ന്യൂഡൽഹി : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള മൻമോഹൻ സിംഗ് സർക്കാരിന്റെ നീക്കത്തിനെതിരെ ഇടപെടണം എന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ഇത്തരം നയപരമായ തീരുമാനങ്ങൾ സ്വീകരിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാണ് എന്ന് വ്യക്തമാക്കിയ കോടതി ഇത് പാർലമെന്റിന്റെ പരിഗണനയ്ക്ക് വെയ്ക്കാതെ നിയമമാക്കും എന്ന പരാതിക്കാരന്റെ വാദം തള്ളി. വരാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇത് സർക്കാർ പാർലമെന്റിന്റെ പരിഗണനയ്ക്ക് വെയ്ക്കാനുള്ള സാദ്ധ്യത തള്ളികളയാനാവില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കാര്യം സർക്കാരിനോട് നിർദ്ദേശിക്കാൻ തയ്യാറല്ല എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത് സർക്കാർ സ്വയമേവ ചെയ്തില്ലെങ്കിൽ അപ്പോൾ നോക്കാം എന്നും കോടതി അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കോടതി, നിയമം, സാമ്പത്തികം