ഓഹരി വിപണിയെ സംബന്ധിച്ച് ഇന്ന് ആഹ്ലാദത്തിന്റെ ദിനം. കഴിഞ്ഞ വര്‍ഷം ഉണ്ടായ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഘാതത്തില്‍ തകര്‍ച്ചയെ നേരിട്ടെങ്കിലും ഇന്ത്യന്‍ വിപണി താരതമ്യേന വളരെ വേഗം പുറത്തു വന്നിരുന്നു. മറ്റു വിപണികളെ അപേക്ഷിച്ച് ഇന്ത്യന്‍ വിപണി ശക്തമായി നില്‍ക്കുന്നതിനാല്‍ ധാരാളം വിദേശ നിക്ഷേപവും ഇവിടേക്ക് ഒഴുകിയെത്തി.
കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയെ കഴിഞ്ഞ പതിനാറു മാസത്തിനു ശേഷം ആദ്യമായി നിഫ്റ്റി 5000 പോയിന്റില്‍ എത്തിച്ചത്. തുടര്‍ന്നുള്ള നിലവാരം എപ്രകാരം ആയിരിക്കും എന്ന് പ്രവചിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്തായാലും നിക്ഷേപകര്‍ ലാഭമെടുക്കുവാന്‍ തുടങ്ങുന്നതോടെ വിപണിയില്‍ ഒരു “തിരുത്തല്‍” സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ പുതുതായി നിക്ഷേപിക്കുവാന്‍ ഒരുങ്ങുന്നവര്‍ കാത്തിരിക്കുന്നതാകും ബുദ്ധിയെന്നും ഒരു വിഭാഗം വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 16700 കടന്നു.
– എസ്. കുമാര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: സാമ്പത്തികം