അബുദാബി : കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടായി മുന്നോട്ടു പോയാൽ, വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ വിജയം നില നിർത്താൻ കഴിയും എന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റും തൃശൂർ ജില്ല കോണ്‍ഗ്രസ്സ് ജനറൽ സെക്രട്ടറി യുമായ എം. കെ. സലാം അഭിപ്രായപ്പെട്ടു.
മന്ത്രിമാർക്ക് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നില്ലാ എങ്കിൽ ആ സ്ഥാനത്തു അവർ തുടരുന്നതിൽ അർത്ഥമില്ലാ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്സഫ യിലെ മലയാളി സമാജ ത്തില്‍ സംഘടിപ്പിച്ച ഓ ഐ സി സി തൃശൂർ ജില്ല്ലാ കമ്മിറ്റിയുടെ സ്വീകരണ വേദി യിൽ സംസാരിക്കുക യായിരുന്നു എം. കെ. സലാം.
അബുദാബി ഓ ഐ സി സി തൃശൂർ ജില്ല പ്രസിഡന്റ് ഷബീർ മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് പുഷ്കർ, കെ എച് താഹിർ, ടി എ നാസർ, സി സാദിഖ് അലി, ടി എ സഗീർ, ടി എം നിസ്സാർ എന്നിവർ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, മലയാളി സമാജം