അബുദാബി : എഴുത്തും വായനയും മനുഷ്യനെ നല്ലനില യിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഉതകും വിധം വലിയ ഒരളവില്‍ സംസ്‌കരിക്കും എന്ന് പ്രശസ്ത ചെറു കഥാകൃത്തും നോവലിസ്റ്റുമായ അംബികാ സുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു.
അബുദാബി ശക്തി തിയ്യറ്റേഴ്‌സ് ‘വായനയും സമകാലീന സമൂഹവും’ എന്ന വിഷയത്തെ ആസ്പദമാക്കി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുക യായിരുന്നു അദ്ദേഹം.
കേരളത്തിന്‍റെ നവോത്ഥാന മുന്നേറ്റ ങ്ങളില്‍ തകഴി, ബഷീര്‍, ഉറൂബ്, എസ്. കെ. പൊറ്റക്കാട്, കേശവ ദേവ്, പൊന്‍കുന്നം വര്‍ക്കി എന്നിവരെ പോലെയുള്ള എഴുത്തുകാര്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്.
ആ അവസ്ഥയില്‍ നിന്നും കാല്‍പനികത യിലേക്കും ആധുനികത യിലേക്കും ഉത്താരാധുനികത യിലേക്കും വഴിമാറിയ മലയാള സാഹിത്യം നവോത്ഥാന കാലത്ത് എന്തിനു വേണ്ടിയാണോ ഉപയോഗി ച്ചിരുന്നത് അതേ രീതിയില്‍ സാമൂഹ്യ പ്രശ്‌നങ്ങളില്‍ കൃത്യമായി ഇടപെടുന്ന രീതിയിലേക്ക് ഇന്ന് മാറിയിട്ടുണ്ട് .
പല തലങ്ങളിലായി പല കാര്യങ്ങളിലും കഥ, കവിത, നോവല്‍ തുടങ്ങിയ സാഹിത്യ ശാഖകള്‍ ഇട പെട്ടിട്ടുണ്ട്. ലോകത്ത് ഇന്നു വരെ ഉണ്ടായിട്ടുള്ള എല്ലാ സാമൂഹിക മാറ്റ ങ്ങളുടേയും പിന്നില്‍ പ്രത്യക്ഷത്തില്‍ അല്ലാതെ തന്നെ സാഹിത്യം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.
ശക്തി തിയ്യറ്റേഴ്‌സ് പ്രസിഡന്‍റ് റഹിം കൊട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗോവിന്ദന്‍ നമ്പൂതിരി സ്വാഗതവും സാഹിത്യ വിഭാഗം ആക്ടിംഗ് സെക്രട്ടറി ശശിഭൂഷന്‍ നന്ദിയും പറഞ്ഞു.
-അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, ശക്തി തിയേറ്റഴ്സ്, സാഹിത്യം