ന്യൂഡല്‍ഹി : സ്പെക്ട്രം അഴിമതി ഇത്രയും കാലം തടയാന്‍ തയ്യാറാവാത്ത പ്രധാന മന്ത്രി ഇതിന് മറുപടി പറഞ്ഞേ മതിയാവൂ എന്ന് സി.പി.ഐ. (എം.) പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു. അഴിമതി നടത്തിയ മന്ത്രി എ. രാജയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി പ്രധാന മന്ത്രി ഇത്രയും കാലം വൈകിച്ചത് എന്തിനാണ് എന്ന് കോടതി ചോദിച്ചത് ന്യായമാണ്. ഇതിന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പാര്‍ലമെന്റിനു മുന്‍പില്‍ വിശദീകരണം നല്‍കണം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഈ അഴിമതിക്കെതിരെ അന്വേഷണം നടത്താന്‍ പ്രധാന മന്ത്രി തയ്യാര്‍ ആവാഞ്ഞത് എന്ത് എന്നും അദ്ദേഹം വിശദീകരിക്കണം. 2008 നവംബറില്‍ രാജ്യ സഭാംഗം സീതാറാം യെച്ചൂരി ഈ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് പ്രധാന മന്ത്രിക്ക് എഴുത്ത് അയച്ച കാര്യവും പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കോടതി