കഥയറിയാതെ പകര്‍ത്തി എഴുതുന്നതിനിടയില്‍ കടലാസില്‍ ചത്തു കിടന്ന ഒരു ഈച്ചയെ കണ്ടു അത് പോലെ ഒരു ഈച്ചയെ വരച്ചു വെച്ച കഥ നാം കേട്ടിട്ടുണ്ട്. ഇങ്ങനെ, ഒരു വാക്കും, വള്ളിയും, പുള്ളിയും വിടാതെ പകര്‍ത്തി എഴുതുന്നതിനെയാണ് ഈച്ച കോപ്പി എന്ന് പറയുന്നത്. കഴിഞ്ഞ ദിവസം “ഞങ്ങളുടെ വെബ് സൈറ്റില്‍ പരസ്യം ചെയ്യാന്‍ എന്നെ വിളിക്കൂ” എന്ന് പറഞ്ഞു വന്ന ഈമെയിലില്‍ കണ്ട ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു ഈച്ച കോപ്പി വാര്‍ത്ത കണ്ടു ആ വെബ് സൈറ്റില്‍. e പത്രത്തില്‍ കഴിഞ്ഞ ദിവസം വന്ന ഒരു വാര്‍ത്തയുടെ ഈച്ച കോപ്പി ആ വെബ് സൈറ്റില്‍ നിന്നും സ്ക്രീന്‍ പ്രിന്റ് എടുത്തതാണ് താഴെ:
ഇതേ വാര്‍ത്ത e പത്രത്തില്‍ വന്നത് താഴെ:
വാര്‍ത്തകള്‍ എല്ലാവരും അറിയട്ടെ. അതിനുള്ള എല്ലാ ശ്രമങ്ങളും നല്ലത് തന്നെ. എന്നാല്‍ ഒരു ലേഖനം അതേപടി പകര്‍ത്തുന്നത് നല്ല പ്രവര്‍ത്തനമല്ല.
– വര്‍ഷിണി
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: varshini
യാസീന്‍.. വാര്‍ത്തകള്‍ കോപ്പിചെയ്യാം പക്ഷേ കിട്ടിയ ഉറവിടം എഴുതിയാല്‍ അത് എഴുതിയ ആളെ ബഹുമാനിക്കലുമാണ്
ഈ പത്രത്തിൽ ഞാൻ എഴുതിയ "ഛർദ്ദിൽ മണക്കുന്ന ന്യൂസവറുകൾ" എന്നപോസ്റ്റ് അതിലെ അക്ഷരത്തെറ്റും വ്യാകരണപിശകുമടക്കം ഒരാൾ കോപ്പിയടിച്ചവിവരം പത്രാധിപർ അറിയിക്കുകയുണ്ടായി.ഒരു മാധ്യമപ്രവർത്തകൻ ആണത് സ്വന്തം പെരിൽ ഇട്ടത് എന്ന് അറിഞ്ഞപ്പോൾ സഹതാപം തോന്നി. മോഷ്ടിച്ചതിനുശേഷം അത് പിടിക്കപ്പെട്ടാൽ നാലാൾ അറിയുവാൻ ആണ് ചെയ്തതെന്ന് പറയുന്നത് ശുദ്ധതെമ്മാടിത്തരം ആണ്. അവിടെ കടപ്പാട് എന്ന് ചേർക്കേണ്ട സാമാന്യമര്യാദയുണ്ട്. അല്ലാതെ അന്യന്റെ ആശയം കട്ടെടുത്ത് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചല്ല വായനക്കാരനിൽ എത്തിക്കേണ്ടത്. ഗ്രൂപ്പുകളിൽ പ്രസിദ്ധീകരിക്കുന്ന വിഷയങ്ങളിൽ ഇത്തരം മോഷണവസ്തുക്കൾ കടന്നുകയറിയാൽ അത് ഒഴിവാക്കേണ്ടതും അത്തരക്കാരെ വിലക്കേണ്ടതും ഗ്രൂപ്പുനടത്തിപ്പുകാരൻ/ർ ടെ ഉത്തരവാദിത്വം ആണ്.