അബുദാബി : സ്തനാര്‍ബുദ ത്തിനെതിരെ അബുദാബിയില്‍ നടക്കുന്ന കാമ്പയി നിന്‍റെ ഭാഗമായി ലൈഫ് ലൈന്‍ ആശുപത്രി സൌജന്യ മാമോഗ്രാം പരിശോധന നടത്തുന്നു.
അബുദാബി ടൂറിസം അതോറിറ്റി യുമായി ചേര്‍ന്നാണ് ഈ സംരംഭം. ഒക്ടോബര്‍ 19 ബുധനാഴ്ച അല്‍ വഹ്ദ മാളിലും 20, 21 തിയ്യതി കളില്‍ ( വ്യാഴം, വെള്ളി ദിവസ ങ്ങളില്‍) മറീനാ മാളിലും വൈകീട്ട് 4 മണി മുതല്‍ 10 മണി വരെ സൌജന്യ പരിശോധന നടത്തും. മാത്രമല്ല സ്തനാര്‍ബുദ പരിശോധന സ്വയം നടത്താനുള്ള പരിശീലനവും നല്‍കും.
40 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകളും ഈ സൗകര്യം ഉപയോഗ പ്പെടുത്തണം എന്ന് ലൈഫ് ലൈന്‍ ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.