കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ നേട്ടം കൈവരിച്ചു. 92 മുന്‍സിപാലിറ്റികളില്‍ 70 ഇടത്തും അവര്‍ വിജയിച്ചു. കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ആകെയുള്ള 144 വാര്‍ഡുകളില്‍ 117-ലും തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഇവിടെ ബി.ജെ.പി അഞ്ച് സീറ്റുകള്‍ നേടി.
2010-ല്‍ 33 മുന്‍സിപാലിറ്റികള്‍ മാത്രം ലഭിച്ച തൃണമൂല്‍ ഇത്തവണ നെടിയത് ഇരട്ടി വിജയം. പശ്ചിമ ബംഗാളില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും തിരിച്ചടി തുടരുകയാണ്. മുപ്പത് വര്‍ഷം ബംഗാള്‍ ഭരിച്ച സി.പി.എമിനു പലയിടങ്ങളിലും കെട്ടിവച്ച കാശു പോലും നഷ്ടമായി. ഇടതു മുന്നണി ആകെ അഞ്ചിടത്ത് ഒതുങ്ങി. കോണ്‍ഗ്രസും അഞ്ചിടത്ത് മാത്രമാണ് വിജയിച്ചത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍