അബുദാബി : തലസ്ഥാന നഗരിയിലെ സായിദ് ഫസ്റ്റ് സ്ട്രീറ്റില്‍ (ഇലക്ട്ര സ്ട്രീറ്റ്) നിന്നും അല്‍ മരിയ ഐലന്‍ഡി ലേക്കു പോകുന്ന പാലം, ജനുവരി 11 മുതല്‍ ഫെബ്രുവരി ഒന്നു വരെ അടച്ചിടും എന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോര്‍ട്ട് സെന്റർ (ഐ. ടി. സി.) അറിയിച്ചു. ഈ കാലയളവില്‍ വാഹനം ഓടിക്കുന്നവര്‍ മറ്റു റൂട്ടുകള്‍ തെരഞ്ഞെടുക്കണം എന്ന് ഐ. ടി. സി. അഭ്യര്‍ത്ഥിച്ചു.
അല്‍ സാഹിയ (പഴയ ടൂറിസ്റ്റ് ക്ലബ്ബ് ഏരിയ TCA) യില്‍ അൽ മരിയ ദ്വീപിനെ അബുദാബി നഗരവുമായി ബന്ധിപ്പിക്കുന്ന നാല് പാല ങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ അടച്ചിടുന്ന പാലം.
ഹംദാൻ സ്ട്രീറ്റ്, അൽ റീം സ്ട്രീറ്റ്, അൽ ഫലാഹ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മറ്റു മൂന്ന് പാല ങ്ങൾ വഴി അബുദാബിയിൽ നിന്നും അൽ മരിയ ഐലന്‍ഡിലേക്ക് സുഗമമായി യാത്ര ചെയ്യാന്‍ കഴിയും. ITC
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-bus, അബുദാബി, ഗതാഗതം