അബുദാബി : ജപ്പാന്‍ ഗവണ്മെന്‍റ് കരാട്ടെ ഫെഡറേഷന്‍ പ്രതിനിധിയും ടെന്‍ഷിന്‍ – ഷോട്ടോകാന്‍ കരാട്ടേ വേള്‍ഡ്ചീഫുമായ കാഞ്ചോ മമറുമിവ, ഏഷ്യന്‍ കരാട്ടേ ഫെഡറേഷന്‍ പ്രതിനിധിയും ഇന്ത്യന്‍ കരാട്ടേ ഫെഡറേഷന്‍ പ്രസിഡണ്ടുമായ ഷിഹാന്‍ ഹസ്രത്ത് അലി ഖാന്‍ എന്നിവര്‍ നയിക്കുന്ന കരാട്ടേ സെമിനാറും വിദ്യാര്‍ത്ഥി കള്‍ക്കായുള്ള ട്രെയിനിംഗ് ക്യാമ്പും വ്യാഴം വെള്ളി ദിവസ ങ്ങളിലായി (ഒക്ടോബര്‍ 27, 28) അബുദാബി മുസ്സഫാ (10) എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്‍റ്ര്‍ നാഷണല്‍ അക്കാദമിയില്‍ വെച്ച് നടക്കുന്നു.
വ്യാഴാഴ്ച വൈകീട്ട് 5 മുതല്‍ ജൂനിയര്‍ കരാട്ടേ വിദ്യാര്‍ത്ഥി കള്‍ക്കായാണ് സെമിനാറും ട്രെയിനിംഗ് ക്യാമ്പും ഒരുക്കി യിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ 9 മുതല്‍ കരാട്ടെ അദ്ധ്യാപ കര്‍ക്കും മുഴുവന്‍ വിദ്യാര്‍ത്ഥി കള്‍ക്കു മായാണ് പരിപാടികള്‍ നടക്കുക.
തെന്‍ഷികാന്‍ – ഷോട്ടോകാന്‍ യു. എ. ഇ. കരാട്ടെ ഫെഡറേഷനന്‍റെ ആഭിമുഖ്യ ത്തിലാണ് പരിപാടി കള്‍ നടക്കുക. ഫെഡറേഷന്‍ ചീഫ് ഷിഹാന്‍ ഇബ്രാഹിം ചാലിയത്ത്, ഹെഡ്ഡ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അബ്ദുള്‍ ഹക്കീം എന്നിവര്‍ നേതൃത്വം നല്‍കും.
കൂടുതല്‍ വിവര ങ്ങള്‍ക്കായി 050 82 99 055 / 050 90 19 304 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം