അബുദാബി : കെ. എസ്. സി. സാഹിത്യ വിഭാഗവും ശക്തി സാഹിത്യ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ‘സാഹിത്യ സദസ്സ്’ സമകാലീന നോവല്‍ – ചെറുകഥാ സാഹിത്യ സംവാദ ങ്ങളുടെ സമ്മോഹന വേദിയായി.
അനുസ്മരണ സമ്മേളനം, സാഹിത്യ സംവാദം എന്നീ രണ്ടു വിഭാഗ ങ്ങളിലായാണ് സാഹിത്യ സദസ്സ് ഒരുക്കിയത്. ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി സഫറുള്ള പാലപ്പെട്ടി ആമുഖ പ്രഭാഷണം നടത്തി.
കെ. എസ്. സി. സാഹിത്യ വിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍ അദ്ധ്യക്ഷത വഹിച്ച സാഹിത്യ സംവാദ ത്തില്‍ ബെന്യാമിന്‍ ചെറുകഥാ സാഹിത്യത്തെ കുറിച്ചും കെ. പി. രാമനുണ്ണി സമകാലീന നോവല്‍ സാഹിത്യത്തെ കുറിച്ചും സംസാരിച്ചു.
അനുസ്മരണ സമ്മേളനത്തിനു കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി അദ്ധ്യക്ഷത വഹിച്ചു. കെ. പി. രാമനുണ്ണി വയലാര്‍ – ചെറുകാട് അനുസ്മരണ പ്രഭാഷണവും ബെന്യാമിന്‍ ടി. വി. കൊച്ചു ബാവ അനുസ്മരണ പ്രഭാഷണവും നിര്‍വ്വഹിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, ശക്തി തിയേറ്റഴ്സ്, സാഹിത്യം