ന്യൂഡല്‍ഹി : 2 ജി സ്പെക്ട്രം അഴിമതി വിവാദത്തില്‍ കുരുങ്ങിയ കേന്ദ്ര ടെലികോം മന്ത്രി എ. രാജ രാജി വെച്ചു. എന്നാല്‍ രാജി മാത്രം പോര എന്നും സംയുക്ത പാര്‍ലമെന്ററി സമിതി സ്പെക്ട്രം കുംഭകോണം അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിലെ ഇരു സഭകളും സ്തംഭിപ്പിച്ചു. സര്‍ക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഈ അഴിമതി മൂലം സംഭവിച്ചത് എന്നും അതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ രാജി വെറും പ്രഹസനമാകും എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിവാദ ഡി. എം. കെ. മന്ത്രി രാജയെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്ന് എ. ഐ. എ. ഡി. എം. കെ നേതാവ് ജയലളിത ആവശ്യപ്പെട്ടിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍