ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ വളരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ് വീണ്ടും ലോക മാധ്യമങ്ങള്‍. തമിഴ് പുലികള്‍ക്ക് എതിരേ നടത്തിയ സൈനിക നടപടിയില്‍ സാധാരണക്കാരായ അനേകായിരം തമിഴ് വംശജരുടെ ജീവനാണ് പൊലിഞ്ഞത്. മാത്രമല്ല ശ്രീലങ്കന്‍ സൈന്യം സന്നദ്ധ സംഘടനകളെപ്പോലും ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്കിയിരുന്നില്ല. ഈ ആരോപണങ്ങള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തിനു ശേഷമാണ് ശക്തമായത്.
ഏകദേശം 20,000 സാധാരണക്കാരായ തമിഴ് ജനങ്ങളാണ് ഏറ്റുമുട്ടലിന്റെ അവസാന ആഴ്ച്ചകളില്‍ നടന്ന സൈന്യത്തിന്റെ വെടി വെപ്പില്‍ കൊല്ലപ്പെട്ടത്. ആകാശത്ത് നിന്ന് എടുത്ത ചിത്രങ്ങള്‍, ഔദ്യോഗിക രേഖകള്‍, ദൃക് സാക്ഷി വിവരണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ് ഈ കണ്ടെത്തല്‍. പ്രതിദിനം ആയിരത്തോളം സാധാരണ ജനങ്ങള്‍ ആണ് മെയ് 19 വരെ കൊല്ലപ്പെട്ടതെന്നും അവര്‍ അവകാശപ്പെട്ടു.
ശ്രീലങ്കന്‍ സൈന്യം ഈ റിപ്പോര്‍ട്ടുകള്‍ തള്ളിയിട്ടുണ്ട്. തെളിവിനായി പുറത്തു വിട്ട ചിത്രങ്ങള്‍ വ്യാജമാണെന്ന് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അവകാശപ്പെട്ടു. അതേ സമയം ഐക്യ രാഷ്ട്ര സഭയുടെ കണക്കുകള്‍ അനുസരിച്ച് ഏപ്രില്‍ അവസാന വാരം വരെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം ആകെ 7,000 ആണ്. ഐക്യ രാഷ്ട്ര സഭയും സര്‍ക്കാരും മാധ്യമങ്ങളും ഇങ്ങനെ കണക്കുകളും തെളിവുകളും നിരത്തുമ്പോഴും അവശേഷിക്കുന്ന തമിഴ് ജനതയുടെ ഭാവി എന്താണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
- ജ്യോതിസ്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മനുഷ്യാവകാശം, യുദ്ധം