ബാംഗ്ലൂര് : മലയാളി  സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ശ്രീരാജ് (27) ബാംഗ്ലൂരില്‍ മൃഗീയമായി  കൊല്ലപ്പെട്ടു. കോഴിക്കോട് മലാപ്പറമ്പ് മാസ് കോര്‍ണര്‍ റിട്ടയേഡ് എല്‍. ഐ. സി.  ഉദ്യോഗസ്ഥന്‍ ഇന്ദീവരത്തില്‍ സുബ്രഹ്മണ്യന്റെ മകനാണ്. ദേഹമാസകലം  സെലോടേപ്പ് കൊണ്ടു വരിഞ്ഞുകെട്ടി, തലയില്‍ പ്ലാസ്റ്റിക് കവര്‍ മുറുക്കിയ  നിലയില്‍ പൂട്ടിയിട്ട കാറിന്റെ പിന്‍സീറ്റിലായിരുന്ന ശ്രീരാജിന്റെ മൃതദേഹം  കണ്ടെത്തിയത്. ഒരു ഐ. ടി. കമ്പനിയില്‍  ജോലി ചെയ്യുന്ന ശ്രീരാഗ് എ. ഇ. സി. എസ്. ലേഔട്ടില്‍ സുഹൃത്തിനൊപ്പമാണ്  താമസിച്ചിരുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
                
                
                
                
                                
				- ന്യൂസ് ഡെസ്ക്
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: കുറ്റകൃത്യം, ദുരന്തം