അബുദാബി : 2011- ലെ ടെന്‍ഷിന്‍ ട്രോഫി ഇന്‍റര്‍നാഷ്ണല്‍ ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ ഷിപ്പില്‍ മലയാളികള്‍ നേതൃത്വം നല്‍കിയ യു. എ. ഇ. ടീമിന് സുവര്‍ണ്ണ തിളക്കം.
ഏപ്രില്‍ 30 ന് ശ്രീലങ്ക യിലെ കാന്തി പാരാധിനി യൂണിവേഴ്സിറ്റി യില്‍ വെച്ച് നടന്ന ചാമ്പ്യന്‍ ഷിപ്പില്‍ നാല് മലയാളികള്‍ അടക്കം ആറ് ഇന്ത്യ ക്കാരും, ഒരു ഇറാഖി പൌരനുമാണ് യു. എ. ഇ. ക്ക് വേണ്ടി ‘ഷോട്ടോകാന്‍ റിയു ടെൻഷിന്‍ കാന്‍’ കരാട്ടേ ടീമിന്‍റെ നേതൃത്വ ത്തിൽ സ്വര്‍ണ്ണം കൊയ്തത്.
ശ്രീലങ്ക, ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, മാലി ദ്വീപ്, മലേഷ്യ തുടങ്ങിയ നിരവധി രാജ്യ ങ്ങളിൽ നിന്ന് ആയിരത്തിൽ പ്പരം കരാട്ടേ അഭ്യാസികൾ പങ്കെടുത്ത അന്താരാഷ്ട്ര ഓപ്പൺ കരാട്ടേ ചാമ്പ്യൻ ഷിപ്പിൽ യു. എ. ഇ. ക്കുണ്ടായ മികച്ച നേട്ടത്തിൽ യു. എ. ഇ. കരാട്ടേ ഫെഡറേഷൻ അംഗങ്ങൾ ആഹ്ലാദത്തിലാണ്.
വിജയികളുടെ പേരു വിവരങ്ങൾ :
ഷിഹാൻ ഇബ്രാഹിം ചാലിയത്ത് (ചാവക്കാട്),
സെൻസായ് എം. എ. ഹക്കീം (പെരുമ്പിലാവ്).
സെൻസായ് മൊയ്തീൻ ഷാ (ചെന്നറ).
ശെയ്ഖ് സാലിഹ് അൽ ജുബൂരി (ഇറാഖ്).
ശ്രീകാന്ത് ശ്രീകുമാർ ( കൊച്ചി).
മുഹമ്മദ് രിഹാൻ അലി (ചെന്നൈ).
പ്രവീൺ നായിക്ക് (മുംബായ്).
ഹാസിഫ് മുഹമ്മദ് (തിരുച്ചിറപ്പള്ളി).
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം