Friday, September 18th, 2009

ട്വിറ്റര്‍ വിവാദം – തരൂര്‍ മാപ്പ് പറഞ്ഞു

sashi-tharoor-in-cattle-classഇക്കണോമി ക്ലാസ് വിമാന യാത്രയെ കന്നുകാലി ക്ലാസ് എന്ന് വിളിച്ച് അധിക്ഷേപിച്ചതിന് വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ മാപ്പ് പറഞ്ഞു. തന്റെ ട്വിറ്റര്‍ പേജില്‍ തന്നെയാണ് ക്ഷമാപണം നടത്തിയത്.
 
വിശുദ്ധ പശു എന്നത് വ്യക്തികളെ അല്ല അര്‍ത്ഥമാക്കുന്നത്. ആര്‍ക്കും വെല്ലു വിളിയ്ക്കാന്‍ ആവാത്ത വിശുദ്ധമായ തത്വങ്ങളെയാണ്. ഇത് തന്നെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം. മറ്റുള്ളവര്‍ തന്റെ നര്‍മ്മം മനസ്സിലാക്കും എന്ന് കരുതരുത് എന്ന് തനിക്ക് മനസ്സിലായി. വാക്കുകള്‍ വളച്ചൊടിക്കുന്നവര്‍ക്ക് അതിനുള്ള അവസരം നല്‍കരുത് എന്നും താന്‍ തിരിച്ചറിഞ്ഞു. തന്നോട് ചോദിച്ച ചോദ്യത്തിലെ പ്രയോഗം താന്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. ഇക്കണോമി ക്ലാസ്സില്‍ ആളുകളെ കന്നുകാലികളെ പോലെ ഇടിച്ചു കയറ്റുന്ന വിമാന കമ്പനികളോടുള്ള പ്രതിഷേധമാണ് ഈ പ്രയോഗം. യാത്രക്കാരോടുള്ള നിന്ദയല്ല. ഈ പ്രയോഗം മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ അതിന് കൂടുതല്‍ മോശമായ അര്‍ത്ഥങ്ങള്‍ കൈവരുന്നു എന്ന് എന്നോട് പറഞ്ഞപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ഇതില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഖേദിയ്ക്കുന്നു എന്ന് ശശി തരൂര്‍ തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
 

shashi-tharoor-twitter-apology

ശശി തരൂറിന്റെ ക്ഷമാപണം

 
“Cattle Class” എന്ന പ്രയോഗം ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവില്‍ 2007 സെപ്റ്റെംബറില്‍ ചേര്‍ത്തിയതാണ്. അതിന്റെ അര്‍ത്ഥമായി നിഘണ്ടുവില്‍ കൊടുത്തിരിക്കുന്നത് വിമാനത്തിലെ ഇക്കണോമി ക്ലാസ്സ് എന്നും. പ്രചാരത്തില്‍ ഉള്ള പുതിയ പദ പ്രയോഗങ്ങള്‍ ഓക്സ്ഫോര്‍ഡ് നിഘണ്ടുവില്‍ ഇടയ്ക്കിടയ്ക്ക് ഉള്‍പ്പെടുത്തുന്ന പതിവുണ്ട്. എന്നാല്‍ ഈ പ്രയോഗങ്ങളുടെ ഉല്‍ഭവമോ അതിലെ നൈതികതയോ ഇത്തരം ഉള്‍പ്പെടുത്തല്‍ വഴി സ്ഥിരീകരിക്കപ്പെടുന്നില്ല. ഈ ഉള്‍പ്പെടുത്തല്‍ വഴി ഓക്സ്ഫോര്‍ഡ് നിഘണ്ടു മോശമായ യാത്രാ സൌകര്യങ്ങളെ പറ്റിയുള്ള ഇക്കണോമി ക്ലാസ് യാത്രക്കാരുടെ പ്രതിഷേധം തന്നെയാണ് പ്രഖ്യാപിച്ചത്. കുട്ടികള്‍ക്ക് ഇരിക്കുവാനായി നിര്‍മ്മിച്ചതാണ് ഇക്കണോമി ക്ലാസ് സീറ്റുകള്‍ എന്ന് ഈ ക്ലാസില്‍ സഞ്ചരിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിയാം. തങ്ങളുടെ ശരീരം ഈ സീറ്റിലേക്ക് തിരുകി കയറ്റി ഇരിക്കുന്ന യാത്രക്കാര്‍ യാത്ര കഴിയും വരെ തന്റെ കൈയ്യും കാലും അടുത്തിരിക്കുന്ന ആളുടെ വ്യോമാതിര്‍ത്തി ലംഘിക്കാതിരിക്കാന്‍ പാട് പെടുന്നു. പ്ലാസ്റ്റിക് സ്പൂണും ഫോര്‍ക്കും കൊണ്ട് ഭക്ഷണം കഴിക്കുന്നതും ഒരു അഭ്യാസം തന്നെ. ഉറങ്ങാന്‍ ശ്രമിച്ചാല്‍ കഴുത്ത് ഉളുക്കും എന്നത് ഉറപ്പ്. എന്നാല്‍ മൂന്നിരട്ടിയോളം നിരക്കുള്ള ബിസിനസ് ക്ലാസിനേക്കാള്‍ യാത്രക്കാര്‍ കന്നുകാലികളെ കൊണ്ടു പോകുന്നത് പോലെയുള്ള ഇക്കണോമി ക്ലാസ് തന്നെ ആശ്രയിക്കുന്നത് ഇതെല്ലാം സഹിയ്ക്കുവാന്‍ തയ്യാറായി തന്നെയാണ്.
 
ഇത്തരം പരാമര്‍ശം നടത്തിയ ശശി തരൂര്‍ രാജി വെയ്ക്കണം എന്ന് രാജസ്ഥാന്‍ മുഖ്യ മന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.
 


Shashi Tharoor apologizes on “Cattle Class” tweet


 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

5 അഭിപ്രായങ്ങള്‍ to “ട്വിറ്റര്‍ വിവാദം – തരൂര്‍ മാപ്പ് പറഞ്ഞു”

  1. Narayanan says:

    ശശി തരൂരിന്റെ സാധരണക്കാരോടുള്ള മനോഭാവമാണ് കന്നുകാലി പ്രയോഗത്തിലൂടെ പ്രകടിപ്പിച്ചത്. ബ്രിട്ട്ഷ് ഭരണകാലത്ത് പല പ്രധാന സ്ഥലങളില് പട്ടികള്ക്കും ഇന്ത്യക്കാര്ക്കും പ്രവേശനമില്ലെന്ന് എഴുതിവെച്ചിരുന്ന സംസ്ക്കാത്തിന്റെ പിന്തുടച്ച അവകാശിക്ക് ഭരണത്തില് തുടരാന് അവകാശമില്ല.

  2. azeez says:

    azeezks@gmail.comOur MPs, MLAs and politicians travel in the luxuary class and enjoy life like Nawabs.But they masquerade a humble servant of the people and talk in the double tongu.And this is good enough for us the voter idiots for the great orgasmic appreciation.The problem with Tharoor is that he is an honest man.He rose to such a high level with his brilliance and hard work.He has never swallowed the blood money of the people like our dirty politicians,so far.So he made an honest and humourous comment in tune with the questioner.But we smelled a rat; deemed it as anti-people.Whoever has travelled a few hours in the wagon of Air Transport operators shall agree with his comments and enjoy it.But we trap him.Remember, the way we tried to trap him in the Flag issue, Spy issue of Israel and now the Cattle Wagon issue.This will go on until he stoops to our level-the completion of democratisaton!!!!

  3. Anonymous says:

    വളിച്ചതമാശയടിച്ചിരുന്ന മുഖ്യമന്ത്രിയേയും,വള്ളിപൊട്ടിയ ചെരുപ്പും വെട്ടിയൊതുക്കാത്ത തലമുടിയും ഉള്ള മുഖ്യമന്ത്രിയേയും, പ്രതിപക്ഷത്തിരിക്കുമ്പോൾ ജനകീയസമരവും ഭരണത്തിലേറിയപ്പോൾ പിണറായി വിരുദ്ധസമരവും പാർട്ടി നടപടിവന്നപ്പോൾ നിശ്ശബ്ദനായിരിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും ശീലിച്ചവർക്ക്‌ തരൂരിനെപ്പോലുള്ളവരെ ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ടായിരിക്കും.നിരവധി വർഷം ഐക്യരാഷ്ട്രസഭയിൽ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ കാശാണ്‌ തരൂർ ചിലവിടുന്നത്‌.അത്‌ തരൂരിന്റെ അവകാശമാണ്‌. ചുമ്മാ ഡയറിയും കക്ഷത്ത്‌ വച്ച്‌ പാർട്ടിയാപ്പീസിന്റെ തിണ്ണനിരങ്ങിയവർ ഉണ്ടാക്കിയത്‌ കോടികൾ. ഒരു പണിയും ചെയ്യാതെ രാഷ്ടീയം കൊണ്ട്‌ കോടികൾ ഉണ്ടാക്കിയ നേതാക്കന്മാർക്ക്‌ തരൂരിനെപ്പോലുള്ളവരെ ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ടുണ്ടാകും.അത്തരക്കാരെ തിരഞ്ഞെടുത്തു ശീലിച്ചവർക്കും തരൂർ ഒരു തലവേദനയാണ്‌.

  4. paarppidam says:

    താഴ്‌ന്നക്ലാസിൽ യാത്രചെയ്യുന്നവരെ "വിശുദ്ധപശുക്കൾ" എന്ന പ്രയോഗത്തിലൂടെ മനപ്പൊർവ്വം കന്നുകാലികൾ എന്ന അർത്ഥത്തിൽ എഴുതി അധിക്ഷേപിച്ചു എങ്കിൽ തീർച്ചയായും പ്രതിഷേധിക്കുന്നു.ഇനി ഇതിന്റെ മറുവശം നോക്കാം.തന്നോടുള്ള ചോദ്യത്തിനു അതേ ശൈലിയിൽ മറുപടിനൽകുമ്പോൾ തരൂർ തന്റെ ഇപ്പോഴത്തെ സ്ഥാനവും ജീവിക്കുന്ന രാജ്യത്തെ രീതിയും ഓർമ്മിക്കണമായിരുന്നു.പണ്ട്‌ ബഹു.ആന്റണി നടത്തിയപ്രയോഗത്തെ വളച്ചൊടിച്ചത്‌ ഒരുപക്ഷെ ഇദ്ദേഹം അറിഞ്ഞുകാണില്ല. അദ്ദേഹം ഉദ്ദേശിച്ചതൊന്ന് അതിനു മറ്റുള്ളവർ നൽകിയ വിശദീകരണം മറ്റൊന്ന്.ഓക്സ്ഫോർഡ്‌ ഡിൿഷണറിപോയിട്ട്‌ അന്നന്നത്തെ പത്രം പോലും കാണാത്ത നേതാക്കന്മാരും മന്ത്രിമാരും ഉള്ള നാട്ടിൽ (ബീഹാറിലും മറ്റും നാലക്ഷരം ഇംഗ്ലീഷ്‌ കൂട്ടിവായിക്കാൻ അറിയാത്തവർ പോലും മന്ത്രിയായിരുന്നു എന്ന് കേട്ടിട്ടുണ്ട്‌) ഇമ്മാതിരി കാര്യങ്ങൾ എങ്ങിനെ മനസ്സിലാകാനാണ്‌?വിമാനക്കമ്പനികൾ നമ്മളെപോലുള്ള യാത്രക്കാരെ എപ്രകാരം ആണ്‌ കൈകാര്യം ചെയ്യുന്നതെന്ന് വിവാദങ്ങൾ ഒഴിവാക്കി ഒരുനിമിഷം സാധാരണരീതിയിൽ ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഗൾഫ്‌ മേഘലയിൽ യാത്രചെയ്യുന്നവരിൽ നിന്നും ഈടാക്കുന്ന അന്യായ ചാർജ്ജും മോശം സേവനവും സമയനിഷ്ഠയോ കൃത്യമായ താമസസൗകര്യമോ നൽകാത്തതും എന്തേ "പ്രവാസിവിമർശ്ശകർ" മറന്നോ?മന്ത്രിമന്ദിരങ്ങൾ മോഡിപിടിപ്പിക്കുവാൻ ചിലവിടുന്ന കോടികളെ കുറിച്ചുള്ള വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.ഇതിനൊക്കെ ഒരു പരിധിനിശ്ഛയിക്കേണ്ടത്‌ അനിവാര്യമാണ്‌.മന്ത്രിയായിരുന്നപ്പോൾ അനുവദിച്ചുതന്നെ രമ്യഹർമ്മങ്ങൾ ഇനിയും ഒഴിഞ്ഞുകൊടുക്കാത്തവരിൽനിന്നും അതിന്റെ വാടകയും തക്കതായ പിഴയും ഈടാക്കുവാൻ സർക്കാർ തയ്യാറാവണംഎം.പിമാരുടെ താമസസ്ഥലം പാർട്ടി ഓഫീസ്‌ പാർട്ടിപത്രത്തിന്റെ ഓഫീസ്‌ എന്നിവയായി ഉപയോഗിക്കുന്നവർക്കെതിരേയും നടപടി അനിവാര്യമാണ്‌.ജനം നൽകുന്ന നികുതിപണം കൊണ്ട്‌ വാടക കൊടുക്കുന്ന സ്ഥലം എം.പിക്കും അവരെ സന്ദർശ്ശിക്കുവാൻ വരുന്നവർക്കും ഉള്ളതാണ്‌.പാർട്ടി ഓഫീസും പത്രത്തിന്റെ ഓഫീസും വാടകകൊടുത്ത്‌ വേറെ നടത്തണം.

  5. Anonymous says:

    വിശുദ്ധ പശുക്കളും കന്നുകാലി പ്രയോഗവും രണ്ടും രണ്ടാണ്. കുമാര്‍ സാര്‍ കഥ അറിയാതെയാണ് ആട്ടം കാണുന്നത്.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine