ദുബായ് : തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത ഖിസ്സ പാട്ട് പ്രതിഭ യും പ്രഭാഷകനു മായ ബഷീര്‍ അഹമ്മദ് ബുര്‍ഹാനി മുള്ളൂര്‍ക്കര യുടെ ബദര്‍ ഖിസ്സ പാട്ട് അവതരണം ദുബായ് കെ. എം. സി. സി. ഹാളില്‍ നടന്നു. ബദര്‍ കഥാ അവതരണം നടത്തിയ ബഷീര്‍ അഹമ്മദ് ബുര്‍ഹാനി യോടൊപ്പം സല്‍മാന്‍ ഫാരിസി ഖിസ്സ പാട്ടുകള്‍ പാടി.
ഈയിടെ അന്തരിച്ച പ്രശസ്ത മാപ്പിളപ്പാട്ട് കലാ കാരനും ഖിസ്സ പാട്ട് അവതാര കനുമായിരുന്ന മുള്ളൂര്‍ക്കര ഹംസ മൌലവി യുടെ കൂടെയും മകനായ ബഷീര്‍ അഹമ്മദ് ബുര്‍ഹാനി യോടൊപ്പവും കഴിഞ്ഞ ഏഴു വര്‍ഷമായി ഖിസ്സ പാട്ടു പാടുന്ന യുവ ഗായകന്‍ ആണ് സല്‍മാന്‍ ഫാരിസി. തിങ്കളാഴ്ച കൂടി കെ. എം. സി. സി. ഹാളില്‍ ബദര്‍ ഖിസ്സ പാട്ട് അവതരിപ്പിക്കും.
ദുബായ് കെ. എം. സി. സി. വൈസ് പ്രസിഡന്‍റ് ഉബൈദ് ചേറ്റുവ, പരിപാടി ഉദ്ഘാടനം ചെയ്തു. ജമാല്‍ മനയത്ത് അദ്ധ്യക്ഷത വഹിച്ചു. കെ. എം. എ. ബക്കര്‍ മുള്ളൂര്‍ക്കര, റഈസ് തലശ്ശേരി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അഷ്‌റഫ് പിള്ളക്കാട്, അലി കാക്കശ്ശേരി, കെ. എസ്. ഷാനവാസ്, അലി കയ്പ്പമംഗലം എന്നിവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് വെട്ടുകാട് സ്വാഗതവും പി. എ. ഫാറൂക്ക് നന്ദിയും പറഞ്ഞു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., സംഗീതം