Friday, May 20th, 2011

പുലിത്തലവന്‍ പ്രഭാകരന്‍ തിരിച്ചു വരുമെന്ന് വൈക്കോ

ചെന്നൈ : എല്‍. ടി. ടി. ഇ. തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ല എന്നും തക്ക സമയം നോക്കി ഒളിവില്‍ നിന്നും പുറത്തു വരുമെന്നും എം. ഡി. എം. കെ. നേതാവ് വൈക്കോ ചെന്നൈയില്‍ നടന്ന ഒരു പൊതു സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ശ്രീലങ്കയിലെ മുള്ളിവൈക്കല്‍ ആശുപത്രി ശ്രീലങ്കന്‍ സൈന്യം ആക്രമിച്ചു അന്‍പതോളം പേരെ വധിച്ചതിന്റെ രണ്ടാം വാര്‍ഷികം ആചരിക്കുന്ന പൊതു യോഗത്തിലാണ് വൈക്കോ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌.

ltte-prabhakaran-alive-epathram
(പ്രഭാകരന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വന്നതിന്റെ തൊട്ടുപിറകെ പ്രഭാകരന്‍ തന്റെ മരണവാര്‍ത്ത ടി.വി.യില്‍ കാണുന്നതിന്റെ ഫോട്ടോ ഒരു തമിഴ്‌ പത്രം പുറത്തു വിടുകയുണ്ടായി.)

ശ്രീലങ്കയില്‍ സര്‍ക്കാര്‍ സൈന്യം തമിഴ്‌ വംശജര്‍ക്ക്‌ എതിരെ നടത്തിയ മനുഷ്യത്വ രഹിതമായ കൂട്ടക്കൊലയുടെയും യുദ്ധ കുറ്റകൃത്യങ്ങളെയും കുറിച്ച് ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നിന്നും പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ച് ശ്രീലങ്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ വൈക്കോ വിശദീകരിച്ചു.

3.3 ലക്ഷം തമിഴ്‌ വംശജരെ യുദ്ധ രഹിത മേഖലയിലേക്ക്‌ ആട്ടിത്തെളിച്ചതിന് ശേഷം സൈന്യം ഇവരെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ 2500 കുട്ടികളുടെ അവയവങ്ങള്‍ ബോംബ്‌ ആക്രമണത്തില്‍ വേര്‍പെടുകയും ശരീരം ഷെല്‍ ആക്രമണത്തില്‍ ചിതറുകയും ചെയ്തു. തമിഴ്‌ സ്ത്രീകളെ ശ്രീലങ്കന്‍ സൈന്യം ക്രൂരമായി കൂട്ട ബലാല്‍സംഗം ചെയ്തു. ആശുപത്രികള്‍ തിരഞ്ഞു പിടിച്ചു സൈന്യം ആക്രമിച്ചു. ഇതെല്ലാം താന്‍ ഐക്യ രാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ നിന്നും വായിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ “മാഫിയ മനസ്” എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി തമിഴ്‌ മക്കളുടെ താല്‍പര്യങ്ങള്‍ ബലി കഴിച്ച മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അദ്ദേഹത്തെ താന്‍ കൂടുതല്‍ ദുഖിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ക്രഡിറ്റ് – ഡബിറ്റ് കാർഡ് ഉപയോഗിക്കുവാന്‍ പുതിയ സംവിധാനം
 • ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ അവകാശം : സുപ്രീം കോടതി
 • കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചു
 • പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരോധനം
 • കോണ്‍ഗ്രസ്സ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് : വിജ്ഞാപനം പുറപ്പെടുവിച്ചു
 • മദ്യപിച്ചുള്ള ഡ്രൈവിംഗ് : മദ്രാസ് ഹൈക്കോടതിയുടെ വിചിത്ര ശിക്ഷ
 • ഫോറെക്‌സ് ട്രേഡിംഗ് : 34 ഓണ്‍ ലൈന്‍ സൈറ്റുകള്‍ക്ക് ആര്‍. ബി. ഐ. വിലക്ക്
 • നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
 • ഐ. എൻ. എസ്. വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ചു
 • ഗുലാം നബി ആസാദ് കോണ്‍ഗ്രസ്സില്‍ നിന്നും രാജി വെച്ചു
 • വാങ്ക് വിളി മറ്റു മതസ്ഥരുടെ അവകാശങ്ങൾ ഹനിക്കുന്നില്ല: കർണ്ണാടക ഹൈക്കോടതി
 • ദേശ വിരുദ്ധം : എട്ട് യൂട്യൂബ് ചാനലുകൾ നിരോധിച്ചു
 • സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി
 • ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി
 • പതിനേഴു വയസ്സു കഴിഞ്ഞാല്‍ വോട്ടർ ഐ. ഡി. കാർഡിന് അപേക്ഷിക്കാം
 • ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
 • പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം : രാജ്‌ നാഥ് സിംഗ്
 • നിശ്ചയ ദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്‍റെ ഭാവി സുരക്ഷിതം
 • സി. ബി. എസ്. ഇ. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു
 • ദ്രൗപദി മുര്‍മു പതിനഞ്ചാമത് രാഷ്ട്രപതി • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine