന്റെ അന്താരാഷ്‌ട്ര തലത്തിലുള്ള ആദ്യ പ്രദര്‍ശനം ജനകന്റെ അന്‍പതാം ദിന ആഘോഷത്തോടൊപ്പം ദുബായില്‍ സംഘടിപ്പിച്ചത് എക്സിക്യൂട്ടിവ്‌ ബാച്ചിലേഴ്സ് ഡോട്ട് കോം ആണ്. തങ്ങളുടെ അടുത്ത പ്രോജക്റ്റ്‌ മമ്മുട്ടി – എസ്. എന്‍. സ്വാമി ടീമിന്റെ കാമല്‍ ആണ് എന്ന് എക്സിക്യൂട്ടിവ്‌ ബാച്ചിലേഴ്സ് ഡോട്ട് കോം  സ്ഥാപകനായ സത്താര്‍ അല്‍ കരണ്‍ അറിയിച്ചു. സത്താര്‍ തന്നെ കഥയും തിരക്കഥയും നിര്‍വഹിക്കുന്ന ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന “ക്യാമ്പസ്‌ സ്റ്റോറി” എന്ന ചലച്ചിത്രവും അണിയറയില്‍ ഒരുങ്ങി വരുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « “ചിത്രങ്ങള്‍” പ്രദര്‍ശനത്തിനു തയ്യാറായി
Next » സിനിമാ താരങ്ങള്‍ പ്രതിഫലം കുറയ്ക്കും »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine